ഗുവാഹത്തി: വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന് എന്നും പ്രധാന്യം നല്‍കുന്ന താരമാണ് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ അര്‍ധ സെഞ്ച്വറി നേടാന്‍ അവസരമുണ്ടായിട്ടും ടീമിന്‍റെ നേട്ടത്തിന് മുന്‍തൂക്കം നല്‍കിയ താരം തന്‍റെ നിസ്വാർഥത ഒരിക്കല്‍ കൂടി കാട്ടിത്തന്നിരിക്കുകയാണ്.
ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യം ആരാധകരുടെ മനസ് കീഴടക്കുകയാണ്. കഗിസോ റബാദ എറിഞ്ഞ ഓവറിലെ മുഴുവന്‍ പന്തും നേരിട്ടത് ദിനേശ് കാര്‍ത്തിക്കാണ്. 28 പന്തില്‍ 49 റണ്‍സ് നേടിയ കോലി ക്രീസിലുണ്ടായിരുന്നു.
175 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം കളിച്ചുകൊണ്ടിരുന്നത്. അര്‍ധ സെഞ്ച്വ റി തികയ്‌ക്കാന്‍ സിംഗിള്‍ വേണോയെന്ന് കാര്‍ത്തിക് ചോദിച്ചെങ്കിലും അടി തുടരാനാണ് കോലി ആവശ്യപ്പെട്ടത്.
-
In addition to the run fest, a special moment as we sign off from Guwahati. ☺️#TeamIndia | #INDvSA | @imVkohli | @DineshKarthik pic.twitter.com/SwNGX57Qkc
— BCCI (@BCCI) October 2, 2022 " class="align-text-top noRightClick twitterSection" data="
">In addition to the run fest, a special moment as we sign off from Guwahati. ☺️#TeamIndia | #INDvSA | @imVkohli | @DineshKarthik pic.twitter.com/SwNGX57Qkc
— BCCI (@BCCI) October 2, 2022In addition to the run fest, a special moment as we sign off from Guwahati. ☺️#TeamIndia | #INDvSA | @imVkohli | @DineshKarthik pic.twitter.com/SwNGX57Qkc
— BCCI (@BCCI) October 2, 2022
ഓവറിലെ ആദ്യ പന്തിൽ പിഴച്ചെങ്കിലും അടുത്ത പന്തിൽ ദിനേശ് കാര്‍ത്തിക് ബൗണ്ടറി കണ്ടെത്തി. ഒരു ഡോട്ട് ബോളും ഒരു വൈഡുമാണ് പിന്നീടുണ്ടായത്. നാലാം പന്തില്‍ താരം സിക്‌സ് കണ്ടെത്തി. തുടര്‍ന്ന് നോണ്‍സ്‌ട്രൈക്കിലുള്ള കോലിക്ക് അടുത്തേക്ക് നടക്കുന്ന കാര്‍ത്തികിനെയാണ് കാണാന്‍ കഴിഞ്ഞത്.
അര്‍ധ സെഞ്ച്വറി തികയ്‌ക്കാന്‍ സിംഗിള്‍ വേണമോ എന്നായിരുന്നു താരം കോലിയോട് ചോദിച്ചത്. എന്നാല്‍ വേണ്ടെന്ന് പറഞ്ഞ കോലി സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അഞ്ചാം പന്തിലും റബാദയെ സിക്‌സിന് പറത്തിയ കാര്‍ത്തിക് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്‌തു.
മത്സരത്തില്‍ ഇന്ത്യ 16 റണ്‍സിന്‍റെ വിജയമാണ് സ്വന്തമാക്കിയത്. ബാറ്റെടുത്തവരെല്ലാം തിളങ്ങിയതോടെ 237 റണ്‍സിന്‍റെ മികച്ച ടോട്ടലുയര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഇന്ത്യയ്‌ക്കായി സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 61), കെഎല്‍ രാഹുല്‍ (28 പന്തില്‍ 57) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.
രോഹിത് ശര്‍മയാണ് (37 പന്തില്‍ 43) പുറത്തായ മറ്റൊരു താരം. കോലിക്കൊപ്പം കാര്‍ത്തികും (7 പന്തില്‍ 17) പുറത്താവാതെ നിന്നു. മറുപടിക്കിറങ്ങിയ പ്രോട്ടീസിന് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 221 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. അപരാജിത സെഞ്ച്വറിയുമായി ഡേവിഡ് മില്ലര്‍ പൊരുതിയെങ്കിലും ലക്ഷ്യം അകന്ന് നിന്നു.
47 പന്തില്‍ 106 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 48 പന്തില്‍ 69 റണ്‍സുമായി ക്വിന്‍റണ്‍ ഡികോക്കും പൊരുതി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരേയും പുറത്താക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞില്ല.
ക്യാപ്റ്റന്‍ ടെംബ ബാവുമ (7 പന്തില്‍ 0), റിലേ റൂസ്സോ (2 പന്തില്‍ 0), എയ്‌ഡന്‍ മാക്രം (19 പന്തില്‍ 33 റണ്‍സ്) എന്നിവരാണ് പുറത്തായ പ്രോട്ടീസ് താരങ്ങള്‍. ഇന്ത്യയ്‌ക്കായി അര്‍ഷ്‌ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും നാല് ഓവറില്‍ 62 റണ്‍സ് വഴങ്ങി.
also read: IND VS SA: ടി20യില്‍ പുത്തന്‍ റെക്കോഡിട്ട് രോഹിത്തും രാഹുലും; പഴങ്കഥയായി പാക് താരങ്ങളുടെ നേട്ടം