കേപ് ടൗണ്‍: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ ഇന്ത്യ പതറുന്നു. മൂന്നാമത്തെ ദിവസം മത്സരം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 101 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. മത്സരത്തിന് രണ്ട് ദിവസം ശേഷിക്കെ 111 റണ്‍സ് മാത്രമാണ് ആതിഥേയർക്ക് ജയിക്കാൻ വേണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഇനിയുള്ള എട്ട് വിക്കറ്റുകൾ വീഴ്‌ത്താനായാൽ മാത്രമേ ഇന്ത്യക്ക് ചരിത്ര വിജയം എന്ന സ്വപനം യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളു.
മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ 48 റണ്‍സുമായി കീഗന്‍ പീറ്റേഴസനാണ് ക്രീസിൽ. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് എയ്‌ഡന്‍ മാര്‍ക്രം (16), ഡീന്‍ എല്‍ഗാര്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്.
-
Stumps!
— ICC (@ICC) January 13, 2022 " class="align-text-top noRightClick twitterSection" data="
Bumrah snares Elgar at the very end, setting up an intriguing fourth day.
South Africa need 111 runs to win, India eight wickets 👀
Watch #SAvIND live on https://t.co/CPDKNxpgZ3 (in select regions)#WTC23 | https://t.co/Wbb1FE2mW1 pic.twitter.com/vKcwRxGMk9
">Stumps!
— ICC (@ICC) January 13, 2022
Bumrah snares Elgar at the very end, setting up an intriguing fourth day.
South Africa need 111 runs to win, India eight wickets 👀
Watch #SAvIND live on https://t.co/CPDKNxpgZ3 (in select regions)#WTC23 | https://t.co/Wbb1FE2mW1 pic.twitter.com/vKcwRxGMk9Stumps!
— ICC (@ICC) January 13, 2022
Bumrah snares Elgar at the very end, setting up an intriguing fourth day.
South Africa need 111 runs to win, India eight wickets 👀
Watch #SAvIND live on https://t.co/CPDKNxpgZ3 (in select regions)#WTC23 | https://t.co/Wbb1FE2mW1 pic.twitter.com/vKcwRxGMk9
നേരത്തെ റിഷഭ് പന്തിന്‍റെ സെഞ്ച്വറി മികവാണ് ഇന്ത്യയുടെ ലീഡ് 200 കടത്തിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് 139 പന്തിൽ നാല് സിക്‌സിന്‍റെയും ആറ് ഫോറിന്‍റെയും അകമ്പടിയോടെ 100 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഇന്ത്യൻ നിരയിൽ വിരാട് കോലി(29), കെ എൽ രാഹുൽ(10) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്.
ALSO READ: ഐപിഎൽ വീണ്ടും കടൽ കടക്കും; വേദിയായി ദക്ഷിണാഫ്രിക്കയും, ശ്രീലങ്കയും പരിഗണനയിൽ
അജിങ്ക്യ രഹാനെ(1),രവിചന്ദ്രൻ അശ്വിൻ(7), ശാർദുൽ താക്കൂർ(5), ഉമേഷ് യാദവ്(0), മുഹമ്മദ് ഷമി(0) ജസ്പ്രീത് ബുംറ(2) എന്നിവർ മിന്നൽ വേഗത്തിൽ കൂടാരം കയറി. ദക്ഷിണാഫ്രിക്കക്കായി മാർക്കോ ജാൻസെൻ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ, കാസിഗോ റബാഡ, ലുംഗി എംഗിഡി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.