കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ നിർണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യക്ക് 70 റണ്‍സിന്‍റെ ലീഡ്. നിലവിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 57 റണ്‍സ് നേടിയിട്ടുണ്ട്. ഒൻപത് റണ്‍സുമായി ചേതേശ്വർ പുജാരയും 14 റണ്‍സുമായി ക്യാപ്‌റ്റൻ വിരാട് കോലിയുമാണ് ക്രീസിൽ. കെഎൽ രാഹുൽ(10) മായങ്ക് അഗർവാൾ(7) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്.
നേരത്തെ ഇന്ത്യയുടെ 223 റണ്‍സ് പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 210 റണ്‍സിൽ ഓൾ ഔട്ട് ആവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുംറയാണ് പ്രോട്ടീസിന്‍റെ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. 72 റണ്‍സെടുത്ത കീഗന്‍ പീറ്റേഴ്‌സണിന്‍റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
-
STUMPS on Day 2 of the 3rd Test.#TeamIndia 223 & 57/2, lead South Africa (210) by 70 runs.
— BCCI (@BCCI) January 12, 2022 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/yUd0D0Z6qF #SAvIND pic.twitter.com/WX4MlYHoU9
">STUMPS on Day 2 of the 3rd Test.#TeamIndia 223 & 57/2, lead South Africa (210) by 70 runs.
— BCCI (@BCCI) January 12, 2022
Scorecard - https://t.co/yUd0D0Z6qF #SAvIND pic.twitter.com/WX4MlYHoU9STUMPS on Day 2 of the 3rd Test.#TeamIndia 223 & 57/2, lead South Africa (210) by 70 runs.
— BCCI (@BCCI) January 12, 2022
Scorecard - https://t.co/yUd0D0Z6qF #SAvIND pic.twitter.com/WX4MlYHoU9
ഒരു വിക്കറ്റ് നഷ്‌ടത്തിൽ 17 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തിലേ തന്നെ എയ്‌ഡൻ മാർക്രത്തിന്‍റെ വിക്കറ്റ് നഷ്‌ടമായി. 22 എടുത്ത താരത്തെ ബുംറ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു.
പിന്നാലെ കേശവ് മഹാരാജിനെയും ദക്ഷിണാഫ്രിക്കയ്‌ക്ക് നഷ്‌ടമായി. 25 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. പിന്നാലെ ക്രീസിൽ ഒന്നിച്ച കീഗന്‍ പീറ്റേഴ്‌സണും റാസി വാൻ ഡെർ ഡ്യൂസനും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ മെല്ലെ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി.
-
BOOM BOOM 🔥
— BCCI (@BCCI) January 12, 2022 " class="align-text-top noRightClick twitterSection" data="
7th 5-wkt haul in Test cricket for @Jaspritbumrah93 👏👏#TeamIndia #SAvIND pic.twitter.com/CYhZD86JsY
">BOOM BOOM 🔥
— BCCI (@BCCI) January 12, 2022
7th 5-wkt haul in Test cricket for @Jaspritbumrah93 👏👏#TeamIndia #SAvIND pic.twitter.com/CYhZD86JsYBOOM BOOM 🔥
— BCCI (@BCCI) January 12, 2022
7th 5-wkt haul in Test cricket for @Jaspritbumrah93 👏👏#TeamIndia #SAvIND pic.twitter.com/CYhZD86JsY
എന്നാൽ ടീം സ്കോർ 112ൽ നിൽക്കെ 21 റണ്‍സ് എടുത്ത വാൻ ഡെർ ഡ്യൂസനെ ഉമേഷ് യാദവ് പുറത്താക്കി. പിന്നാലെ ക്രീസിൽ എത്തിയ ബാവുമ, പീറ്റേഴ്‌സണ് മികച്ച പിന്തുണ നൽകി. എന്നാൽ 28 റണ്‍സെടുത്ത ബാവുമയെ മുഹമ്മദ് ഷമി പുറത്താക്കുകയായിരുന്നു.
ALSO READ: ISL: വീറോടെ മഞ്ഞപ്പട; ഒഡീഷക്കെതിരെ തകർപ്പൻ ജയം, പോയിന്‍റ് പട്ടികയിൽ ഒന്നാമത്
പിന്നാലെ ക്രീസിലെത്തിയ കെയ്‌ൽ വെറെയ്‌നും അധിക സമയം പിടിച്ച് നിൽക്കാൻ സാധിച്ചില്ല. ഏഴ് റണ്‍സെടുത്ത താരത്തെ ബുംറ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. പിന്നാലെ പീറ്റേഴ്‌സണും ബുറയ്‌ക്ക് മുന്നിൽ അടിയറവ് പറഞ്ഞു. പിന്നാലെ ക്രീസിലെത്തിയ കാസിഗോ റബാദയും ഡ്യൂവാൻ ഒലിവിയറും ചേർന്ന് ടീം സ്കോർ 200 കടത്തി.
അധികം വൈകാതെ 15 റണ്‍സെടുത്ത റബാഡയെ ശാർദുൽ താക്കൂർ പുറത്താക്കി. പിന്നാലെ മൂന്ന് റണ്‍സ് നേടിയ ലുങ്കി എൻഗിഡിയെ മടക്കി ബുറ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് അവസാനമിട്ടു. ഇന്ത്യക്കായി ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ശാർദുൽ താക്കൂർ ഒരു വിക്കറ്റ് വീഴ്‌ത്തി.