ലഖ്‌നൗ : ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ പൊരുതിവീണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയുടെ 250 റണ്‍സ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് ഏട്ട് വിക്കറ്റ് നഷ്‌ടത്തിൽ 240 റണ്‍സേ നേടാനായുള്ളൂ. 63 പന്തിൽ നിന്ന് 86 റണ്‍സുമായി പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസണ്‍ അവസാന ഓവർ വരെ പൊരുതിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. സഞ്ജുവിനെക്കൂടാതെ ശ്രേയസ് അയ്യർ(50), ഷാർദുൽ താക്കൂർ(33) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായത്.
ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ (3), ശിഖര്‍ ധവാന്‍ (4) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ റിതുരാജ് ഗെയ്ക്വാദ് (19), ഇഷാന്‍ കിഷന്‍ (20) എന്നിവരും പുറത്തായി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന സഞ്ജു- ശ്രേയസ് സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു.
-
A valiant unbeaten 8⃣6⃣* from @IamSanjuSamson nearly got #TeamIndia over the line as he is our Top Performer from the second innings 👌
— BCCI (@BCCI) October 6, 2022 " class="align-text-top noRightClick twitterSection" data="
A look at his batting summary 👇 #INDvSA
Scorecard ▶️ https://t.co/d65WZUCu2U pic.twitter.com/Xc8D6lqRby
">A valiant unbeaten 8⃣6⃣* from @IamSanjuSamson nearly got #TeamIndia over the line as he is our Top Performer from the second innings 👌
— BCCI (@BCCI) October 6, 2022
A look at his batting summary 👇 #INDvSA
Scorecard ▶️ https://t.co/d65WZUCu2U pic.twitter.com/Xc8D6lqRbyA valiant unbeaten 8⃣6⃣* from @IamSanjuSamson nearly got #TeamIndia over the line as he is our Top Performer from the second innings 👌
— BCCI (@BCCI) October 6, 2022
A look at his batting summary 👇 #INDvSA
Scorecard ▶️ https://t.co/d65WZUCu2U pic.twitter.com/Xc8D6lqRby
എന്നാൽ ശ്രേയസ് പുറത്തായതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടു. വാലറ്റം തകരുമെന്ന് തോന്നിച്ചെങ്കിലും ഷാര്‍ദുല്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. സഞ്ജുവിനൊപ്പം 93 റണ്‍സ് കൂട്ടി ചേര്‍ക്കാന്‍ താക്കൂറിനായി. ഒരു ഘട്ടത്തിൽ വിജയിക്കും എന്ന് തോന്നിച്ചുവെങ്കിലും അവസാന ഓവറുകളിൽ തുടരെ വിക്കറ്റ് നഷ്‌ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. താക്കുർ പുറത്തായതിന് പിന്നാലെ കുല്‍ദീപ് യാദവ് (0), രവി ബിഷ്‌ണോയ് (3) എന്നിവരും മടങ്ങി.
അവസാന രണ്ട് ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 37 റണ്‍സായിരുന്നു. എന്നാല്‍ 39-ാം ഓവറില്‍ സഞ്ജുവിന് സ്‌ട്രൈക്ക് പോലും കിട്ടിയില്ല. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 30 റണ്‍സ്. ഷംസിയുടെ ആദ്യ മൂന്ന് പന്തില്‍ സഞ്ജു 14 റണ്‍സ് നേടി. എന്നാല്‍ നാലാം പന്തില്‍ റണ്‍സെടുക്കാനായില്ല. അഞ്ചാം പന്തില്‍ ഫോര്‍ നേടിയെങ്കിലും വിജയം ഇന്ത്യക്ക് സാധ്യമായിരുന്നില്ല. അവസാന ഓവറിൽ 20 റണ്‍സാണ് സഞ്ജു നേടിയത്.