ഇന്‍ഡോര്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 227 റണ്‍സ് നേടി. തകർപ്പൻ സെഞ്ച്വറിയുമായി കളംനിറഞ്ഞ റിലീ റോസോയുടേയും (100), അർധസെഞ്ച്വറി നേടിയ ക്വിന്‍റണ്‍ ഡികോക്കിന്‍റെയും(68) മികവിലാണ് പ്രോട്ടീസ് പട കൂറ്റൻ സ്‌കോർ സ്വന്തമാക്കിയത്.
-
Innings Break!
— BCCI (@BCCI) October 4, 2022 " class="align-text-top noRightClick twitterSection" data="
South Africa post a formidable total of 227/3 on the board.
Scorecard - https://t.co/dpI1gl5uwA #INDvSA @mastercardindia pic.twitter.com/oiikTi69Vc
">Innings Break!
— BCCI (@BCCI) October 4, 2022
South Africa post a formidable total of 227/3 on the board.
Scorecard - https://t.co/dpI1gl5uwA #INDvSA @mastercardindia pic.twitter.com/oiikTi69VcInnings Break!
— BCCI (@BCCI) October 4, 2022
South Africa post a formidable total of 227/3 on the board.
Scorecard - https://t.co/dpI1gl5uwA #INDvSA @mastercardindia pic.twitter.com/oiikTi69Vc
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് നായകൻ ടെംബ ബാവുമയെ(3) തുടക്കത്തിൽ തന്നെ നഷ്‌ടമായി. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച റിലീ റോസോയും, ക്വിന്‍റണ്‍ ഡികോക്കും ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി.
എന്നാൽ 12-ാം ഓവറിലെ ആദ്യ പന്തിൽ ഡി കോക്കിനെ(68) ദക്ഷിണാഫ്രിക്കയ്‌ക്ക് നഷ്‌ടമായി. തുടർന്നിറങ്ങിയ ട്രിസ്റ്റൻ സ്റ്റബ്‌സിനെ കൂട്ടുപിടിച്ച് റിലീ റോസോ ഒറ്റയാൾ പോരാട്ടം തന്നെ നടത്തി. ഇരുവരും ചേർന്ന് ടീം സ്‌കോർ 200 കടത്തി. ഇതിനിടെ റോസോ തന്‍റെ സെഞ്ച്വറിയും പൂർത്തിയാക്കി.
-
What a knock 💥
— ICC (@ICC) October 4, 2022 " class="align-text-top noRightClick twitterSection" data="
A hundred off just 48 balls from Rilee Rossouw 🙌#INDvSA | 📝 Scorecard: https://t.co/Za8J5e3abK pic.twitter.com/RnLm3UookP
">What a knock 💥
— ICC (@ICC) October 4, 2022
A hundred off just 48 balls from Rilee Rossouw 🙌#INDvSA | 📝 Scorecard: https://t.co/Za8J5e3abK pic.twitter.com/RnLm3UookPWhat a knock 💥
— ICC (@ICC) October 4, 2022
A hundred off just 48 balls from Rilee Rossouw 🙌#INDvSA | 📝 Scorecard: https://t.co/Za8J5e3abK pic.twitter.com/RnLm3UookP
ടീം സ്‌കോർ 207ൽ നിൽക്കെ സ്റ്റബ്‌സ്(23) പുറത്തായി. എന്നാൽ അവസാന ഓവറിൽ ക്രീസിലെത്തിയ ഡേവിഡ് മില്ലർ ദീപക് ചഹാറിനെ തുടർച്ചയായി മൂന്ന് സിക്‌സുകൾ പറത്തി ടീം സ്‌കോർ ഉയർത്തി. ഇന്ത്യയ്ക്കായി ദീപക് ചഹാർ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.