ETV Bharat / sports

IND vs SA: പരിക്കില്‍ വലഞ്ഞ് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ദീപക്‌ ചാഹറിന് നഷ്‌ടമാവുമെന്ന് റിപ്പോര്‍ട്ട് - ദീപക്‌ ചാഹര്‍ പരിക്ക്

ടി20 ലോകകപ്പില്‍ സ്റ്റാൻഡ്‌ ബൈ ലിസ്റ്റിൽ ഉള്‍പ്പെട്ട താരമാണ് ദീപക് ചാഹര്‍. ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തിന് മുമ്പുള്ള പരിശീലന സെഷനിടെയാണ് 30കാരന് പരിക്കേല്‍ക്കുന്നത്

Deepak Chahar  Deepak Chahar injury  IND vs SA  India vs South Africa  IND vs SA ODIs  ദീപക്‌ ചാഹര്‍  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  ദീപക്‌ ചാഹര്‍ പരിക്ക്
IND vs SA: പരിക്കില്‍ വലഞ്ഞ് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ദീപക്‌ ചാഹറിന് നഷ്‌ടമാവുമെന്ന് റിപ്പോര്‍ട്ട്
author img

By

Published : Oct 8, 2022, 10:34 AM IST

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. പേസര്‍ ദീപക് ചാഹറിന് മൂന്ന് മത്സര പരമ്പര പൂര്‍ണമായും നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തിന് മുമ്പുള്ള പരിശീലന സെഷനിടെ താരത്തിന്‍റെ കണങ്കാലിന് പരിക്കേറ്റിരുന്നു.

ഇതോടെ ഇന്ത്യ ഒമ്പത് റണ്‍സിന് തോല്‍വി വഴങ്ങിയ മത്സരത്തില്‍ ദീപക്‌ ചാഹറിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും 30കാരനായ ദീപക്‌ ചാഹര്‍ പുറത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടി20 ലോകകപ്പില്‍ സ്റ്റാൻഡ്‌ ബൈ ലിസ്റ്റിൽ ഉള്‍പ്പെട്ട താരം കൂടിയാണ് ദീപക് ചാഹര്‍.

സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ പുറത്തായതോടെ മുഹമ്മദ് ഷമിയ്‌ക്കൊപ്പം ദീപകിന്‍റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. നിലവിലെ സാഹചര്യം സെലക്ടർമാരുടെയും മാനേജ്‌മെന്‍റിന്‍റേയും ആശങ്കകൾ വർധിപ്പിക്കും. പ്രോട്ടീസിനെതിരായ രണ്ടാം ഏകദിനം നാളെ റാഞ്ചിയിലാണ് നടക്കുക.

ലഖ്‌നൗവില്‍ നടന്ന ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യയ്‌ക്ക് പരമ്പര കൈവിടാതിരിക്കാന്‍ വിജയം അനിവാര്യമാണ്. ലഖ്‌നൗവില്‍ ദക്ഷിണാഫ്രിക്കയുടെ 250 റണ്‍സ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് ഏട്ട് വിക്കറ്റ് നഷ്‌ടത്തിൽ 240 റണ്‍സേ നേടാനായുള്ളൂ. അപരാജിത അര്‍ധ സെഞ്ചുറിയുമായി മലയാളി താരം സഞ്‌ജു സാംസണ്‍ പൊരുതിയെങ്കിലും ലക്ഷ്യം അകന്നു നില്‍ക്കുകയായിരുന്നു.

also read: ടി20 ലോകകപ്പ്: ഭുവി പോര, അവന്‍ മികച്ച താരമെന്ന് ഹര്‍ഭജന്‍ സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.