ETV Bharat / sports

സെഞ്ചൂറിയനിലെ ബൗളിങ് പിഴവുകള്‍, ടീം ഇന്ത്യ ഷമിയെ 'മിസ്' ചെയ്യുന്നുവെന്ന് ദിനേശ് കാര്‍ത്തിക് - ഇന്ത്യ ദക്ഷിണാഫ്രിക്ക

Dinesh Karthik About Mohammed Shami: ദക്ഷിണാഫ്രിക്ക ഇന്ത്യ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. സെഞ്ചൂറിയനില്‍ ടീം ഇന്ത്യ മുഹമ്മദ് ഷമിയെ മിസ് ചെയ്യുന്നുണ്ടെന്ന് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്.

India vs South Africa  Dinesh Karthik On Shami  ഇന്ത്യ ദക്ഷിണാഫ്രിക്ക  ദിനേശ് കാര്‍ത്തിക് ഷമി
Dinesh Karthik About Mohammed Shami
author img

By ETV Bharat Kerala Team

Published : Dec 28, 2023, 12:21 PM IST

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടീം ഇന്ത്യ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ (Mohammed Shami) മിസ് ചെയ്യുന്നുണ്ടെന്ന് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് (Dinesh Karthik). സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട് പാര്‍ക്കില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോര്‍ ദക്ഷിണാഫ്രിക്ക മറികടന്നതിന് പിന്നാലെയാണ് കാര്‍ത്തികിന്‍റെ പ്രതികരണം (South Africa vs India 1st Test). സീമിനെ പിന്തുണയ്‌ക്കുന്ന സെഞ്ചൂറിയനിലെ പിച്ചില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ ഷമിക്ക് സാധിക്കുമായിരുന്നെന്ന് കാര്‍ത്തിക് അഭിപ്രായപ്പെട്ടു.

ഒരു ബൗളര്‍ എന്ന നിലയിലും പേസ് ഡിപ്പാര്‍ട്‌മെന്‍റിന്‍റെ ലീഡര്‍ എന്ന നിലയിലും ഒരുപാട് വളര്‍ന്ന താരമാണ് മുഹമ്മദ് ഷമി. ഇതുപോലൊരു പിച്ചില്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് വേണ്ടത്ര പിന്തുണ നല്‍കാനും കഴിവുള്ള താരമായിരുന്നു അദ്ദേഹം. ഷമി കൂടി ഉണ്ടായിരുന്നെങ്കില്‍ അതിന്‍റെ നേട്ടം ഉറപ്പായും ടീം ഇന്ത്യയ്‌ക്ക് ലഭിച്ചേനെ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഷമിയെ പോലൊരാളെ ഇന്ത്യ ശരിക്കും മിസ് ചെയ്യുന്നുണ്ട്.

ശര്‍ദുല്‍ താക്കൂറും പ്രസിദ് കൃഷ്‌ണയും ചേര്‍ന്ന് അവരുടെ 27 ഓവറില്‍ നിന്നും ഇതുവരെ വിട്ടുകൊടുത്തത് 118 റണ്‍സാണ്. ബുംറയുടെയും സിറാജിന്‍റെയും ഓവറുകളില്‍ നിന്നും പ്രോട്ടീസ് താരങ്ങള്‍ 111 റണ്‍സ് നേടി. രണ്ടാം ദിനത്തിലെ അവസാന സ്പെല്ലില്‍ സിറാജിനെതിരെ അനായാസമാണ് അവര്‍ റണ്‍സ് നേടിയത്.

ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയാന്‍ എത്തുമ്പോഴെല്ലാം ഒന്നോ രണ്ടോ വിക്കറ്റുകള്‍ ലഭിക്കുമെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല സ്ഥിതി. ദക്ഷിണാഫ്രിക്കയുടെ ബാറ്റര്‍മാര്‍ ഒരു പിഴവ് വരുത്തുന്നത് കാണാനായണ് ഇപ്പോള്‍ പലരും കാത്തിരിക്കുന്നത്'- ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെട്ടു (Dinesh Karthik On Mohammed Shami).

ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ഷമി കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും പുറത്തായത്. അതേസമയം, സെഞ്ചൂറിയനിലെ മൂന്നാം ദിനമായ ഇന്ന് വമ്പന്‍ ലീഡ് ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിക്കുന്നത്. നിലവില്‍ 256-5 എന്ന നിലയിലാണ് അവര്‍.

11 റണ്‍സ് ലീഡാണ് നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കുള്ളത്. 211 പന്തില്‍ 140 റണ്‍സുമായി ഡീന്‍ എല്‍ഗാറും (Dean Elgar) 13 പന്തില്‍ മൂന്ന് റണ്‍സുമായി മാര്‍കോ യാന്‍സനുമാണ് (Marco Jansen) ക്രീസില്‍.

Also Read : ചരിത്രത്തില്‍ ആദ്യം; സെഞ്ചൂറിയനില്‍ വമ്പന്‍ നേട്ടവുമായി കെഎല്‍ രാഹുല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.