ETV Bharat / sports

IND VS PAK Asia Cup 2023 Weather Report ഇന്ത്യ-പാക് മത്സരത്തില്‍ വീണ്ടും മഴ കളിക്കില്ല; സന്തോഷ വാര്‍ത്തയുമായി ശ്രീലങ്കന്‍ കാലാവസ്ഥ വകുപ്പ് - ഇന്ത്യ vs പാകിസ്ഥാന്‍

India vs Pakistan Asia Cup 2023 Super Four Match ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ എത്തുന്ന സൂപ്പര്‍ ഫോര്‍ മത്സരം സെപ്‌റ്റംബര്‍ 10-ന്.

IND vs PAK Asia Cup 2023 Weather Report  Asia Cup 2023 Weather Report  IND vs PAK  Asia Cup 2023  India vs Pakistan Asia Cup 2023 Super Four Match  Sri Lanka Meteorological Department  ശ്രീലങ്കൻ കാലാവസ്ഥ വകുപ്പ്  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍  ഏഷ്യ കപ്പ് കാലാവസ്ഥ റിപ്പോര്‍ട്ട്
IND vs PAK Asia Cup 2023 Weather Report
author img

By ETV Bharat Kerala Team

Published : Sep 6, 2023, 9:38 PM IST

കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ട് മത്സരങ്ങളിലും മഴ കളിച്ചിരുന്നു. പാകിസ്ഥാനെതിരായ ആദ്യ മത്സരം മഴയത്തുടര്‍ന്ന് റദ്ദാക്കിയപ്പോള്‍ നേപ്പാളിനെതിരായ മത്സരത്തിലെ ഓവറുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടതായി വരികയും ചെയ്‌തു. ടൂര്‍ണമെന്‍റിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്.

സെപ്റ്റംബര്‍ 10 മുതല്‍ക്കാണ് ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലേതെന്നത് പോലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി (India vs Pakistan Asia Cup 2023 Super Four Match). തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ ഭാഗമായി രാജ്യത്ത് നിലവില്‍ മഴ തുടരുന്നുണ്ട്. ഇതോടെ മഴ വീണ്ടും വില്ലനായി എത്തുമോയെന്നാണ് ആരാധകരെയും സംഘാടകരെയും അലട്ടുന്ന ആശങ്ക.

എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ സന്തോഷകരമായ വിവരം പങ്കുവച്ചിരിക്കുകയാണ് ശ്രീലങ്കൻ കാലാവസ്ഥ വകുപ്പ് (Sri Lanka Meteorological Department). സെപ്റ്റംബർ ഒമ്പതിന് ശേഷം ക്രിക്കറ്റിന് അനുകൂലമായ കാലാവസ്ഥയായിരിക്കുമെന്നാണ് ശ്രീലങ്കൻ കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ അതുല കരുണനായകെ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചിരിക്കുന്നത്.

"രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ അവസാന സമയമാണിത്. ഇതിന്‍റെ ഭാഗമായാണ് ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് കൂടുതൽ മഴ ലഭിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, പടിഞ്ഞാറൻ പ്രവിശ്യയിൽ കൂടുതൽ മഴ ലഭിക്കുന്നതിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്.

വരും ദിവസങ്ങളിലും ഇവിടെ ചെറിയ മഴ തുടര്‍ന്നേക്കാം. എന്നാല്‍ സെപ്റ്റംബർ ഒമ്പതിന് ശേഷം, കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും പ്രദേശത്ത് ഉണ്ടാവുക. വളരെ കുറച്ച് മഴ മാത്രമേ ലഭിക്കൂ"- ശ്രീലങ്കൻ കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ അതുല കരുണനായകെ വ്യക്തമാക്കി.

സെപ്‌റ്റംബര്‍ 10-ന് കൊളംബോയിലെ ആര്‍ പ്രേമദാസാ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുക. നിലവിലെ കാലാവസ്ഥ പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ മത്സരത്തില്‍ മഴ രസംകൊല്ലിയാവില്ലെന്ന് പ്രതീക്ഷിക്കാം (IND vs PAK Asia Cup 2023 Weather Report). സെപ്‌റ്റംബര്‍ 12, 15 തീയതികളിലാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ മറ്റ് മത്സരങ്ങള്‍ കളിക്കുന്നത്. 12-ന് ശ്രീലങ്കയ്‌ക്കെതിരെയും 15-ന് ബംഗ്ലാദേശിനെതിരെയുമാണ് ടീം കളിക്കുക.

ALSO READ: Rohit Sharma On India Squad For ODI World Cup ലോകകപ്പ് ടീം തിരഞ്ഞെടുപ്പിന്‍റെ പിന്നിലെ യുക്തി ഇതാണ്; വിശദീകരിച്ച് രോഹിത് ശര്‍മ

ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് ( Asia Cup 2023 India Squad ): രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ്മ, വിരാട് കോലി, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.