കൊളംബോ : ഏഷ്യ കപ്പ് ക്രിക്കറ്റിലെ ത്രില്ലർ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) ഇന്ന് നേർക്കുനേർ പോരടിക്കുകയാണ്. ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം.
ടൂര്‍ണമെന്‍റില്‍ ഇന്ത്യ തങ്ങളുടെ ആദ്യത്തേയും പാകിസ്ഥാന്‍ രണ്ടാമത്തേയും മത്സരത്തിനാണ് ഇന്നിറങ്ങുന്നത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വച്ചുനടന്ന കഴിഞ്ഞ ടി20 ലോകകപ്പ് മത്സരത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ആ മത്സരത്തിൽ വിരാട് കോലിയുടെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിൽ ഇന്ത്യ ജയം പിടിച്ചിരുന്നു. വീണ്ടുമൊരു ഇന്ത്യ-പാക് മത്സരത്തിന് ഏഷ്യ കപ്പിലൂടെ വേദിയൊരുങ്ങുമ്പോള്‍ ടിക്കറ്റുകള്‍ എല്ലാം തന്നെ നേരത്തെ വിറ്റുപോയിട്ടുണ്ട്.
-
𝗠𝗔𝗧𝗖𝗛 𝗗𝗔𝗬! 🏟️
— BCCI (@BCCI) September 2, 2023 " class="align-text-top noRightClick twitterSection" data="
India 🆚 Pakistan
📍 Kandy, Sri Lanka
𝘼𝙇𝙇 𝙄𝙉 𝙍𝙀𝘼𝘿𝙄𝙉𝙀𝙎𝙎 for our first game of #AsiaCup23! 👏 👏#TeamIndia pic.twitter.com/LrRbeQjTH3
">𝗠𝗔𝗧𝗖𝗛 𝗗𝗔𝗬! 🏟️
— BCCI (@BCCI) September 2, 2023
India 🆚 Pakistan
📍 Kandy, Sri Lanka
𝘼𝙇𝙇 𝙄𝙉 𝙍𝙀𝘼𝘿𝙄𝙉𝙀𝙎𝙎 for our first game of #AsiaCup23! 👏 👏#TeamIndia pic.twitter.com/LrRbeQjTH3𝗠𝗔𝗧𝗖𝗛 𝗗𝗔𝗬! 🏟️
— BCCI (@BCCI) September 2, 2023
India 🆚 Pakistan
📍 Kandy, Sri Lanka
𝘼𝙇𝙇 𝙄𝙉 𝙍𝙀𝘼𝘿𝙄𝙉𝙀𝙎𝙎 for our first game of #AsiaCup23! 👏 👏#TeamIndia pic.twitter.com/LrRbeQjTH3
എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ് കാന്‍ഡിയിലെ കാലാവസ്ഥ പ്രവചനം (IND vs PAK Asia Cup 2023 Weather Prediction). ഇന്ന് മത്സരം നടക്കുന്ന പല്ലേക്കലെയിൽ മഴ കളിക്കുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. പകല്‍ സമയത്ത് 67 ശതമാനവും വൈകിട്ട് 84 ശതമാനവും മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 11 മണി വരെ ശക്തമായ മഴയ്‌ക്ക് സാധ്യത കൂടുതലാണെന്നാണ് വിവിധ കാലാവസ്ഥാ പ്രവചന വെബ്‌സൈറ്റുകൾ നൽകുന്ന വിവരം. ഇതോടെ വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന മത്സരത്തിന്‍റെ ഏറിയ പങ്കും മഴ കൊണ്ടുപോകാനുള്ള സാധ്യതയാണ് കാണുന്നത്.
മഴ കളിച്ചാൽ മത്സരഫലം എങ്ങനെ...? കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് മത്സരം നടത്താൻ കഴിയാതിരുന്നാൽ ഇരുടീമുകളും ഓരോ പോയിന്‍റ് വീതം പങ്കിടും. ഏകദിന മത്സരമായതിനാൽ ഇരുടീമുകളും മിനിമം 20 ഓവറെങ്കിലും ബാറ്റ് ചെയ്‌താല്‍ മാത്രമേ മത്സരത്തിന്‍റെ ഫലം പ്രഖ്യാപിക്കാൻ കഴിയൂ. ആദ്യ ഇന്നിങ്‌സിനിടെ തന്നെ മഴയെത്തിയാൽ മത്സരം പൂര്‍ണമായും ഉപേക്ഷിക്കും. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടെയാണ് മഴ വില്ലനാകുന്നതെങ്കിൽ, 20 ഓവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിൽ മഴ നിയമപ്രകാരം (Duckworth Lewis method) വിജയികളെ നിർണയിക്കും.
-
🏏 Preparations 🔛 track for game day 💪#PAKvIND | #AsiaCup2023 pic.twitter.com/i5I42GXLh0
— Pakistan Cricket (@TheRealPCB) September 1, 2023 " class="align-text-top noRightClick twitterSection" data="
">🏏 Preparations 🔛 track for game day 💪#PAKvIND | #AsiaCup2023 pic.twitter.com/i5I42GXLh0
— Pakistan Cricket (@TheRealPCB) September 1, 2023🏏 Preparations 🔛 track for game day 💪#PAKvIND | #AsiaCup2023 pic.twitter.com/i5I42GXLh0
— Pakistan Cricket (@TheRealPCB) September 1, 2023
പരിക്കിന്‍റെ പിടിയിലായിരുന്ന ശ്രേയസ് അയ്യരും ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തുന്നത് ഇന്ത്യയ്‌ക്ക് കരുത്തുപകരും. 17 അംഗ ടീമിൽ റിസര്‍വ് പ്ലെയറായി മലയാളി താരം സഞ്ജു സാംസൺ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ പരിക്ക് മാറിയെത്തിയ കെഎൽ രാഹുൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കായി കളിക്കില്ല. ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കാത്തതാണ് രാഹുലിന് തിരിച്ചടിയായത്.
പിച്ച് റിപ്പോര്‍ട്ട് (IND vs PAK Pitch Report Asia Cup 2023): ഒരു ന്യൂട്രൽ വിക്കറ്റാണ് പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. ബാറ്റര്‍മാര്‍ക്കും ബോളര്‍മാര്‍ക്കും പിച്ചില്‍ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യ ഓവറുകളിൽ സ്‌പിന്നർമാർക്ക് അനുകൂലമായിരിക്കും. ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 240 റണ്‍സാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് ഇവിടെ കൂടുതല്‍ വിജയ സാധ്യതയുള്ളത്. ഇവിടെ നടന്ന ആകെ മത്സരങ്ങളുടെ 60 ശതമാനവും പിന്തുടർന്ന് കളിക്കുന്ന ടീമാണ് വിജയം നേടിയത്.
ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).
പാകിസ്ഥാന്‍ സ്‌ക്വാഡ് (Asia Cup 2023 Pakistan Squad): ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, അബ്‌ദുല്ല ഷഫീഖ്, ഫഖർ സമാൻ, ഇഫ്‌തിഖർ അഹമ്മദ്, തയ്യബ് താഹിർ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.