ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട തുടക്കം. 26 ഓവര്‍ പിന്നിടുമ്പോള്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 160 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അര്‍ധ സെഞ്ചുറി പിന്നിട്ട ശുഭ്‌മാന്‍ ഗില്ലും 91 നോട്ടൗട്ട്, 28* റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഇഷാന്‍ കിഷന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ രോഹിത്തിന്‍റെ ഇന്നിങ്‌സ് അധികം നീണ്ടില്ല.
13ാം ഓവറിന്‍റെ ഒന്നാം പന്തില്‍ ബ്ലെയർ ടിക്‌നര്‍ രോഹിത്തിനെ ഡാരില്‍ മിച്ചലിന്‍റെ കയ്യിലെത്തിക്കുകായിരുന്നു. നാലു ഫോറും രണ്ട് സിക്സും സഹിതം 38 പന്തില്‍ 34 റണ്‍സായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ സമ്പാദ്യം. ഒന്നാം വിക്കറ്റില്‍ 60 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യ നേടിയത്.
തുടര്‍ന്നെത്തിയ കോലിക്കും ഇഷാനും അധികം ആയുസുണ്ടായിരുന്നില്ല. ബൗണ്ടറി നേടി തുടങ്ങിയെങ്കിലും 10 പന്തില്‍ എട്ട് റണ്‍സെടുത്ത കോലിയുടെ ഓഫ്‌സ്റ്റംപിളക്കി മിച്ചല്‍ സാന്‍റ്‌നറാണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ ഇഷാന്‍ കിഷന്‍ ഗില്ലിനൊപ്പം ഇന്ത്യയെ 100 കടത്തിയെങ്കിലും പിടിച്ച് നില്‍ക്കാനായില്ല. 14 പന്തില്‍ 5 റണ്‍സെടുത്ത ഇഷാനെ ലോക്കി ഫെര്‍ഗുസനാണ് തിരിച്ച് കയറ്റിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനം കളിച്ച ടീമില്‍ മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്, കെ എല്‍ രാഹുല്‍ എന്നിവരാണ് പുറത്തായത്.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ (ഡബ്ല്യു), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം (സി), ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.