ETV Bharat / sports

ഇന്ത്യ തെറ്റുകളില്‍ നിന്നും പഠിക്കില്ലെന്നതിന് തെളിവ്; സഞ്‌ജുവിനെ തഴഞ്ഞതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം - സഞ്‌ജുവിനെ പിന്തുണച്ച് ദൊഡ്ഡ ഗണേഷ്

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സഞ്‌ജുവിനെ തഴഞ്ഞ് ശ്രേയസിന് അവസരം നല്‍കിയതിനെ വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ താരം ദൊഡ്ഡ ഗണേഷ്.

IND vs NZ  Dodda Ganesh criticizes picking shreyas iyer  Dodda Ganesh  shreyas iyer  Dodda Ganesh on sanju samson  sanju samson  ദൊഡ്ഡ ഗണേഷ്  സഞ്‌ജു സാംസണ്‍  ശ്രേയസ് അയ്യര്‍  ഇന്ത്യ vs ന്യൂസിലന്‍ഡ്  സഞ്‌ജുവിനെ പിന്തുണച്ച് ദൊഡ്ഡ ഗണേഷ്
ഇന്ത്യ തെറ്റുകളില്‍ നിന്നും പഠിക്കില്ലെന്നതിന് തെളിവ്; സഞ്‌ജുവിനെ തഴഞ്ഞതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം
author img

By

Published : Nov 23, 2022, 4:40 PM IST

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്ലേയിങ്‌ ഇലവനില്‍ നിന്നും മലയാളി ബാറ്റര്‍ സഞ്‌ജു സാംസണെ തഴഞ്ഞതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ദൊഡ്ഡ ഗണേഷ്. സഞ്‌ജുവിന് പകരം ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയതോടെ ഇന്ത്യ തെറ്റുകളില്‍ നിന്നും പാഠം പഠിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണെന്ന് ദൊഡ്ഡ ഗണേഷ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ മുന്‍ പേസറുടെ പ്രതികരണം.

"സഞ്ജുവിന് പകരം ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയതോടെ തെറ്റുകളില്‍ നിന്നും ഇന്ത്യ ഒരിക്കലും പാഠം പഠിക്കില്ലെന്നും, ടി20 ഫോര്‍മാറ്റിനോടുള്ള മനോഭാവം മാറില്ലെന്നും ആവർത്തിച്ചു", ദൊഡ്ഡ ഗണേഷ് കുറിച്ചു.

  • By picking Iyer ahead of Samson the Indian think tank has reiterated that they’ll not learn from their mistakes and they shall never change their approach towards T20 #DoddaMathu #crickettwitter #NZvIND

    — Dodda Ganesh | ದೊಡ್ಡ ಗಣೇಶ್ (@doddaganesha) November 22, 2022 " class="align-text-top noRightClick twitterSection" data=" ">

രോഹിത് ശര്‍മയടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലാണ് ഇന്ത്യ കിവീസിനെതിരെ ടി20 പരമ്പരയ്‌ക്കിറങ്ങിയത്. മഴ കളിച്ച മൂന്ന് മത്സര പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കിയിരുന്നു. ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തിലെ വിജയമാണ് ഇന്ത്യയ്‌ക്ക് തുണയായത്.

മൂന്നാം മത്സരവും മഴ തടസപ്പെടുത്തിയതോടെ സമനിലയിലായി. മൂന്നാം ടി20 നടന്ന നേപിയറിലെ റണ്ണൊഴുകുന്ന പിച്ചില്‍ സഞ്‌ജുവിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ രണ്ടാം മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റമാണ് ഇന്ത്യ വരുത്തിയത്.

സ്‌പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ മാറ്റി പേസര്‍ ഹര്‍ഷല്‍ പട്ടേലിനാണ് അവസരം നല്‍കിയത്. ഇതിന് പിന്നാലെ ടി20യില്‍ നിരന്തരം പരാജയപ്പെടുന്ന റിഷഭ്‌ പന്തടക്കമുള്ള താരങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ സഞ്‌ജുവിന് ബെഞ്ചിലിരിക്കേണ്ടി വരുന്നത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഈ വര്‍ഷം ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥിരക്കാരനാവാന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടില്ല. കളിച്ച ആറ് ടി20 മത്സരങ്ങളിൽ നിന്ന് 44.75 ശരാശരിയിലും 158.40 സ്‌ട്രൈക്ക് റേറ്റിലും 179 റൺസാണ് സഞ്‌ജു അടിച്ച് കൂട്ടിയത്. എന്നാല്‍ ഏഷ്യകപ്പിലും തുടര്‍ന്ന് നടന്ന ടി20 ലോകകപ്പിലും സഞ്‌ജു തഴയപ്പെട്ടിരുന്നു.

also read: 'ഇതെന്‍റെ ടീമാണ്, ഞാനും കോച്ചും ചേര്‍ന്ന് തെരഞ്ഞെടുക്കും'; സഞ്‌ജുവിനെ തഴഞ്ഞതില്‍ മറുപടിയുമായി ഹാര്‍ദിക് പാണ്ഡ്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.