ETV Bharat / sports

'ഹലോ വെല്ലിങ്‌ടണ്‍' എന്ന് സൂര്യയുടെ ട്വീറ്റ്; വിളി കേട്ട് ഓസീസ് താരം അമാൻഡ വെല്ലിങ്‌ടൺ - ഇന്ത്യ vs ന്യൂസിലന്‍ഡ്

ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്‍റെ ട്വീറ്റിനോട് പ്രതികരിച്ച് ഓസീസ് വനിത ക്രിക്കറ്റര്‍ അമാൻഡ വെല്ലിങ്‌ടൺ.

Amanda Wellington  Suryakumar Yadav  Suryakumar Yadav twitter  ind vs nz  Amanda Wellington Reply to Suryakumar Yadav  സൂര്യകുമാര്‍ യാദവ്  അമാൻഡ വെല്ലിങ്‌ടൺ  ഇന്ത്യ vs ന്യൂസിലന്‍ഡ്  Suryakumar Yadav news
'ഹലോ വെല്ലിങ്‌ടണ്‍' എന്ന് സൂര്യയുടെ ട്വീറ്റ്; വിളി കേട്ട് ഓസീസ് താരം അമാൻഡ വെല്ലിങ്‌ടൺ
author img

By

Published : Nov 14, 2022, 10:26 AM IST

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായുള്ള സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനം ഏറെ വാഴ്‌ത്തപ്പെട്ടിരുന്നു. ആറ് മത്സരങ്ങളിൽ നിന്നും 189.68 സ്‌ട്രൈക്ക് റേറ്റിൽ 239 റൺസാണ് വലംകൈയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയ ഇന്ത്യ പുറത്തായെങ്കിലും ആരാധകര്‍ക്ക് ഏറെ ഓര്‍ത്തുവയ്‌ക്കാന്‍ കഴിയുന്ന ഒന്നാകും സൂര്യയുടെ ഇന്നിങ്‌സ്.

ഇനി ന്യൂസിലന്‍ഡിനെതിരായ വൈറ്റ്-ബോള്‍ പരമ്പരയാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. പരമ്പരയുടെ ആവേശം പ്രകടമാക്കി സൂര്യകുമാര്‍ നടത്തിയ ട്വീറ്റും അതിന് ഓസീസ് വനിത താരം അമാൻഡ വെല്ലിങ്‌ടൺ നല്‍കിയ അപ്രതീക്ഷിത മറുപടിയും ട്വിറ്ററില്‍ ഏറെ ചിരി പടര്‍ത്തുകയാണ്.

"ഹലോ വെല്ലിങ്‌ടൺ" എന്നായിരുന്നു സൂര്യ ട്വീറ്റ് ചെയ്‌തത്. ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ മത്സരം വെല്ലിങ്‌ടണില്‍ നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നുവിത്. എന്നാല്‍ ഈ ട്വീറ്റിന് മറുപടിയായി "ഹലോ യാദവ്" എന്നാണ് ഓസ്‌ട്രേലിയൻ സ്‌പിന്നർ അമാൻഡ വെല്ലിങ്‌ടൺ മറുപടിയായി എഴുതിയത്.

ഓസീസ് താരത്തിന്‍റെ രസകരമായ പ്രതികരണം ആരാധകര്‍ ഏറ്റെടുത്തതോടെ ട്വീറ്റ് വൈറലാവുകയായിരുന്നു. അതേസമയം കിവീസിനെതിരെ നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന വൈറ്റ് ബോള്‍ പരമ്പരയില്‍ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണുള്ളത്. ഇന്ത്യയുടെ ടി20, ഏകദിന സ്‌ക്വാഡില്‍ സൂര്യ ഉള്‍പ്പെട്ടിട്ടുണ്ട്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെ ടി20 ടീമിനെ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ടീമിനെ വെറ്ററന്‍ താരം ശിഖര്‍ ധവാനുമാണ് നയിക്കുന്നത്. വെല്ലിങ്‌ടണിലെ ആദ്യ ടി20 മത്സരത്തിന് ശേഷം മൗണ്ട് മൗംഗനൂയി, നേപ്പിയർ എന്നിവിടങ്ങളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കുക.

also read: ദി മിർസ മാലിക് ഷോ ; 'വേർപിരിയൽ' വാർത്തകൾക്കിടെ റിയാലിറ്റി ഷോയിൽ ഒന്നിച്ചെത്തി സാനിയയും ഷൊയ്‌ബും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.