വിശാഖപട്ടണം: കളിക്കളത്തിന് അകത്തായാലും പുറത്തായലും ഏറെ രസികനാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ചിരി പടര്‍ത്തുന്ന ഒട്ടേറെ വീഡിയോകള്‍ താരത്തിന്‍റേതായി പുറത്തുവരാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ കളിക്കാതിരുന്ന രോഹിത് വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. മത്സരത്തിനായി വിശാഖപട്ടണത്ത് എത്തിയ രോഹിത്തിനും സംഘത്തിനും വലിയ സ്വീകരണമാണ് വിമാനത്താവളത്തിൽ ആരാധകർ ഒരുക്കിയിരുന്നത്.
സഹതാരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തേക്ക് വരുമ്പോള്‍ ആരാധകരില്‍ ഒരാള്‍ ഒരു സെല്‍ഫി റെക്കോഡ് ചെയ്യുന്നുണ്ടായിരുന്നു. ഈ വീഡിയോയിലേക്ക് നടന്ന് കയറിയ രോഹിത് തന്‍റെ കയ്യിലുണ്ടായിരുന്ന റോസാ പൂ ആരാധകന് കൊടുത്തു. ഇത് നിങ്ങള്‍ക്കുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് താരം ആരാധകന് പൂ സമ്മാനിച്ചത്.
-
Rohit Sharma is an amazing character - what a guy! pic.twitter.com/YZzPmAKGpk
— Mufaddal Vohra (@mufaddal_vohra) March 19, 2023 " class="align-text-top noRightClick twitterSection" data="
">Rohit Sharma is an amazing character - what a guy! pic.twitter.com/YZzPmAKGpk
— Mufaddal Vohra (@mufaddal_vohra) March 19, 2023Rohit Sharma is an amazing character - what a guy! pic.twitter.com/YZzPmAKGpk
— Mufaddal Vohra (@mufaddal_vohra) March 19, 2023
തുടര്‍ന്ന് തമാശരൂപേണ 'വില്‍ യു മാരി മീ' എന്ന് രോഹിത് ചോദിക്കുകയായിരുന്നു. രോഹിത്തിന്‍റെ ചോദ്യം കേട്ട ആരാധകരന്‍റെ അമ്പരപ്പും സന്തോഷവുമെല്ലാം രസകരമായ ഈ വീഡിയോ കാണാം.
അതേസമയം വിശാഖപട്ടണം ഏകദിനത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 10 വിക്കറ്റിനായിരുന്നു ഓസീസ് ഇന്ത്യയെ കീഴടക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ 26 ഓവറില്‍ 117 റണ്‍സിന് ഓള്‍ ഔട്ടായി.
മറുപടിക്കിറങ്ങിയ ഓസീസ് 11 ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 121 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് നിലയുറപ്പിക്കാന്‍ കഴിയാതിരുന്ന പിച്ചില്‍ ഓസീസ് ഓപ്പണര്‍മാരായ മിച്ചൽ മാർഷും ട്രാവിസ് ഹെഡും മിന്നല്‍ പ്രകടനമാണ് നടത്തിയത്.
മാര്‍ഷ് 36 പന്തില്‍ 66* റണ്‍സെടുത്തപ്പോള്‍ 30 പന്തില്‍ 51* റണ്‍സാണ് ഹെഡ് നേടിയത്. നേരത്തെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്കിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ നടുവൊടിച്ചത്. 35 പന്തിൽ 31 റണ്‍സ് നേടിയ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
വാലറ്റത്ത് പൊരുതി നിന്ന അക്‌സര്‍ പട്ടേലിന്‍റെ പ്രകടനമാണ് ഇന്ത്യയെ നൂറ് കടത്തുന്നതില്‍ നിര്‍ണായകമായത്. എട്ടാം നമ്പറില്‍ ക്രീസിലെത്തിയ അക്‌സര്‍ 29 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്നു. ഓസീസ് പേസര്‍മാര്‍ കളം നിറഞ്ഞതോടെ ഇന്ത്യന്‍ നിരയില്‍ ഏഴ് താരങ്ങള്‍ രണ്ടക്കം തൊടാതെയാണ് തിരിച്ച് കയറിയത്. ഇതിൽ നാല് പേർ പൂജ്യത്തിനാണ് പുറത്തായത്.
ഇന്ത്യ 150 റണ്‍സില്‍ താഴെ ഓള്‍ ഔട്ട് ആയതോടെ ക്യാപ്റ്റനെന്ന നിലയില്‍ ഒരു മോശം റെക്കോഡ് രോഹിത്തിന്‍റെ തലയിലാവുകയും ചെയ്‌തു. രോഹിത് നായകനായ ഏകദിന മത്സരങ്ങളില്‍ ഇതു മൂന്നാം തവണയാണ് ഇന്ത്യ 150 റണ്‍സിൽ താഴെ സ്‌കോറിന് പുറത്താവുന്നത്. ഇതോടെ രണ്ട് മത്സരങ്ങളുള്ള എംഎസ് ധോണിയാണ് രക്ഷപ്പെട്ടത്. രോഹിത് ക്യാപ്‌റ്റനായ 25 മത്സരങ്ങളിൽ നിന്നാണ് ഇന്ത്യ മൂന്ന് തവണ 150 റണ്‍സിൽ താഴെ ഓള്‍ ഔട്ട് ആയത്. എന്നാല്‍ ധോണി 200 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്.
ALSO READ: 'ഇപ്പോഴും ഫിറ്റാണ്'; ധോണിക്ക് ഇനിയും വർഷങ്ങളോളം ക്രിക്കറ്റ് കളിക്കാനാകുമെന്ന് ഷെയ്‌ൻ വാട്‌സണ്‍