ETV Bharat / sports

IND vs AUS : സച്ചിന്‍റെ പടുകൂറ്റന്‍ റെക്കോഡ് പൊളിച്ച് വിരാട് കോലി - ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി

ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. 25,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടുന്ന ആറാമത്തെ താരമാണ് കോലി

IND vs AUS  Virat Kohli Breaks Sachin Tendulkar Record  Virat Kohli  Virat Kohli Record  Sachin Tendulkar  Border Gavaskar Trophy  വിരാട് കോലി  വിരാട് കോലി റെക്കോഡ്  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഇന്ത്യ vs ഓസ്‌ട്രേലിയ
സച്ചിന്‍റെ പടുകൂറ്റന്‍ റെക്കോഡ് പൊളിച്ച് വിരാട് കോലി
author img

By

Published : Feb 19, 2023, 5:30 PM IST

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മത്സരത്തിനിടെ തന്‍റെ കിരീടത്തിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കാന്‍ കോലിക്ക് കഴിഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് 34കാരന്‍ സ്വന്തമാക്കിയത്.

ഡല്‍ഹി ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 44 റണ്‍സ് നേടിയ കോലി രണ്ടാം ഇന്നിങ്‌സില്‍ എട്ട് റണ്‍സ് കണ്ടെത്തിയപ്പോള്‍ തന്നെ ഈ നാഴികക്കല്ല് പിന്നിട്ടിരുന്നു. തുടര്‍ന്ന് 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് താരം മടങ്ങിയത്. ഇതോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലുമായുള്ള 492 മത്സരങ്ങളില്‍ നിന്നും 25,012 റണ്‍സാണ് നിലവില്‍ കോലിയുടെ അക്കൗണ്ടിലുള്ളത്.

IND vs AUS  Virat Kohli Breaks Sachin Tendulkar Record  Virat Kohli  Virat Kohli Record  Sachin Tendulkar  Border Gavaskar Trophy  വിരാട് കോലി  വിരാട് കോലി റെക്കോഡ്  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഇന്ത്യ vs ഓസ്‌ട്രേലിയ
സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും

106 ടെസ്റ്റുകളിൽ നിന്ന് 8195 റൺസും 271 ഏകദിനങ്ങളിൽ നിന്ന് 12,809 റൺസും 115 ടി20യിൽ നിന്ന് 4,008 റൺസുമാണ് കോലിയുടെ സമ്പാദ്യം. കോലിയുടെ പ്രകടനത്തോടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് പഴങ്കഥയായത്. 577 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 25,000 റണ്‍സ് നേടിയത്.

റിക്കി പോണ്ടിങ്‌ (588), ജാക്ക് കാലിസ് (594), കുമാർ സംഗക്കാര (608), മഹേല ജയവർധന (701) എന്നിവരാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. മറ്റാര്‍ക്കും ഇതേവരെ ക്രിക്കറ്റിലെ 25,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം ഡല്‍ഹിയില്‍ ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഓസീസ് ഉയര്‍ത്തിയ 115 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ നാല് വിക്കറ്റിന് 118 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 74 പന്തില്‍ 31 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 22 പന്തില്‍ 23 റണ്‍സുമായി ശ്രീകര്‍ ഭരത്തും പുറത്താവാതെ നിന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 263 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 262 റണ്‍സാണ് നേടിയത്. ഇതോടെ ഒരു റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് 113 റണ്‍സിന് പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം 115 റണ്‍സായത്. ഇന്ത്യന്‍ സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ പിടിച്ചുകെട്ടിയത്.

ജഡേജ ഏഴ്‌ വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റുകളാണ് അശ്വിന്‍റെ സമ്പാദ്യം. 46 പന്തില്‍ 43 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. മാര്‍നസ് ലബുഷെയ്‌ന്‍ 50 പന്തില്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.

ALSO READ: IND vs AUS: ഒൻപത് വർഷം, ഓസീസിന് കിട്ടാക്കനിയായി ബോർഡർ-ഗവാസ്‌കർ ട്രോഫി

രണ്ട് ഇന്നിങ്‌സുകളിലുമായി 10 വിക്കറ്റുകള്‍ വീഴ്‌ത്തിയ ജഡേജയാണ് മത്സരത്തിലെ താരം. നാഗ്‌പൂര്‍ ടെസ്റ്റിലും ജഡേജയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. വിജയത്തോടെ നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

നാഗ്‌പൂരില്‍ നടന്ന ആദ്യ കളിയില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യ വിജയം പിടിച്ചത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളിലെ രണ്ടാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.