മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് ടീം ഇന്ത്യ. ടി20 ലോകകപ്പിന് മുന്നോടിയായി ടീം കോമ്പിനേഷന്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് രോഹിത് ശര്‍മയും സംഘവും. ഏഷ്യ കപ്പിലൂടെ മുന്‍ നായകന്‍ വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിന് നല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല.
ഓസീസിനെതിരെയും താരത്തിന് ഫോം തുടരാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നെറ്റ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തുന്ന കോലിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. എന്നാല്‍ ബോളിങ്ങിലും ഒരു കൈ നോക്കുന്ന താരത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
-
Look who’s opening bowling tomorrow 🤪 #IndvsAus @imVkohli @BCCI #viratkohli #virat #kohli #cricket #fans #TeamIndia #India pic.twitter.com/bR2W9mqZD9
— Punjab Cricket Association (@pcacricket) September 19, 2022 " class="align-text-top noRightClick twitterSection" data="
">Look who’s opening bowling tomorrow 🤪 #IndvsAus @imVkohli @BCCI #viratkohli #virat #kohli #cricket #fans #TeamIndia #India pic.twitter.com/bR2W9mqZD9
— Punjab Cricket Association (@pcacricket) September 19, 2022Look who’s opening bowling tomorrow 🤪 #IndvsAus @imVkohli @BCCI #viratkohli #virat #kohli #cricket #fans #TeamIndia #India pic.twitter.com/bR2W9mqZD9
— Punjab Cricket Association (@pcacricket) September 19, 2022
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നെറ്റ്‌സില്‍ പന്തെറിയുന്ന കോലിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. പ്രധാന ബോളര്‍മാര്‍ക്ക് മോശം ദിവസമുണ്ടെങ്കിൽ ആ റോളിലേക്ക് കോലിയുമെത്തിയേക്കുമെന്ന സൂചനയാണ് ചിത്രങ്ങള്‍ നല്‍കുന്നത്.
ഇതേവരെ 104 ടി20 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളില്‍ നിന്നും നാല് വിക്കറ്റുള്‍ സ്വന്തമാക്കാന്‍ കോലിക്ക് കഴിഞ്ഞിട്ടുണ്ട്. കെവിൻ പീറ്റേഴ്‌സൺ (2011), സമിത് പട്ടേൽ (2011), മുഹമ്മദ് ഹഫീസ് (2012), ജോൺസൺ ചാൾസ് (2016) എന്നിവരുടെ വിക്കറ്റുകളാണ് ഫോര്‍മാറ്റില്‍ കോലി നേടിയിട്ടുള്ളത്. അടുത്തിടെ സമാപിച്ച ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഹോങ്കോങ്ങിനെതിരെയും കോലി പന്തെറിഞ്ഞിരുന്നു.
ഒരു ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമായിരുന്നു അന്ന് താരം വഴങ്ങിയത്. 2016-ലെ ടി20 ലോകകപ്പ് സെമിഫൈനലില്‍ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിന് ശേഷം അന്ന് ആദ്യമായാണ് കോലി ബോളെറിഞ്ഞത്.
അതേസമയം ഓസീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. മൊഹാലിയില്‍ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക. ഏഷ്യ കപ്പ് ക്രിക്കറ്റിലെ അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണ്.
also read: സച്ചിന്‍റെ ആ റെക്കോഡ് തകര്‍ക്കാന്‍ കോലിക്ക് കഴിയും; പ്രവചനവുമായി റിക്കി പോണ്ടിങ്