ETV Bharat / sports

രവി ശാസ്‌ത്രിയുടെ വാക്കുകള്‍ ശുദ്ധ അസംബന്ധം; മുന്‍ പരിശീലകന്‍റെ വായടപ്പിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ - ഇന്ത്യ vs ഓസ്‌ട്രേലിയ

ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടത് അമിത ആത്മവിശ്വാസം കൊണ്ടെന്ന മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയുടെ വാക്കുകള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

IND vs AUS  Rohit Sharma reply to Ravi Shastri  Rohit Sharma  Ravi Shastri  Border Gavaskar Trophy  രവി ശാസ്‌ത്രി  രവി ശാസ്‌ത്രിയ്‌ക്ക് മറുപടിയുമായി രോഹിത്  രോഹിത് ശര്‍മ  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി
രവി ശാസ്‌ത്രിയുടെ വാക്കുകള്‍ ശുദ്ധ അസംബന്ധം
author img

By

Published : Mar 8, 2023, 3:28 PM IST

അഹമ്മദാബാദ്: ബോര്‍ഡര്‍-ഗാവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയിരുന്നു. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ വിജയമായിരുന്നു ഓസ്‌ട്രേലിയ നേടിയത്. ഓസീസ് സ്‌പിന്നര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മറുപടി ഇല്ലാതെയാവുകയായിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യയെ താരങ്ങളെ കടത്ത ഭാഷയിലായിരുന്നു മുന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്‌ത്രി വിമര്‍ശിച്ചത്. അമിത ആത്മവിശ്വാസമാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നായിരുന്നു ശാസ്‌ത്രിയുടെ വാക്കുകള്‍. കാര്യങ്ങള്‍ നിസാരമായി കാണുന്നത് അസംതൃപ്തിയുള്ള കാര്യമാണ്.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ച ഷോട്ടുകള്‍ സാഹചര്യങ്ങള്‍ക്ക് യോജിക്കാത്തതായിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമാക്കാനും ആധിപത്യം സ്ഥാപിക്കാനുള്ള അമിത വ്യഗ്രതയാണ് കളിക്കാരെ അതിന് പ്രേരിപ്പിച്ചത്. ഇന്ത്യന്‍ ടീം കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു രവി ശാസ്‌ത്രി പറഞ്ഞത്.

ശാസ്‌ത്രിയുടെ ഈ വിമര്‍ശനത്തിന് കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ശാസ്‌ത്രിയുടെ വാക്കുകള്‍ അസംബന്ധമാണെന്നാണ് രോഹിത് പറഞ്ഞത്. അഹമ്മദാബാദിലെ നാലാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് രോഹിത്തിന്‍റെ പ്രതികരണം.

IND vs AUS  Rohit Sharma reply to Ravi Shastri  Rohit Sharma  Ravi Shastri  Border Gavaskar Trophy  രവി ശാസ്‌ത്രി  രവി ശാസ്‌ത്രിയ്‌ക്ക് മറുപടിയുമായി രോഹിത്  രോഹിത് ശര്‍മ  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി
രവി ശാസ്‌ത്രി

2014 തൊട്ട് ഏഴ്‌ വര്‍ഷക്കാലം ഇന്ത്യയുടെ പരിശീലകനായിരുന്ന രവി ശാസ്‌ത്രിയെ പുറത്ത് നിന്നുള്ള ആളെന്ന് രോഹിത് വിശേഷിപ്പിച്ചതും ശ്രദ്ധേയമായി. "സത്യസന്ധമായി പറഞ്ഞാൽ, രണ്ട് മത്സരങ്ങൾ ജയിച്ചതിന് ശേഷം, ഞങ്ങള്‍ക്ക് അമിത ആത്മവിശ്വാസമായെന്ന് പുറത്തുള്ള ആളുകള്‍ക്ക് തോന്നുന്നത് തീര്‍ത്തും അസംബന്ധമാണ്. കാരണം നാല് മത്സര പരമ്പരയില്‍ കഴിവിന്‍റെ പരമാവധി ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്". രോഹിത് ശര്‍മ പറഞ്ഞു.

"രണ്ട് മത്സരങ്ങള്‍ വിജയിച്ചതുകൊണ്ട് അതു നിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. അക്കാര്യം വളരെ വ്യക്തമാണ്. പുറത്ത് നിന്നുള്ളവര്‍ക്ക് എന്തു പറയാം. കളിക്കാര്‍ക്ക് അമിത ആത്മവിശ്വാസമാണെന്ന് പുറത്ത് നിന്നുള്ളവര്‍ പറയുമ്പോള്‍, ഡ്രസ്സിങ്‌ റൂമില്‍ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല.

രോഹിത് ശര്‍മയും രവി ശാസ്‌ത്രിയും

എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് അമിത ആത്മവിശ്വാസമോ, അത്തരത്തിലുള്ള മറ്റെന്തെങ്കിലുമായോ പുറത്തുള്ളവർക്ക് തോന്നുന്നുവെങ്കിൽ, ഞങ്ങളെ സംബന്ധിച്ച് അതു പ്രശ്‌നമുള്ള കാര്യമല്ല. രവി ശാസ്‌ത്രി ഈ ഡ്രസ്സിങ്‌ റൂമിന്‍റെ ഭാഗമായിരുന്ന ആളാണ്. കളിക്കുമ്പോൾ എങ്ങനെയുള്ള മാനസികാവസ്ഥയാണ് ഞങ്ങള്‍ ഉള്ളതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.' രോഹിത് വ്യക്തമാക്കി.

അതേസമയം ഇന്ത്യയെ സംബന്ധിച്ച് അഹമ്മദാബാദ് ടെസ്റ്റിന്‍റെ ഫലം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇതോടെ അഹമ്മദാബാദ് ടെസ്റ്റ് സമനിലയായാലും ആതിഥേയര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ഇതിനപ്പുറം, മത്സരത്തില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ മറ്റ് ടീമുകളുടെ വിജയപരാജയ ഫലങ്ങളെ ആശ്രയിക്കാതെ തന്നെ ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കാം. ഇന്‍ഡോര്‍ ടെസ്റ്റ് വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ മാറിയിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ.

ALSO READ: ഇന്ത്യന്‍ ബാറ്റര്‍മാരുടെ കഴിവ് നഷ്‌ടപ്പെട്ടു; പ്രതിരോധിക്കാന്‍ അറിയില്ലെന്ന് ഗൗതം ഗംഭീര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.