ETV Bharat / sports

IND vs AUS: പാറ്റ് കമ്മിന്‍സിന്‍റെ അമ്മ അന്തരിച്ചു; അഹമ്മദാബാദില്‍ കറുത്ത ഹാംബാന്‍ഡ് ധരിച്ച് ഓസീസ് താരങ്ങള്‍

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍റെ അമ്മ മരിയയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ കറുത്ത ഹാംബാന്‍ഡ് ധരിച്ച് ഓസീസ് താരങ്ങള്‍.

IND vs AUS  Pat Cummins s mother Maria passes away  Pat Cummins  Maria Cummins passes away  പാറ്റ് കമ്മിൻസ്  പാറ്റ് കമ്മിൻസിന്‍റെ അമ്മ അന്തരിച്ചു  cricket australia  BCCI  ക്രിക്കറ്റ് ഓസ്‌ട്രേലിയ  ബിസിസിഐ  പാറ്റ് കമ്മിന്‍സ്  Border Gavaskar Trophy  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി
പാറ്റ് കമ്മിന്‍സിന്‍റെ അമ്മ അന്തരിച്ചു
author img

By

Published : Mar 10, 2023, 10:55 AM IST

സിഡ്‌നി: ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ അമ്മ മരിയ കമ്മിന്‍സ് അന്തരിച്ചു. സ്‌തനാര്‍ബുദവുമായി ബന്ധപ്പെട്ട് ചികിത്സയിലിരിക്കെ വ്യാഴായ്‌ചയാണ് അന്ത്യം. പാറ്റ് കമ്മിന്‍സിനും കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

മരിയയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ കറുത്ത ഹാംബാന്‍ഡ് ധരിച്ചാണ് ഓസീസ് താരങ്ങള്‍ ഇറങ്ങിയത്. ഇക്കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്‌താവനയില്‍ അറിയിച്ചിരുന്നു.

IND vs AUS  Pat Cummins s mother Maria passes away  Pat Cummins  Maria Cummins passes away  പാറ്റ് കമ്മിൻസ്  പാറ്റ് കമ്മിൻസിന്‍റെ അമ്മ അന്തരിച്ചു  cricket australia  BCCI  ക്രിക്കറ്റ് ഓസ്‌ട്രേലിയ  ബിസിസിഐ  പാറ്റ് കമ്മിന്‍സ്  Border Gavaskar Trophy  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി
പാറ്റ് കമ്മിന്‍സ്

"മരിയ കമ്മിൻസിന്‍റെ വേര്‍പാടില്‍ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പ്രതിനിധീകരിച്ച്, പാറ്റിനും കമ്മിൻസ് കുടുംബത്തിനും അവരുടെ സുഹൃത്തുക്കൾക്കും ഞങ്ങൾ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ആദരസൂചകമായി ഓസ്‌ട്രേലിയൻ പുരുഷ ടീം ഇന്ന് കറുത്ത ബാൻഡ് ധരിക്കും." ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു.

  • We are deeply saddened at the passing of Maria Cummins overnight. On behalf of Australian Cricket, we extend our heartfelt condolences to Pat, the Cummins family and their friends. The Australian Men's team will today wear black armbands as a mark of respect.

    — Cricket Australia (@CricketAus) March 10, 2023 " class="align-text-top noRightClick twitterSection" data=" ">

അഹമ്മദാബാദ് ടെസ്റ്റിന്‍റെ രണ്ടാം ദിന മത്സരം തുടങ്ങുന്നതിന് മുമ്പാണ് ഓസീസ് താരങ്ങളെ ടീമിന്‍റെ മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് പാറ്റ് കമ്മിന്‍സിന്‍റെ അമ്മയുടെ മരണ വിവരം അറിയിക്കുന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയുടെ ഭാഗമായി ഇന്ത്യയിലെത്തിയ കമ്മിന്‍സ് അമ്മയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നാലെ മൂന്നാം ടെസ്റ്റിനെത്തില്ലെന്ന് അറിയിച്ച താരം, ഇതു താന്‍ കുടുംബത്തോടൊപ്പമുണ്ടാവേണ്ട സമയമാണെന്ന് അറിയിച്ചിരുന്നു.

ദുഃഖമറിയിച്ച് ബിസിസിഐ: പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഓസ്‌ട്രേലിയൻ ടീമിനെ നയിച്ചത് പാറ്റ് കമ്മിൻസ് ആയിരുന്നു. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിന് ശേഷമായിരുന്നു 29കാരന്‍ നാട്ടിലേക്ക് തിരിച്ച് പോയത്. ഓസ്‌ട്രേലിയന്‍ നായകന്‍റെ അമ്മയുടെ വിയോഗത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും (ബിസിസിഐ) അനുശോചനം അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ബിസിസിഐ പാറ്റ് കമ്മിൻസിന്‍റേയും കുടുംബത്തിന്‍റേയും ദുഃഖത്തില്‍ പങ്കു ചേര്‍ന്നത്.

"ഇന്ത്യൻ ക്രിക്കറ്റിനെ പ്രതിനിധീകരിച്ച്, പാറ്റ് കമ്മിൻസിന്റെ അമ്മയുടെ വിയോഗത്തിൽ ഞങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നു. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പമുണ്ട്," ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു.

  • On behalf of Indian Cricket, we express our sadness at the passing away of Pat Cummins mother. Our thoughts and prayers are with him and his family in this difficult period 🙏

    — BCCI (@BCCI) March 10, 2023 " class="align-text-top noRightClick twitterSection" data=" ">

കമ്മിന്‍സിന് കീഴില്‍ കളിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയ തോല്‍വി വഴങ്ങിയിരുന്നു. യഥാക്രമം നാഗ്‌പൂരിലും ഡല്‍ഹിയിലുമായിരുന്നു ഒന്നും രണ്ടും മത്സരങ്ങള്‍ നടന്നത്. നാഗ്‌പൂരില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഓസീസിന്‍റെ തോല്‍വി.

തുടര്‍ന്ന് ഡല്‍ഹിയില്‍ ആറ് വിക്കറ്റിനും സംഘം പരാജയം സമ്മതിച്ചു. കമ്മിന്‍സിന്‍റെ അഭാവത്തില്‍ വൈസ്‌ ക്യാപ്റ്റനായ സ്‌റ്റീവ് സ്‌മിത്താണ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത്. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ സ്‌മിത്തിന് കീഴില്‍ ഇറങ്ങിയ ഓസീസ് തകര്‍പ്പന്‍ തിരിച്ച് വരവ് നടത്തിയിരുന്നു. ഇന്‍ഡോറില്‍ ഒമ്പത് വിക്കറ്റിന്‍റെ വിജയം നേടിയാണ് സന്ദര്‍ശകര്‍ പരമ്പരയിലേക്ക് മടങ്ങിയെത്തിയത്.

ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം നേടുന്ന ആദ്യ ടീമാവാനും ഓസീസിന് കഴിഞ്ഞു. അതേസമയം അഹമ്മദാബാദ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസ് മികച്ച നിലയിലാണ്. നാല് വിക്കറ്റ് നഷ്‌ടത്തില്‍ 255 എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരത്തിന്‍റെ ഒന്നാം ദിനമായ ഇന്നലെ മത്സരത്തിന്‍റെ സ്‌റ്റംപെടുത്തത്. മത്സരത്തിന്‍റ രണ്ടാം ദിനമായ വലിയ ടോട്ടല്‍ ലക്ഷ്യം വച്ചാണ് സംഘം ബാറ്റ് വീശുന്നത്.

ALSO READ: ഡ്രൈവിങ്ങില്‍ താരമായി ആതിര മുരളി: നിരവധി റെക്കോഡുകളും സ്വന്തം ഈ ഓട്ടോ വ്‌ലോഗർക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.