അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലൂടെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത് അരങ്ങേറ്റം നടത്തിയത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്നതോടെ നാലാം ടെസ്റ്റില്‍ താരത്തിന് പകരം ഇഷാന്‍ കിഷനെ കളിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ള മാനേജ്‌മെന്‍റിന്‍റെ പിന്തുണ ലഭിച്ചതോടെയാണ് ഭരത് ടീമില്‍ തന്‍റെ സ്ഥാനം നിലനിര്‍ത്തിയത്.
ഒടുവിലിതാ അഹമ്മദാബാദില്‍ നിര്‍ണായക ഇന്നിങ്‌സുമായി വിമർശകർക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. ആറാം നമ്പറില്‍ ക്രീസിലെത്തി ഭരത് 88 പന്തില്‍ 44 റണ്‍സെടുത്താണ് പുറത്തായത്. മടങ്ങും മുമ്പ് ഓസ്‌ട്രേലിയയുടെ പേസ് ഓള്‍റൗണ്ടർ കാമറൂണ്‍ ഗ്രീനിനെ പഞ്ഞിക്കിട്ട ഭരത് ആരാധകരെ ത്രസിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 134-ാം ഓവറിലായിരുന്നു ഭരത് ഗ്രീനിനെതിരെ കത്തിക്കയറിയത്.
ഗ്രീന്‍ പന്തെറിയാനെത്തുമ്പോള്‍ കോലിയായിരുന്നു സ്‌ട്രൈക്കിലുണ്ടായിരുന്നത്. ആദ്യ പന്തില്‍ റണ്‍സ് എടുക്കാന്‍ കഴിയാതിരുന്ന കോലി രണ്ടാം പന്തില്‍ സിംഗിളെടുത്ത് ഭരത്തിന് സ്‌ട്രൈക്ക് കൈമാറി. ഭരത്തിന്‍റെ തലയെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഗ്രീനിന്‍റെ മൂന്നാം പന്ത്.
-
ICYMI - @KonaBharat dispatched the short balls from Cameron Green into the stands.
— BCCI (@BCCI) March 12, 2023 " class="align-text-top noRightClick twitterSection" data="
Live - https://t.co/KjJudHvwii #INDvAUS @mastercardindia pic.twitter.com/FSAXCiCPNr
">ICYMI - @KonaBharat dispatched the short balls from Cameron Green into the stands.
— BCCI (@BCCI) March 12, 2023
Live - https://t.co/KjJudHvwii #INDvAUS @mastercardindia pic.twitter.com/FSAXCiCPNrICYMI - @KonaBharat dispatched the short balls from Cameron Green into the stands.
— BCCI (@BCCI) March 12, 2023
Live - https://t.co/KjJudHvwii #INDvAUS @mastercardindia pic.twitter.com/FSAXCiCPNr
എന്നാല്‍ ഒരു ഗംഭീര പുള്‍ ഷോട്ടിലൂടെ ഭരത് മറുപടി നല്‍കിയപ്പോള്‍ പന്ത് ഗ്യാലറിയിലേക്ക് പറുന്നു. തൊട്ടടുത്ത പന്തിലും ഏതാണ്ട് സമാനമായ രീതിയിലാണ് ലോങ് ലെഗിലേക്ക് ഭരത് സിക്‌സ് നേടിയത്. ഗ്രീനിന്‍റെ അഞ്ചാം പന്തും ഭരത് അതിര്‍ത്തിയിലേക്കെത്തിച്ചു.
ഈ പന്തും തൊട്ടടുത്ത പന്തും ഗ്രീന്‍ ഏറിഞ്ഞത് നോബോളായിരുന്നു. ഇതടക്കം ഈ ഓവറില്‍ കാമറൂണ്‍ ഗ്രീന്‍ ആകെ വഴങ്ങിയത് 21 റണ്‍സാണ്. പക്ഷെ മൂന്ന് ഓവറുകള്‍ക്കപ്പുറം സ്‌പിന്നർ നഥാന്‍ ലിയോണിന് മൂന്നില്‍ വീണതോടെ കന്നി അര്‍ധ സെഞ്ചുറിയെന്ന താരത്തിന്‍റെ മോഹം അവസാനിക്കുകയിരുന്നു. വിരാട് കോലിക്കൊപ്പം നിര്‍ണായമായ 84 റണ്‍സ് ഇന്ത്യയുടെ ടോട്ടലില്‍ ചേര്‍ത്തതിന് ശേഷമായിരുന്നു ഭരത്തിന്‍റെ മടക്കം.
-
21 Runs In One Over !!
— Daily Dose Of Cricketing Shots. (@IncredibleSixes) March 12, 2023 " class="align-text-top noRightClick twitterSection" data="
6,6,4 By Ks Bharat!!#KsBharat #IndVsAus #ViratKohli #INDvAUSpic.twitter.com/rGgLkBMxUM
">21 Runs In One Over !!
— Daily Dose Of Cricketing Shots. (@IncredibleSixes) March 12, 2023
6,6,4 By Ks Bharat!!#KsBharat #IndVsAus #ViratKohli #INDvAUSpic.twitter.com/rGgLkBMxUM21 Runs In One Over !!
— Daily Dose Of Cricketing Shots. (@IncredibleSixes) March 12, 2023
6,6,4 By Ks Bharat!!#KsBharat #IndVsAus #ViratKohli #INDvAUSpic.twitter.com/rGgLkBMxUM
ശ്രേയസ് അയ്യര്‍ ഇറങ്ങാതിരുന്നതോടെയാണ് ഭരത് ആറാം നമ്പറിലെത്തിയത്. നടുവേദനയെ തുടര്‍ന്നായിരുന്ന ശ്രേയസ് ബാറ്റിങ് ഓര്‍ഡറില്‍ തന്‍റെ സ്ഥാനത്ത് കളിക്കാന്‍ എത്താതിരുന്നത്. ഇതോടെ രവീന്ദ്ര ജഡേജയാണ് അഞ്ചാം നമ്പറില്‍ കളിക്കാന്‍ ഇറങ്ങിയത്.
പിന്നാലെ ഒരു സ്ഥാനത്ത് കയറ്റം കിട്ടിയ ഭരത്തും ക്രീസിലെത്തി. നടുവേദന ഉണ്ടെന്നറിയിച്ചതിനെ തുടര്‍ന്ന് ശ്രേയസിനെ സ്‌കാനിങ്ങിന് വിധേയനാക്കിയതായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ബോര്‍ഡിന്‍റെ മെഡിക്കൽ ടീമും 28കാരനായ താരത്തെ നിരീക്ഷിക്കുന്നുണ്ട്.
പക്ഷെ ശ്രേയസിന്‍റെ പരിക്ക് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബിസിസിഐ പുറത്ത് വിട്ടിട്ടില്ല. നടുവേദനയെത്തുടര്‍ന്ന് പരമ്പരയിലെ ആദ്യ ടെസ്റ്റിലും ശ്രേയസിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയ 480 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ ലീഡെടുത്തിട്ടുണ്ട്.
സെഞ്ചുറി നേടിയ വിരാട് കോലിയുടെയും അര്‍ധ സെഞ്ചുറി നേടിയ അക്‌സര്‍ പട്ടേലിന്‍റേയും മികവിലാണ് ഇന്ത്യ ലീഡ് പിടിച്ചത്. ഇരുവരും ചേര്‍ന്ന് 164-ാം ഓവറില്‍ ഇന്ത്യയെ 500 റണ്‍സില്‍ എത്തിച്ചിരുന്നു.
ALSO READ: കാത്തിരിപ്പ് അവസാനിപ്പിച്ച് വിരാട് കോലി ; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ സെഞ്ചുറി