ETV Bharat / sports

21-ാം നൂറ്റാണ്ടില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഓസീസ് ഓപ്പണറായി ഉസ്‌മാന്‍ ഖവാജ

അഹമ്മദാബാദ് ടെസ്റ്റിലെ മിന്നും പ്രകടനത്തോടെ 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ 150 റണ്‍സ് എന്ന കടമ്പ പിന്നിടുന്ന രണ്ടാമത്തെ മാത്രം ഓസീസ് ഓപ്പണറായി ഉസ്‌മാന്‍ ഖവാജ.

India vs Australia  IND vs AUS  border gavaskar trophy  Usman Khawaja record  Usman Khawaja  Matthew Hayden  Dean Elgar  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഉസ്‌മാന്‍ ഖവാജ  ഉസ്‌മാന്‍ ഖവാജ ടെസ്റ്റ് റെക്കോഡ്  മാത്യു ഹെയ്‌ഡന്‍  ഡീൻ എൽഗർ
21ാം നൂറ്റാണ്ടില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഓസീസ് ഓപ്പണറായി ഉസ്‌മാന്‍ ഖവാജ
author img

By

Published : Mar 10, 2023, 3:26 PM IST

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ മികച്ച നിലയിലേക്ക് നയിക്കുന്നതില്‍ സുപ്രധാന പങ്കാണ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജയ്‌ക്കുള്ളത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഖവാജ ഉയര്‍ത്തുന്നത്. മത്സരത്തിന്‍റെ ഒന്നാം ദിനമായ ഇന്നലെ പുറത്താവാതെ സെഞ്ച്വറിയുമായാണ് 36കാരന്‍ പവലിയനിലേക്ക് മടങ്ങിയത്.

ഇതോടെ പരമ്പരയില്‍ സെഞ്ചുറി നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ ബാറ്ററാവാന്‍ ഖവാജയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ന് രണ്ടാം ദിന ബാറ്റിങ് പുനരാരംഭിച്ചപ്പോഴും ഖവാജ അനായാസമാണ് ബാറ്റ് വിശീയത്. ആദ്യ സെഷനില്‍ തന്നെ 150 റണ്‍സ് എന്ന കടമ്പ പിന്നിടാനും ഓസീസ് ഓപ്പണര്‍ക്ക് കഴിഞ്ഞു. 346 പന്തുകളിലാണ് ഉസ്‌മാന്‍ ഖവാജ 150 റണ്‍സ് നേടിയത്.

India vs Australia  IND vs AUS  border gavaskar trophy  Usman Khawaja record  Usman Khawaja  Matthew Hayden  Dean Elgar  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഉസ്‌മാന്‍ ഖവാജ  ഉസ്‌മാന്‍ ഖവാജ ടെസ്റ്റ് റെക്കോഡ്  മാത്യു ഹെയ്‌ഡന്‍  ഡീൻ എൽഗർ  അഹമ്മദാബാദ് ടെസ്റ്റ്
ഉസ്‌മാന്‍ ഖവാജ

ഇതോടെ 2001ന് ശേഷം ഇന്ത്യയില്‍ 150 റൺസോ അതിൽ കൂടുതലോ സ്‌കോർ ചെയ്യുന്ന ആദ്യ ഓസ്‌ട്രേലിയൻ ഓപ്പണറാവാനും ഉസ്‌മാൻ ഖവാജയ്‌ക്ക് കഴിഞ്ഞു. 2001ല്‍ മാത്യു ഹെയ്‌ഡനായിരുന്നു പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്. അന്ന് ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 203 റൺസായിരുന്നു ഓപ്പണറായെത്തിയ മാത്യു ഹെയ്‌ഡൻ നേടിയത്.

അതേസമയം ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യയിൽ 150 റൺസ് പിന്നിടുന്ന നാലാമത്തെ ഓസ്ട്രേലിയൻ ഓപ്പണർ കൂടിയാണ് ഖവാജ. ജിം ബർക്ക്, ഗ്രഹാം യല്ലോപ്പ് എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍. 1956-ൽ ബ്രാബോണിൽ 161 റണ്‍സാണ് ജിം ബർക്ക് നേടിയത്. 1979-ൽ ഈഡൻ ഗാർഡൻസിൽ 167 റണ്‍സായിരുന്നു ഗ്രഹാം യല്ലോപ്പിന്‍റെ സമ്പാദ്യം.

India vs Australia  IND vs AUS  border gavaskar trophy  Usman Khawaja record  Usman Khawaja  Matthew Hayden  Dean Elgar  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഉസ്‌മാന്‍ ഖവാജ  ഉസ്‌മാന്‍ ഖവാജ ടെസ്റ്റ് റെക്കോഡ്  മാത്യു ഹെയ്‌ഡന്‍  ഡീൻ എൽഗർ
മാത്യു ഹെയ്‌ഡൻ

2019 ഒക്‌ടോബറിന് ശേഷം ഇന്ത്യയിലെ ടെസ്റ്റില്‍ 150 റണ്‍സോ അതിലധികമോ സ്കോർ നേടുന്ന ആദ്യ സന്ദർശക ഓപ്പണർ കൂടിയാണ് ഖവാജ. ദക്ഷിണാഫ്രിക്കയുടെ ഡീൻ എൽഗറായിരുന്നു അന്ന് ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം 2001ല്‍ ഹൈഡന് ശേഷം ഇന്ത്യയിൽ ഒരു ഇന്നിങ്‌സില്‍ 150 റണ്‍സ് അല്ലെങ്കിൽ അതിൽ കൂടുതൽ സ്‌കോർ ചെയ്യുന്ന അഞ്ചാമത്തെ സന്ദര്‍ശക ഓപ്പണറാണ് ഖവാജ.

ദക്ഷിണാഫ്രിക്കയുടെ ആൻഡ്രൂ ഹാൾ (2004 കാൺപൂരിൽ 163 റണ്‍സ്), ദക്ഷിണാഫ്രിക്കയുടെ നീൽ മക്കെൻസി (2008 മാർച്ചിൽ പുറത്താകാതെ 155 റണ്‍സ്), ന്യൂസിലൻഡിന്‍റെ ബ്രണ്ടൻ മക്കല്ലം (2010 ഹൈദരാബാദിൽ 225 റണ്‍സ്), ഇംഗ്ലണ്ടിന്‍റെ അലസ്റ്റർ കുക്ക് (2012ല്‍- അഹമ്മദാബാദിൽ 176 റണ്‍സ്, കൊൽക്കത്തയിൽ 190 റണ്‍സ്), ദക്ഷിണാഫ്രിക്കയുടെ ഡീൻ എൽഗർ (2019-ൽ വിശാഖപട്ടണത്ത് 160) എന്നിവരാണ് ഈ നേട്ടം കൈവരിച്ച കാലയളവിലെ മറ്റുള്ളവർ.

അതേസമയം അഹമ്മദാബാദിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെയുള്ള ഖവാജയുടെ പ്രതികരണം ഏറെ വൈകാരികമായിരുന്നു. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യയില്‍ പരമ്പരയ്‌ക്ക് എത്തിയപ്പോഴും താന്‍ വാട്ടര്‍ ബോയ്‌ ആയിരുന്നുവെന്നാണ് താരം പറഞ്ഞത്. ഈ സെഞ്ചുറി ഏറെ വൈകാരികമാണ്.

ഇന്ത്യയില്‍ ഇതിന് മുന്നെ രണ്ട് തവണ പര്യടനത്തിന് വന്നിരുന്നു. ആ എട്ട് മത്സരങ്ങളില്‍ സഹതാരങ്ങള്‍ക്ക് വെള്ളം കൊടുക്കുകയായിരുന്നുവെന്നുമാണ് താരം പറഞ്ഞത്.

ALSO READ: സത്യസന്ധത ആരുടെയും കുത്തകയല്ല, ഞാന്‍ അഭിമാനമുള്ള ഇന്ത്യക്കാരന്‍; ഓസീസിന് എതിരെ ഗവാസ്‌കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.