ETV Bharat / sports

'കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ടീമിന് ഗുണം ചെയ്യില്ല'; തുറന്നടിച്ച് ആകാശ് ചോപ്ര - ഇന്ത്യൻ ബാറ്റർമാർക്കെതിരെ ആകാശ് ചോപ്ര

സ്‌പിന്നിനെതിരായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം അങ്ങേയറ്റം മോശമായിരിക്കുന്നുവെന്ന് മുന്‍ താരം ആകാശ് ചോപ്ര

Aakash Chopra  Aakash Chopra against Indian batters  IND vs AUS  Indore Test  ഇന്‍ഡോര്‍ ടെസ്റ്റ്  ആകാശ് ചോപ്ര  ഇന്ത്യൻ ബാറ്റർമാർക്കെതിരെ ആകാശ് ചോപ്ര  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി
തുറന്നടിച്ച് ആകാശ് ചോപ്ര
author img

By

Published : Mar 4, 2023, 11:48 AM IST

മുംബൈ : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞാടിയ ഓസീസ് സ്‌പിന്നര്‍മാരാണ് ഇന്ത്യയുടെ പരാജയം ഉറപ്പാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

സ്പിന്നിനെതിരായ ഇന്ത്യയുടെ പ്രകടനം വളരെ മോശമായെന്നാണ് ആകാശ് ചോപ്ര പറയുന്നത്. എതിര്‍ ടീം സ്‌പിന്നിനെതിരെ പ്രയാസപ്പെടുമ്പോള്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥിതിയും സമാനമാണെന്നും ചോപ്ര പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.

"സ്പിന്നിനെതിരായ ഇന്ത്യയുടെ പ്രകടനം അങ്ങേയറ്റം മോശമായിരിക്കുന്നു. സ്‌പിന്നര്‍മാര്‍ക്കെതിരായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം ഇതുപോലെയാവുകയാണെങ്കില്‍, ടീമിന്‍റെ അവസ്ഥ കഷ്‌ടമാവും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എതിര്‍ ടീം സ്പിന്നിനെതിരെ പ്രയാസപ്പെടുമ്പോള്‍, ഇപ്പോള്‍ ഇന്ത്യയുടെ സ്ഥിതിയും സമാനമാണ്"- ആകാശ് ചോപ്ര പറഞ്ഞു.

2021 മുതല്‍ സ്പിന്നിനെതിരെ മുഴുവൻ ഇന്ത്യൻ ടീമിന്‍റെയും ശരാശരി കുറഞ്ഞുവെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. "2021 മുതലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നമ്മള്‍ ശരാശരി നിലവാരമാണ് പുലര്‍ത്തുന്നതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സ്‌പിന്നിനെതിരായി എല്ലാവരുടേയും ശരാശരി പകുതിയിൽ താഴെയായി കുറഞ്ഞു" - ആകാശ് ചോപ്ര പറഞ്ഞു.

Aakash Chopra  Aakash Chopra against Indian batters  IND vs AUS  Indore Test  ഇന്‍ഡോര്‍ ടെസ്റ്റ്  ആകാശ് ചോപ്ര  ഇന്ത്യൻ ബാറ്റർമാർക്കെതിരെ ആകാശ് ചോപ്ര  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി
ആകാശ് ചോപ്ര

സ്‌പിന്നിനെതിരായ ഇന്ത്യയുടെ പ്രകടനം മോശമാകാനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്ലാറ്റ് പിച്ചുകളിലാണ് ഇന്ത്യ വളരെയധികം ടി20, ഏകദിന മത്സരങ്ങള്‍ കളിക്കുന്നത്. അതിനാലാണ് അവർ സ്പിന്നിനെതിരെ പ്രയാസപ്പെടുന്നതെന്നുമാണ് മുൻ താരം പറയുന്നത്.

"എന്തുകൊണ്ടാണ് നമുക്ക് സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കാന്‍ കഴിയാത്തത്. അതിന്‍റെ കാരണം നമ്മള്‍ ഫ്ലാറ്റ് പിച്ചുകളില്‍ നമ്മള്‍ വളരെയധികം ടി20, ഏകദിന ക്രിക്കറ്റ് കളിക്കുന്നുവെന്നതാണ്"- ചോപ്ര പറഞ്ഞു.

ടീമിന് ശീലമില്ലാത്തതിനാൽ പന്ത് തിരിയുകയും താഴുകയും ചെയ്യുന്ന സാഹചര്യം ബാറ്റിങ് ഏറെ പ്രയാസപ്പെടുത്തുന്നുവെന്നും ചോപ്ര പറഞ്ഞു. "നമ്മള്‍ ഏകദിനത്തിൽ ഡബിൾ സെഞ്ചുറികളും ടി20യിൽ സെഞ്ചുറികളും നേടുന്നു.

അത്തരം സാഹചര്യങ്ങളിലാണ് നമ്മള്‍ നിത്യവും കളിക്കുന്നത്. അതിനാൽ പന്ത് തിരിയാനും താഴാനും തുടങ്ങുമ്പോൾ ബാറ്റിങ്‌ അല്‍പം പ്രയാസകരമാവുന്നു. കാരണം നമ്മള്‍ക്ക് ശീലമില്ലാത്ത സാഹചര്യമാണിത്" - ചോപ്ര കൂട്ടിച്ചേർത്തു.

ഇന്‍ഡോറില്‍ കറങ്ങി വീണ് ഇന്ത്യ : ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 76 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 78 റണ്‍സെടുത്താണ് ഓസ്‌ട്രേലിയ മറികടന്നത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 109 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് 197 റണ്‍സ് എടുത്തിരുന്നു.

ALSO READ: ഇന്‍ഡോർ പിച്ചിന് മോശം മാര്‍ക്കിട്ട് ഐസിസി ; ബിസിസിഐക്ക് നാണക്കേട്

ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 88 റണ്‍സിന്‍റെ ലീഡ് വഴങ്ങി. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ആതിഥേയര്‍ 163 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെയാണ് ഓസീസിന്‍റെ വിജയ ലക്ഷ്യം 76 റണ്‍സ് ആയത്. എട്ട് വിക്കറ്റ് വീഴ്‌ത്തിയ ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ ചുരുട്ടിക്കൂട്ടിയത്.

അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പുജാരയ്‌ക്ക് മാത്രമാണ് ഒരല്‍പ്പമെങ്കിലും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്. ഇന്‍ഡോറില്‍ തോല്‍വി വഴങ്ങിയെങ്കിലും നാല് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.