മൗണ്ട് മോംഗനുയി : ഐസിസി വനിത ലോകകപ്പ് ലീഗ് ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ 36.2 ഓവറിൽ 134 റൺസിന് പുറത്തായി. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ബോളർമാരുടെ പ്രകടനം.
കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ സ്‌മൃതി മന്ദാന 35 റൺസുമായി ടോപ് സ്‌കോററായപ്പോൾ, വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് 33 റൺസ് നേടി.
ഇംഗ്ലണ്ടിനായി ചാർളി ഡീൻ 23 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോൾ അനിയ ഷ്രുബ്‌സോൾ രണ്ട് വിക്കറ്റ് വീഴ്ത്തി. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടതിനാൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഇന്നത്തെ മത്സരം വളര നിർണായകമാണ്.
ഇന്ത്യയുടെ 134 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് 14.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 50 റൺസ് നേടിയിട്ടുണ്ട്. ഓരോ റൺ വീതം നേടിയ ടാമി ബീമൗണ്ടിന്‍റെയും ഡാനി വ്യാട്ടിന്‍റെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. ജുലൻ ഗോസ്വാമിയും മേഘ്‌ന രാജുമാണ് വിക്കറ്റ് നേടിയത്. 12 റൺസുമായി ഹീത്തർ നൈറ്റും 33 റൺസോടെ നാറ്റ് സ്‌കീവറുമാണ് ക്രീസിൽ
ഇന്ത്യ: 36.2 ഓവറിൽ 134 ഓൾഔട്ട് (സ്‌മൃതി മന്ദാന 35; ചാർളി ഡീൻ 4/23)
ALSO READ: യൂറോ കപ്പിനുശേഷം ഡെന്‍മാര്‍ക്ക് ദേശീയ ടീമില്‍ തിരികെയെത്തി ക്രിസ്റ്റ്യന്‍ എറിക്‌സൺ