ദുബൈ : ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം സീസണിലെ പോയിന്‍റ് പട്ടികയുടെ തലപ്പത്ത് നിന്നും ഇന്ത്യ തെറിച്ചു. പുതിയ പോയിന്‍റ് പട്ടികയില്‍ ശ്രീലങ്കയാണ് ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്തിയത്. നേടിയ പോയിന്‍റ് അടിസ്ഥാനത്തില്‍ ഇന്ത്യയാണ് മുന്നിലെങ്കിലും പോയിന്‍റ് ശരാശരിയാണ് ലങ്കയ്‌ക്ക് തുണയായത്.
ആകെ കളിച്ച ഒരു ടെസ്റ്റില്‍ വിജയിച്ച ലങ്കയ്‌ക്ക് 12 പോയിന്‍റും, പോയിന്‍റ് ശരാശരി 100 ശതമാനവുമാണ്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്‌ക്ക് നാല് മത്സരങ്ങളില്‍ നിന്നും 26 പോയിന്‍റുണ്ടെങ്കിലും 54.17 ആണ് ശരാശരി.
-
Sri Lanka on 🔝
— ICC (@ICC) November 25, 2021 " class="align-text-top noRightClick twitterSection" data="
The ICC #WTC23 points table after the first #SLvWI Test 👇 pic.twitter.com/73U0XUMgsh
">Sri Lanka on 🔝
— ICC (@ICC) November 25, 2021
The ICC #WTC23 points table after the first #SLvWI Test 👇 pic.twitter.com/73U0XUMgshSri Lanka on 🔝
— ICC (@ICC) November 25, 2021
The ICC #WTC23 points table after the first #SLvWI Test 👇 pic.twitter.com/73U0XUMgsh
രണ്ട് മത്സരങ്ങളില്‍ നിന്നും ഓരോവിജയവും തോല്‍വിയമായി 12 പോയിന്‍റും 50 പോയിന്‍റ് ശരാശരിയുമായി പാകിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. വെസ്റ്റ്‌ഇന്‍ഡീസ് (12 പോയിന്‍റ്, 33.33 ശരാശരി), ഇംഗ്ലണ്ട് (14 പോയിന്‍റ്, 29.17 ശരാശരി) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഗല്ലെയില്‍ ലങ്കയ്‌ക്ക് തകര്‍പ്പന്‍ ജയം
Sri Lanka vs West indies : വെസ്റ്റ്ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്ക് മികച്ച ജയം. ഗല്ലെയില്‍ നടന്ന മത്സരത്തില്‍ 187 റണ്‍സിനാണ് ലങ്ക ജയം പിടിച്ചത്. രണ്ടാമിന്നിങ്സില്‍ 348 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിന്‍ഡീസ് 160 റണ്‍സിന് പുറത്താവുകയായിരുന്നു.
ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയാണ് ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്. 300 പന്തില്‍ 147, 104 പന്തില്‍ 83 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്സുകളിലായി താരത്തിന്‍റെ നേട്ടം. സ്കോര്‍: ശ്രീലങ്ക- 386, 191/4. വെസ്റ്റ്ഇന്‍ഡീസ് 230, 160.