കൊല്‍ക്കത്ത: ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) സെമി ഫൈനലെന്ന പാകിസ്ഥാന്‍റെ (Pakistan Cricket Team) മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ച് കഴിഞ്ഞു. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ ന്യൂസിലന്‍ഡ് കീഴടക്കിയതോടെയാണ് പാകിസ്ഥാന്‍റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റത്. അയല്‍ക്കാരായ ഇന്ത്യയുടെ മണ്ണില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഫേവറേറ്റുകളായി എത്തിയ ടീമാണ് പാകിസ്ഥാന്‍.
എന്നാല്‍ ഇതേവരെ കളിച്ച എട്ട് മത്സരങ്ങളില്‍ നാല് വിജയം മാത്രം നേടിയ ബാബര്‍ അസമിന്‍റെ (Babar Azam) ടീം തോല്‍വി പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരാണ്. ഇനി തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അത്‌ഭുതം കാട്ടിയാല്‍ മാത്രമേ പാകിസ്ഥാന് അവസാന നാലിലെത്താന്‍ കഴിയൂ. ഇതിനായി ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 287 റണ്‍സിന്‍റെ മാര്‍ജിനില്‍ വിജയിക്കേണ്ടതുണ്ട്.
രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ 2.3 ഓവറില്‍ ലക്ഷ്യം നേടിയാല്‍ മാത്രമേ ടീമിന് മുന്നേറാന്‍ കഴിയൂ. ഇതിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. (Virender Sehwag trolls Pakistan Cricket Team).
ALSO READ: 'മുഹമ്മദ് ഷമിയുടെ വിക്കറ്റ് വേട്ടയ്‌ക്ക് പിന്നിലെ കാരണം ഇതാണ്…' ഗൗതം ഗംഭീറിന്‍റെ പ്രതികരണം ഇങ്ങനെ
ഇന്ത്യയിലെ സ്വീകരണവും ബിരിയാണിയും ആസ്വദിച്ചുവെന്ന് കരുതുന്നു. ഇനി സുരക്ഷിതമായി രാജ്യത്തേക്ക് വിമാനം കയറൂവെന്നാണ് പാകിസ്ഥാന്‍ താരങ്ങളോട് സെവാഗ് പറയുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് കൂടിയായ സെവാഗ് ഇതു സംബന്ധിച്ച പോസ്റ്റിട്ടത്.
"പാകിസ്ഥാന്‍ സിന്ദാബാഗ്. ഇതു ഇത്രയേ ഉണ്ടായിരുന്നുള്ളൂ.. ഇവിടുത്തെ ബിരിയാണിയും സ്വീകരണവുമെല്ലാം ആസ്വദിച്ചുവെന്ന് കരുതുന്നു. ഇനി സുരക്ഷിതമായി നാട്ടിലേക്ക് വിമാനം കയറൂ. ബൈ...ബൈ പാകിസ്ഥാന്‍"- സെവാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ALSO READ: 'ഇംഗ്ലണ്ടിനെ നമുക്ക് പൂട്ടിയിടാം'; പാകിസ്ഥാനെ കളിയാക്കി വസീം അക്രം
ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തിയ എത്തിയ പാകിസ്ഥാന്‍ ടീം തങ്ങളുടെ ആദ്യ രണ്ട് ആഴ്ച ഹൈദരാബാദായിരുന്നു ചിലവഴിച്ചത്. ടീമിന്‍റെ സന്നാഹ മത്സരങ്ങളും ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ഇവിടുത്തെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലായിരുന്നു നടന്നിരുന്നത്. ഇക്കാലയളവില്‍ ഹൈദരാബാദി ബിരിയാണിയുടെ രുചി അറിഞ്ഞ ബാബറും സംഘവും ഇതേക്കുറിച്ച് വാചാലരായിരുന്നു.
ALSO READ: 'രണ്ട് ദിവസം തരൂ, എല്ലാം വെളിപ്പെടുത്താം'; ലങ്കയുടെ മോശം പ്രകടനത്തിന് കാരണമുണ്ടെന്ന് ചീഫ് സെലക്‌ടര്‍
കറാച്ചി ബിരിയാണിയേക്കാള്‍ മികച്ചതാണ് ഹൈദരാബാദ് ബിരിയാണിയെന്ന് ചില പാകിസ്ഥാന്‍ താരങ്ങള്‍ അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ ഹോട്ടലിലെ ഭക്ഷണം ഒഴിവാക്കിയ പാകിസ്ഥാന്‍ താരങ്ങള്‍ പുറത്ത് നിന്നും ബിരിയാണി എത്തിച്ച് കഴിച്ചത് വാര്‍ത്തയായിരുന്നു.
ALSO READ: 'ക്രിസ്റ്റ്യാനോ ആണെന്നാണ് കോലിയുടെ വിചാരം, എന്നാല്‍ അങ്ങനെ അല്ല': യുവരാജ് സിങ്