ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി മിന്നും പ്രകടനം നടത്തുന്ന വിരാട് കോലി ടീമിന്‍റെ ബാറ്റിങ് യൂണിറ്റിന്‍റെ നട്ടെല്ലാണ്. എന്നാല്‍ ഇനി ഇന്ത്യയ്‌ക്കായി താരം പന്തെടുക്കുമോയെന്ന് കണ്ട് തന്നെ അറിയണം. ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നതിന് മുന്നോടിയായി ഇന്നലെ നടത്തിയ പരിശീലന സെഷനില്‍ തന്‍റെ ബോളിങ് മികവ് പരീക്ഷിക്കുന്ന കോലിയെയാണ് കാണാന്‍ കഴിഞ്ഞത് (Virat Kohli turns bowler in nets before India vs England Cricket World Cup 2023 match).
-
Virat Kohli bowling to Shubman Gill in the nets. pic.twitter.com/jBeLgAx9OV
— Mufaddal Vohra (@mufaddal_vohra) October 26, 2023 " class="align-text-top noRightClick twitterSection" data="
">Virat Kohli bowling to Shubman Gill in the nets. pic.twitter.com/jBeLgAx9OV
— Mufaddal Vohra (@mufaddal_vohra) October 26, 2023Virat Kohli bowling to Shubman Gill in the nets. pic.twitter.com/jBeLgAx9OV
— Mufaddal Vohra (@mufaddal_vohra) October 26, 2023
നെറ്റ്സില്‍ ശുഭ്‌മാന്‍ ഗില്ലിനും സൂര്യകുമാര്‍ യാദവിനും ഉള്‍പ്പെടെ പന്തെറിയുന്ന 34-കാരന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇംഗ്ലണ്ടിനെതിരെയും കളിക്കില്ലെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇംഗ്ലീഷ് ടീമിനെതിരെ കോലിക്ക് പന്ത് നല്‍കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കും മാനേജ്‌മെന്‍റിനും പദ്ധതിയുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ബംഗ്ലാദേശിനെതിരെ പൂനെയില്‍ നടന്ന മത്സരത്തിനിടെ ഹാര്‍ദിക്കിന്‍റെ കണങ്കാലിനായിരുന്നു പരിക്ക് പറ്റിയത്. പന്തെറിഞ്ഞതിന് ശേഷം ബംഗ്ലാ ബാറ്ററുടെ ഷോട്ട് കാലുകൊണ്ട് തടുത്തതാണ് പരിക്കിന് വഴിവച്ചത്. ഓവറിലെ മൂന്നാം പന്ത് എറിയുമ്പോഴായിരുന്നു ഹാര്‍ദിക്കിന് പരിക്കേറ്റത്.
വേദന കൊണ്ട് പുളഞ്ഞ് ഹാര്‍ദിക് ഗ്രൗണ്ട് വിട്ടതിന് ശേഷം ബാക്കിയുള്ള പന്തുകളെറിഞ്ഞ് ഓവര്‍ പൂര്‍ത്തിയാക്കിയത് വിരാട് കോലി ആയിരുന്നു. എറിഞ്ഞ മൂന്ന് പന്തുകളില്‍ വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു താരം വഴങ്ങിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ആറ് വര്‍ഷത്തിന് ശേഷമായിരുന്നു കോലി വീണ്ടും ബോളറായി മാറിയത്.
അതേസമയം ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം ഒരാഴ്‌ച കഴിഞ്ഞാണ് ഇന്ത്യ വീണ്ടും കളത്തിലേക്ക് എത്തുന്നത്. ധര്‍മ്മശാലയില്‍ കിവികളെ നാല് വിക്കറ്റിന് തോല്‍പ്പിച്ചതിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ദിവസത്തെ അവധി നല്‍കിയിരുന്നു. തുടര്‍ന്ന് തങ്ങളുടെ വീടുകളിലെത്തി നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം കഴിഞ്ഞ ദിവസാണ് കളിക്കാര്‍ ലഖ്‌നൗവില്‍ ഒത്തുചേര്‍ന്നത്.
ഞായറാഴ്‌ചയാണ് ലഖ്‌നൗവിലെ ഏക്‌ന സ്റ്റേഡിയത്തില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടുന്നത്. കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ്. ഇംഗ്ലണ്ടാവട്ടെ കളിച്ച അഞ്ചില്‍ ഒരു മത്സരത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.