ETV Bharat / sports

'ദൈവത്തിന്' മുകളില്‍ വിരാട് കോലി ; ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ചരിത്രം

Virat Kohli most Century In ODI Cricket: ഏകദിനത്തില്‍ 50 സെഞ്ചുറികള്‍ തികച്ച് വിരാട് കോലി.

Virat Kohli breaks Sachin ODI Century Record  Virat Kohli most Century In ODI Cricket  Virat Kohli ODI Century  വിരാട് കോലി എകദിന സെഞ്ചുറി  സച്ചിന്‍റെ റെക്കോഡ് തകര്‍ത്ത് വിരാട് കോലി  ഏകദിന ലോകകപ്പ്
Virat Kohli breaks Sachin Tendulkar ODI Century Record
author img

By ETV Bharat Kerala Team

Published : Nov 15, 2023, 5:13 PM IST

Updated : Nov 15, 2023, 7:14 PM IST

മുംബൈ : ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ (India vs New Zealand) മൂന്നക്കം കടന്നതോടെയാണ് കിങ്‌ കോലി ചരിത്രം തീര്‍ത്തത് (Virat Kohli most Century In ODI Cricket). 60 പന്തില്‍ 50ലേക്ക് എത്തിയ കോലി ആകെ 106 പന്തുകളിലാണ് സെഞ്ചുറിയിലേക്ക് എത്തിയത്.

താരത്തിന്‍റെ കരിയറിലെ 50-ാം ഏകദിന സെഞ്ചുറിയാണിത്. ഇതോടെ 49 സെഞ്ചുറികളുള്ള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് പഴങ്കഥയായത് (Virat Kohli breaks Sachin Tendulkar ODI Century Record). ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് സെഞ്ചുറികള്‍ നേടിയതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് (Sachin Tendulkar) ഒപ്പമെത്താന്‍ കോലിയ്‌ക്ക് കഴിഞ്ഞിരുന്നു.

ആകെ 278 ഇന്നിങ്‌സുകളില്‍ നിന്നാണ് വിരാട് കോലി 50 സെഞ്ചുറികളിലേക്ക് എത്തിയത് (Virat Kohli ODI Century). തന്‍റെ കരിയറില്‍ 425 ഏകദിന ഇന്നിങ്‌സുകളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.

31 ഏകദിന സെഞ്ചുറികളാണ് നിലവില്‍ രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് (30), ശ്രീലങ്കയുടെ മുന്‍ താരം സനത് ജയസൂര്യ (28) എന്നിവരാണ് പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

ALSO READ: 'ഒരിക്കലും വ്യക്തിഗത നേട്ടത്തെക്കുറിച്ച് അയാള്‍ ശ്രദ്ധാലുവായിരുന്നില്ല'; രോഹിത്തിനെ പുകഴ്‌ത്തി സുനില്‍ ഗവാസ്‌കര്‍

മത്സരത്തില്‍ മിന്നിയതോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സച്ചിന്‍റെ റെക്കോഡും കോലി തകര്‍ത്തു. 2003-ലെ പതിപ്പില്‍ 673 റണ്‍സടിച്ചതായിരുന്നു സച്ചിന്‍റെ റെക്കോഡ്. കിവീസിനെതിരെ ഇറങ്ങും മുമ്പ് 594 റൺസായിരുന്നു കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതോടെ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ സച്ചിന്‍റെ റെക്കോഡ് പൊളിക്കാന്‍ 80 റണ്‍സായിരുന്നു കോലിക്ക് വേണ്ടിയിരുന്നത്.

ALSO READ: രണ്ട് ലോക റെക്കോഡ് തൂക്കി ഹിറ്റ്‌മാന്‍ ; വേണ്ടി വന്നത് വെറും 3 സിക്‌സറുകള്‍

മത്സരത്തില്‍ 113 പന്തുകളില്‍ നിന്നും 117 റണ്‍സടിച്ചാണ് കോലി തിരിച്ച് കയറിയത്. ഇതോടെ കോലിയുടെ അക്കൗണ്ടില്‍ നിലവില്‍ 711 റണ്‍സായി. 2007-ലെ ലോകകപ്പില്‍ 659 റണ്‍സടിച്ച ഓസീസിന്‍റെ മാത്യു ഹെയ്‌ഡനാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് തൊട്ടുപിന്നിലുള്ളത്. 2019-ലെ ലോകകപ്പില്‍ 648 റൺസായിരുന്നു രോഹിത് നേടിയത്. ഇതേ ലോകകപ്പില്‍ 647 റൺസ് നേടിയ ഓസീസിന്‍റെ ഡേവിഡ് വാർണറാണ് അഞ്ചാം സ്ഥാനത്ത്.

ALSO READ: സച്ചിന്‍റെ ആ റെക്കോഡ് ഇനിയില്ല ; അടിച്ചെടുത്ത് വിരാട് കോലി

Last Updated : Nov 15, 2023, 7:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.