ETV Bharat / sports

'കേക്ക് ഫേഷ്യല്‍' നടത്താന്‍ ജഡേജയുടെ ശ്രമം; ഒഴിഞ്ഞ് മാറി കോലി- പിറന്നാള്‍ ആഘോഷം കാണാം... - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Virat Kohli birthday Celebration Video: സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷമാക്കി ടീം അംഗങ്ങള്‍.

Virat Kohli birthday Celebration Video  Cricket World Cup 2023  India vs South Africa  Sachin Tendulkar  ഏകദിന ലോകകപ്പ് 2023  വിരാട് കോലി പിറന്നാള്‍  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  സച്ചിന്‍ ടെണ്ടുല്‍ക്കര്‍
Virat Kohli birthday Celebration Video
author img

By ETV Bharat Kerala Team

Published : Nov 6, 2023, 12:36 PM IST

കൊല്‍ക്കത്ത : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്ക് (India vs South Africa) എതിരായ വമ്പന്‍ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ പിറന്നാള്‍ ആഘോഷിച്ച് ടീം അംഗങ്ങള്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആഘോഷം. കോലിയുടെ പിറന്നാളിനൊപ്പം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയുടെ പ്രകടനവും ടീം ആഘോഷിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി രണ്ട് കേക്കുകളാണ് എത്തിച്ചിരുന്നത്. ഒരു കേക്ക് ജഡേജ മുറിച്ചപ്പോള്‍ രണ്ടാമത്തെ കേക്ക് പിറന്നാളുകാരന്‍ കോലിയാണ് മുറിച്ചത്. കേക്ക് മുറിച്ചതിന് ശേഷം ഇതു കോലിയുടെ മുഖത്ത് തേക്കാന്‍ ജഡേജ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നും ഒഴിഞ്ഞ് മാറുന്ന കോലിയെ വീഡിയോയില്‍ കാണാം.

ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് (Virat Kohli birthday Celebration Video). തന്‍റെ 35-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷണിണാഫ്രിക്കയെ നേരിടാന്‍ വിരാട് കോലി ഇറങ്ങിയത്. മത്സരത്തില്‍ അപരാജിത സെഞ്ച്വറി നേടി പിറന്നാള്‍ കറളാക്കാനും കോലിയ്‌ക്ക് കഴിഞ്ഞു. താരത്തിന്‍റെ 49-ാം ഏകദിന സെഞ്ച്വറിയാണിത്.

ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോഡിനൊപ്പമെത്താനും വിരാട് കോലിയ്‌ക്ക് കഴിഞ്ഞു. 277-ാം ഇന്നിങ്‌സില്‍ നിന്നാണ് വിരാട് കോലി തന്‍റെ കരിയറിലെ 49-ാം ഏകദിന സെഞ്ച്വറി സ്വന്തമാക്കിയത്. ഫോര്‍മാറ്റില്‍ 425 ഇന്നിങ്‌സുകള്‍ കളിച്ചാണ് സച്ചിന്‍ കളിച്ചിട്ടുള്ളത്.

ഈഡനിലെ സെഞ്ച്വറിയോടെ പിറന്നാള്‍ ദിനത്തില്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ തന്‍റെ പേര് ചേര്‍ക്കാനും കോലിയ്‌ക്ക് കഴിഞ്ഞു (ODI century on birthday Virat Kohli in elite list). ഇന്ത്യയുടെ മുന്‍ താരങ്ങളായ വിനോദ് കാംബ്ലിയും (Vinod Kambli) സച്ചിന്‍ ടെണ്ടുല്‍ക്കറും (Sachin Tendulkar) തലപ്പത്തുള്ള പട്ടികയില്‍ ഏഴാമനാണ് വിരാട് കോലി.

പിറന്നാള്‍ ദിനത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം വിനോദ് കാംബ്ലിയാണ്. 1993-ല്‍ തന്‍റെ 21-ാം പിറന്നാള്‍ ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താവാതെ 100 റണ്‍സായിരുന്നു താരം നേടിയത്. അഞ്ച് വര്‍ഷത്തിന് ശേഷം 1998-ല്‍ തന്‍റെ 25-ാം പിറന്നാള്‍ ദിനത്തില്‍ ഓസീസിനെതിരെ ഷാര്‍ജയില്‍ 134 റണ്‍സ് നേടിയാണ് സച്ചിന്‍ പ്രസ്‌തുത പട്ടികയിലേക്ക് എത്തിയത്. പട്ടികയിലെ മൂന്നാമന്‍ ശ്രീലങ്കയുടെ ഇതിഹാസ താരം സനത് ജയസൂര്യയാണ് (Sanath Jayasuriya).

ALSO READ: സെഞ്ച്വറിക്കായി കോലി 'സെല്‍ഫിഷായോ...?' ഈഡന്‍ ഗാര്‍ഡന്‍സിലെ വിരാടിന്‍റെ ഇന്നിങ്‌സിനെ കുറിച്ച് രോഹിത് ശര്‍മ

2008-ല്‍ തന്‍റെ 39-ാം പിറന്നാള്‍ ദിനത്തില്‍ കറാച്ചിയില്‍ ഇന്ത്യയ്‌ക്ക് എതിരെ 130 റണ്‍സാണ് താരം നേടിയത്. ന്യൂസിലന്‍ഡ് താരങ്ങളായ റോസ് ടെയ്‌ലര്‍ Ross Taylor (2011-ല്‍ 27-ാം പിറന്നാള്‍ ദിനത്തില്‍ പാകിസ്ഥാനെതിരെ പല്ലക്കേലയില്‍ 131*), ടോം ലാഥം Tom Latham (2022-ല്‍ 30-ാം പിറന്നാള്‍ ദിനത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 140*), ഓസ്ട്രേലിയുടെ മിച്ചല്‍ മാര്‍ഷ്‌ (Mitchell Marsh) 2023-ല്‍ 35-ാം വയസില്‍ കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 121) എന്നിവരാണ് കോലിയ്‌ക്ക് മുന്നെ ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.

ALSO READ: 'ടീമില്‍ തന്‍റെ റോള്‍ അവന് നന്നായി അറിയാം...'; 'മാച്ച് വിന്നര്‍' രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.