ഇസ്‌ലാമാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരം പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ (Shadab Khan) പൂര്‍ത്തിയാക്കിയിരുന്നില്ല. മത്സരത്തിന്‍റെ നിർണായക ഘട്ടത്തിൽ ഫീല്‍ഡിങ്ങിനിടെ തലയ്‌ക്ക് പന്തുകൊണ്ടിരുന്നു. ഇതിന് പിന്നാലെ കളി മതിയാക്കിയ ഷദാബ് ഖാന്‍ തിരികെ കയറി.
തുടര്‍ന്ന് ഉസാമ മിറാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലെത്തിയത്. എന്നാല്‍ ഷദാബ് ഖാന്‍ പരിക്ക് അഭിനയിച്ചാണ് ഗ്രൗണ്ട് വിട്ടതെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ താരം ഉമര്‍ ഗുല്‍ (Umar Gul). ഷദാബിന് ഗുരുതരമായി പരിക്കേറ്റുവെന്ന് താന്‍ കരുതുന്നില്ലാണ് ഉമര്‍ ഗുല്‍ ഒരു ചാനലിലെ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞത് (Umar Gul slams Shadab Khan for going off the field during Pakistan vs South Africa World Cup 2023 match).
"ഷദാബിന് സാരമായ പരിക്ക് പറ്റിയെന്ന് ഞാൻ കരുതുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്ക് ഒന്നോ രണ്ടോ വിക്കറ്റുകൾ ബാക്കിയിരിക്കെ, ടീമിന് വേണ്ടി കയ്യടിക്കാൻ അവന്‍ ക്യാമറയ്ക്ക് മുന്നിൽ വന്നിരുന്നു. പാകിസ്ഥാനിലെ 24 കോടി ജനതയുടെ വികാരം വച്ചാണ് നിങ്ങള്‍ കളിക്കുന്നത്. അതൊരിക്കലും തമാശയല്ല.
പന്തുകൊണ്ടതിന് ശേഷം ഗ്രൗണ്ടില്‍ നിന്നും കയറിയ ഷദാബ് കുറച്ച് സമയത്തിന് ശേഷം ഡഗ് ഔട്ടിലേക്ക് എത്തി. അവന്‍റെ സ്‌കാനിങ്ങിലും പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എനിക്ക് തോന്നുന്നത്, അവന്‍ കളിക്കളത്തിലെ സമ്മർദത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴി കണ്ടെത്തിയെന്നാണ്", ഉമർ ഗുല്‍ പറഞ്ഞു.
-
Sohail Tanvir and Umar Gul accuse Shadab Khan of 'running away' and that his injury didn't look serious pic.twitter.com/JIYC1HLl9c
— Ghumman (@emclub77) October 27, 2023 " class="align-text-top noRightClick twitterSection" data="
">Sohail Tanvir and Umar Gul accuse Shadab Khan of 'running away' and that his injury didn't look serious pic.twitter.com/JIYC1HLl9c
— Ghumman (@emclub77) October 27, 2023Sohail Tanvir and Umar Gul accuse Shadab Khan of 'running away' and that his injury didn't look serious pic.twitter.com/JIYC1HLl9c
— Ghumman (@emclub77) October 27, 2023
ചര്‍ച്ചയുടെ ഭാഗമായിരുന്ന പാകിസ്ഥാന്‍റെ മറ്റൊരു മുന്‍ താരമയിരുന്ന സൊഹൈല്‍ തന്‍വീറും (Sohail Tanvir) ഉമറിന്‍റെ അഭിപ്രായത്തോട് യോജിച്ചു. പരിക്കേറ്റ് ഗ്രൗണ്ട് വിട്ട ഷദാബ് അധികം വൈകാതെ ഡഗ് ഔട്ടില്‍ തിരിച്ചെത്തിയത് തന്നെയാണ് സൊഹൈല്‍ തന്‍വീറും ചൂണ്ടിക്കാട്ടുന്നത്.
"ഷദാബ് ഖാന്‍റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് നമുക്ക് അറിയില്ല. എന്നാല്‍ ഗ്രൗണ്ട് വിട്ടശേഷം അധികം വൈകാതെ ഡഗ് ഔട്ടിലെ സാന്നിധ്യം കാണുമ്പോള്‍, അവന്‍ കളിക്കാതിരുന്നത് അത്ഭുതപ്പെടുത്തുന്നതാണ്", സൊഹൈല്‍ തന്‍വീര്‍ വ്യക്തമാക്കി. ചെന്നൈയിലെ ആരാധകര്‍ പാകിസ്ഥാന്‍ ടീമിന് മികച്ച പിന്തുണ നല്‍കിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം മത്സരത്തില്‍ ഒരു വിക്കറ്റിന് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. ലോകകപ്പില്‍ പാകിസ്ഥാന്‍റെ തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയായിരുന്നുവിത്. ഇതോടെ ഫേവറേറ്റുകളായെത്തിയ പാകിസ്ഥാന്‍റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.