മുംബൈ: ഏകദിന ലോകകപ്പിന്‍റെ 2019- ലെ പതിപ്പില്‍ ചുണ്ടകലത്തില്‍ നഷ്‌ടമായ കിരീടം തേടിയായിരുന്നു ന്യൂസിലന്‍ഡ് (New Zealand Cricket Team) ഇത്തവണ ഇന്ത്യയിലേക്ക് എത്തിയത്. എന്നാല്‍ എകദിന ലോകകപ്പ് 2023-ന്‍റെ (Cricket World Cup 2023) സെമി ഫൈനലില്‍ ഇന്ത്യ കണക്ക് തീര്‍ത്തതോടെ ടീമിന് വെറും കയ്യോടെ മടങ്ങേണ്ടിവന്നു. ക്രിക്കറ്റ് കളിക്കാനാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ ഇന്ത്യയിലേക്ക് വന്നതെങ്കിലും കബഡിയെ കൂടെക്കൂട്ടിയാണ് അവര്‍ തിരികെ പറന്നത്.(New Zealand players on kabaddi).
ന്യൂസിലൻഡ് പേസർ ട്രെന്‍റ് ബോൾട്ട് (Trent Boult ), വിക്കറ്റ് കീപ്പർ ടോം ലാഥം (Tom Latham), മിച്ചൽ സാന്‍റ്‌നർ (Mitchell Santner ) എന്നിവരില്‍ കബഡിയുണ്ടാക്കിയ മതിപ്പ് ചെറുതൊന്നുമല്ല. (Tom Latham Trent Boult Mitchell Santner impressed with kabaddi during Cricket World Cup 2023 assignment ) പ്രോ കബഡി ലീഗ് മത്സരങ്ങളുടെ ഹൈലൈറ്റ്‌സ് കണ്ടതിന് ശേഷമായിരുന്നു 'കരുത്തരുടെ' കളിയില്‍ താരങ്ങള്‍ക്ക് ആവേശം കയറിയത്.
ടീമംഗങ്ങളായ ഗ്ലെൻ ഫിലിപ്പ്, ഡാരിൽ മിച്ചൽ, ടിം സൗത്തി എന്നിവർക്ക് കബഡിയില്‍ ഭാവിയുണ്ടെന്ന കണ്ടെത്തെലും ഇവര്‍ നടത്തിയിട്ടുണ്ട്. കൈകള്‍ക്ക് വളരെയധികം ശക്തിയുള്ള മിച്ചലിനും സൗത്തിക്കും പറ്റിയ കളിയാണിതെന്നാണ് ട്രെന്‍റ് ബോള്‍ട്ട് പറയുന്നത്.
"ഈ ഗെയിം ഞാന്‍ നേരത്തെ, ഒന്നു രണ്ട് തവണ കണ്ടിട്ടുണ്ട്. ഇതുകളിക്കാന്‍ കൈകള്‍ക്കും കാലിനും നല്ല ബലം വേണമെന്നാണ് എനിക്ക് തോന്നുന്നത്. കബഡി കളിക്കാന്‍ പറ്റിയ കളിക്കാര്‍ ഡാരില്‍ മിച്ചലും ടിം സൗത്തിയുമാണെന്നാണ് ഞാന്‍ പറയുക" ട്രെന്‍റ് ബോള്‍ട്ട് പറഞ്ഞു.
ന്യൂസിലൻഡിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായ റഗ്‌ബിയുമായി കബഡിയ്‌ക്ക് ചില സാമ്യങ്ങളുണ്ടെന്നാണ് ടോം ലാഥത്തിന്‍റെ പക്ഷം."ഇതൊരു ഫിസിക്കല്‍ ഗെയിമായാണ് എനിക്ക് തോന്നിയത്. ഇതിന് റഗ്ബിയോട് സാമ്യമുണ്ട്. എതിരാളി ലൈന്‍ ക്രോസ് ചെയ്യുന്നത് തടയാന്‍ ടീമംഗങ്ങള്‍ ഒത്തുചേരുന്നത് പോലെ. ഈ ഗെയിമിലേക്ക് ഞാൻ ഗ്ലെൻ ഫിലിപ്സിനെ നാമനിർദ്ദേശം ചെയ്യും. അവൻ ഒരു പവര്‍ഫുള്‍ പോക്കറ്റ് റോക്കറ്റാണ്"- ടോം ലാഥം പറഞ്ഞു നിര്‍ത്തി (Tom Latham On kabaddi).
ALSO READ: യുദ്ധം തോറ്റ പടനായകനായി തല താഴ്‌ത്തി രോഹിത്, കൂടെയുണ്ടെന്ന് അറിയിച്ച് ആരാധകര്‍ - വീഡിയോ
പേസര്‍ ലോക്കി ഫെര്‍ഗുസനും കബഡിയില്‍ തെളിയാനാവുമെന്നാണ് മിച്ചല്‍ സാന്‍റ്‌നറുടെ അഭിപ്രായം. ഇന്ത്യയാണ് കബഡിയുടെ തുടക്കക്കാർ. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ എട്ടില്‍ ഏഴ് സ്വര്‍ണവും ഇന്ത്യയുടെ പുരുഷ ടീമാണ് സ്വന്തമാക്കിയത്. രാജ്യത്ത് കബഡിയ്‌ക്ക് നിരവധി ആരാധകരാണുള്ളത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫ്രാഞ്ചൈസി അധിഷ്‌ഠിത ലീഗുകളിൽ ഒന്നാണ് പ്രോ കബഡി ലീഗ്.