ETV Bharat / sports

'ഇത്രയും തരംതാഴുന്ന മറ്റൊരു ടീമിനെ കണ്ടിട്ടില്ല', ടൈം ഔട്ടില്‍ എയ്‌ഞ്ചലോ മാത്യൂസിന് പറയാനുള്ളത് - ഏകദിന ലോകകപ്പ് 2023

Angelo Mathews Criticizes Bangladesh Cricket Team And Shakib Al Hasan ഏകദിന ലോകകപ്പില്‍ തന്നെ ടൈം ഔട്ട് ആക്കിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍റെ പ്രവര്‍ത്തി ഞെട്ടിച്ചുവെന്ന് എയ്‌ഞ്ചലോ മാത്യൂസ്.

Angelo Mathews Criticizes Bangladesh Cricket Team  Angelo Mathews against Shakib Al Hasan  Angelo Mathews  Shakib Al Hasan  Cricket World Cup 2023  Sri Lanka vs Bangladesh  ഷാക്കിബ് അല്‍ ഹസന്‍  എയ്‌ഞ്ചലോ മാത്യൂസ്  ഏകദിന ലോകകപ്പ് 2023  എയ്‌ഞ്ചലോ മാത്യൂസ് ടൈം ഔട്ട്
Angelo Mathews Criticizes Bangladesh Cricket Team And Shakib Al Hasan Amid Timed Out Row
author img

By ETV Bharat Kerala Team

Published : Nov 7, 2023, 12:54 PM IST

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ശ്രീലങ്കയുടെ വെറ്ററന്‍ താരം എയ്‌ഞ്ചലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെയാണ് പുറത്തായത് (Angelo Mathews timed out in Sri Lanka vs Bangladesh Cricket World Cup 2023 match). ക്രീസിലെത്തിയതിന് ശേഷമുള്ള ആദ്യ പന്ത് നേരിടാന്‍ വൈകിയതിനാല്‍ ടൈം ഔട്ട് നിയമമാണ് എയ്‌ഞ്ചലോ മാത്യൂസിന് വിനയായത്.

ഹെല്‍മറ്റിലെ പ്രശ്‌ങ്ങളെ തുടര്‍ന്നായിരുന്നു ശ്രീലങ്കന്‍ വെറ്ററന്‍ താരത്തിന് നിശ്ചിത സമയത്തിനുള്ളില്‍ ആദ്യ പന്ത് നേരിടാന്‍ തയ്യാറാവാന്‍ കഴിയാതെ വന്നത്. മറ്റൊരു ഹെല്‍മറ്റ് കൊണ്ടുവരാന്‍ മാത്യൂസ് റിസര്‍വ് താരത്തോട് ആവശ്യപ്പെട്ടുവെങ്കിലും ഇതെത്താന്‍ വൈകി. ഇതിനിടെ എയ്‌ഞ്ചലോ മാത്യൂസിന്‍റെ വിക്കറ്റിനായി ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തതോടെ അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.

അപ്പീല്‍ പിന്‍വലിപ്പിക്കുന്നതിനായി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ മാത്യൂസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ തന്‍റെ നിലപാടില്‍ ഷാക്കിബ് ഉറച്ച് നിന്നതോടെ താരത്തിന് തിരികെ കയറേണ്ടി വന്നു. മത്സത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഷാക്കിബിനും ബംഗ്ലാദേശിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് എയ്‌ഞ്ചലോ മാത്യൂസ് പ്രതികരിച്ചത് (Angelo Mathews Criticizes Bangladesh Cricket Team And Shakib Al Hasan Amid Timed Out Row).

ബംഗ്ലാദേശിന്‍റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണതെന്നുമാണ് 36-കാരനായ മാത്യൂസ് തുറന്നടിച്ചത്. "തെറ്റായി ഒന്നും തന്നെ ഞാന്‍ ചെയ്‌തിട്ടില്ല. അനുവദനീയമായ രണ്ട് മിനിട്ടിനുള്ളില്‍ തന്നെ ഞാന്‍ തയ്യാറായിരുന്നു. എന്നാല്‍ എന്‍റെ ഹെല്‍മറ്റ് തകരാറിലായി.

അതുകൊണ്ടാണ് ആദ്യ പന്ത് നേരിടുന്നതില്‍ കാലതാമസമുണ്ടായത്. എനിക്കെതിരെ അപ്പീല്‍ നടത്തിയപ്പോള്‍ ബംഗ്ലാദേശിന്‍റെ സാമാന്യബുദ്ധി എവിടെപ്പോയി എന്ന് എനിക്കറിയില്ല. ഷാക്കിബും ബംഗ്ലാദേശും ചെയ്തത് നാണംകെട്ട പ്രവര്‍ത്തിയാണ്. ഈ നിലവാരത്തിലാണ് അവര്‍ കളിക്കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അങ്ങനെ തന്നെ ആവട്ടെ.

പക്ഷെ അതില്‍ വലിയ കുഴപ്പമുണ്ട്. ഞാന്‍ വൈകിയെങ്കില്‍ അതിന് രണ്ട് മിനിട്ട് കഴിയണം. നിയമം പറയുന്നത് എനിക്ക് തയ്യാറാവാന്‍ രണ്ട് മിനിട്ട് ഉണ്ടെന്നാണ്. എന്നാല്‍ അപ്പോഴും എനിക്ക് അഞ്ചില്‍ കൂടുതല്‍ സെക്കന്‍ഡുകള്‍ ബാക്കിയുണ്ടായിരുന്നു.

മങ്കാദിങ്ങിനെക്കുറിച്ചോ അല്ലെങ്കില്‍ ഫീല്‍ഡറെ തടസപ്പെടുത്തുന്നതിനെ പറ്റിയോ ഞാന്‍ ഒന്നും തന്നെ പറയുന്നില്ല. എന്നാല്‍ ഇതു വലിയ നാണക്കേട് തന്നെയാണ്. തീര്‍ച്ചയായും ഞങ്ങള്‍ എല്ലാവരും ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത്, നിയമങ്ങൾക്കനുസൃതമാണെങ്കിൽ അത് ശരിയാണ്. പക്ഷേ രണ്ട് മിനിട്ടിനുള്ളിൽ ഞാൻ ക്രീസില്‍ എത്തിയിരുന്നു. അതിനുള്ള വീഡിയോ തെളിവുകളുമുണ്ട്." എയ്‌ഞ്ചലോ മാത്യൂസ് പറഞ്ഞു.

മത്സര ശേഷം ഇരു ടീമുകളും കൈകൊടുക്കാതെയാണ് പിരിഞ്ഞത്. ഇതേക്കുറിച്ചും ശ്രീലങ്കന്‍ വെറ്ററന്‍ സംസാരിച്ചു. "നമ്മളെ ബഹുമാനിക്കുന്നവരെയാണ് നമ്മളും ബഹുമാനിക്കേണ്ടത്. നമ്മളെല്ലാം തന്നെ ക്രിക്കറ്റിന്‍റെ അംബാസഡർമാരാണ്. മറ്റുള്ളവരെ ബഹുമാനിക്കുകയോ സാമാന്യബുദ്ധി ഉപയോഗിക്കുകയോ ചെയ്യാത്തവര്‍ എന്താണ് അര്‍ഹിക്കുന്നത്.

ഈ ദിവസം വരെ എനിക്ക് അവനോടും (ഷാക്കിബ്) ബംഗ്ലാദേശ് ടീമിനോടും അങ്ങേയറ്റം ബഹുമാനം ഉണ്ടായിരുന്നു. കളിക്കാരുടെ സുരക്ഷയെക്കുറിച്ച് നമ്മള്‍ സംസാരിക്കാറുണ്ട്. ഞാന്‍ ഹെല്‍മറ്റില്ലാതെ കളിക്കണമായിരുന്നോ?. ഹെല്‍മറ്റിന്‍റെ സ്‌ട്രാപ്പ് പൊട്ടിയതിനാലാണ് ആദ്യ പന്ത് നേരിടാന്‍ വൈകിയത്.

അതു ഞാന്‍ മനപൂര്‍വം ചെയ്‌തതുമല്ല. അമ്പയര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ടിവി അമ്പയര്‍മാരുമായി ചര്‍ച്ച ചെയ്യാമായിരുന്നു. ഞാന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ കളി ജയിക്കുമായിരുന്നു എന്നല്ല ഞാന്‍ പറയുന്നത്.

എന്തു തന്നെ ആയാലും എന്‍റെ 15 വര്‍ഷത്തെ കരിയറില്‍ ഇത്രയും തരംതാഴുന്ന മറ്റൊരു ടീമിനെ കണ്ടിട്ടില്ല. ഞാന്‍ മനപൂര്‍വം സമയം പാഴാക്കിയതല്ലെന്ന് അവര്‍ക്കറിയാം. അപ്പീല്‍ പിന്‍വലിക്കാനുള്ള അവസരം ഷാക്കിബിനുണ്ടായിരുന്നു. പക്ഷെ അവരത് ചെയ്‌തില്ല" എയ്‌ഞ്ചലോ മാത്യൂസ് പറഞ്ഞു.

ALSO READ: Timed Out എയ്‌ഞ്ചലോ മാത്യൂസ് മാത്രമല്ല, ക്രിക്കറ്റ് ലോകമാകെ ഞെട്ടി... ടൈം ഔട്ട് എന്താണെന്നറിയാം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.