അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അഫ്‌ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്‌ഗാനിസ്ഥാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി (Hashmatullah Shahidi ) ദക്ഷിണാഫ്രിക്കയെ ഫീല്‍ഡിങ്ങിന് അയയ്‌ക്കുകയായിരുന്നു (South Africa vs Afghanistan Toss Report ). അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
ഓസ്‌ട്രേലിയയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് അഫ്‌ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. മറുവശത്ത് ഇന്ത്യയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തിയതായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ (Temba Bavuma) അറിയിച്ചു. മാര്‍ക്കോ ജാന്‍സന്‍, ഷംസി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ജെറാൾഡ് കോറ്റ്സിയും ആൻഡിലെ ഫെഹ്‌ലുക്‌വായോമാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്.
- " class="align-text-top noRightClick twitterSection" data="">
അഫ്ഗാനിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (സി), അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഇക്രാം അലിഖിൽ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, നവീൻ-ഉൽ-ഹഖീ
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക്, ടെംബ ബാവുമ (സി), റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, ഡേവിഡ് മില്ലർ, ജെറാൾഡ് കോറ്റ്സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.
ഏകദിന ലോകകപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിനാണ് ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും ഇറങ്ങുന്നത്. കളിച്ച എട്ട് മത്സരങ്ങളില്‍ ആറും വിജയിച്ച ദക്ഷിണാഫ്രിക്ക ഇതിനകം തന്നെ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കളിച്ച അവസാന മത്സരത്തില്‍ ഇന്ത്യയോട് തോറ്റതിന്‍റെ ക്ഷീണം അവര്‍ക്കുണ്ട്.
ഇതോടെ അഹമ്മദാബാദില്‍ അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ച് സെമി ഫൈനല്‍ പ്രവേശനം കൂടുതല്‍ ആധികാരികമാക്കാനുറച്ചാവും ടെംബ ബാവുമയും ലക്ഷ്യം വയ്‌ക്കുക. മറുവശത്ത് അഫ്‌ഗാനിസ്ഥാന് സെമി ഫൈനലിലേക്ക് വിദൂര സാധ്യത മാത്രമാണുള്ളത്. കളിച്ച എട്ട് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയിച്ച ടീമിന് എട്ട് പോയിന്‍റും -0.338 എന്ന മോശം റണ്‍ റേറ്റുമാണുള്ളത്.
നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാമതാണ് അഫ്‌ഗാന്‍. തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുമായി എത്തിയെങ്കിലും കളിച്ച അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ വിജയത്തിന്‍റെ വക്കോളമെത്തിയ ശേഷമായിരുന്നു അഫ്‌ഗാന്‍ കളി കൈവിട്ടത്. അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നാന്നൂറിലേറെ റണ്‍സിന്‍റെ ജയം നേടിയാല്‍ മത്രമേ ഹഷ്‌മത്തുള്ള ഷാഹിദിയുടെ സംഘത്തിന് മുന്നോട്ട് പോകാന്‍ കഴിയൂ.
അതിന് ആയില്ലെങ്കിലും പ്രോട്ടീസിനെതിരെ മിന്നും പ്രകടനം നടത്തി തല ഉയര്‍ത്തി മടങ്ങാനാവും അഫ്‌ഗാനിസ്ഥാന്‍ ഇറങ്ങുക. ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇതേവരെ ഒരു തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അഫ്‌ഗാനിസ്ഥാനെ കീഴടക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് കഴിഞ്ഞിരുന്നു. പ്രോട്ടീസിനെതിരെ ഈ കണക്ക് കൂടെ അഫ്‌ഗാന് തീര്‍ക്കേണ്ടതുണ്ട്.
ALSO READ: 'ക്രിസ്റ്റ്യാനോ ആണെന്നാണ് കോലിയുടെ വിചാരം, എന്നാല്‍ അങ്ങനെ അല്ല': യുവരാജ് സിങ്
കളി ലൈവായി കാണാനുള്ള വഴി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ദക്ഷിണാഫ്രിക്ക vs അഫ്‌ഗാനിസ്ഥാന്‍ മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഈ മത്സരം ഡിസ്‌നി + ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സെറ്റിലൂടെയും കാണാം. (Where to Watch South Africa vs Afghanistan Cricket World Cup 2023 match).
ALSO READ: 'ഇത് എക്കാലത്തെയും മികച്ച ഏകദിന ടീം...'; ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്