ETV Bharat / sports

'ഇനി ഞങ്ങള് ജയിച്ചില്ലേലും ഇങ്ങള് തോറ്റാല്‍ മതി'; ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത രസകരം - രോഹിത് ശര്‍മ

Semi Final Qualification Scenario For India in Cricket World Cup 2023 ഏകദിന ലോകകപ്പ് സെമി ഫൈനല്‍ ബെര്‍ത്ത് ഇന്ത്യയ്‌ക്ക് സാങ്കേതികമായി വെറും ഒരു പോയിന്‍റ് അകലെ.

Semi Final Qualification Scenario For India  Indian Cricket Team  Cricket World Cup 2023  Rohit Sharma  ഏകദിന ലോകകപ്പ് 2023  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  രോഹിത് ശര്‍മ  ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത
Semi Final Qualification Scenario For India in Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 1, 2023, 2:51 PM IST

ഹൈദരാബാദ്: ഏകദിന ലോകകപ്പ് (Cricket World Cup 2023) പോരാട്ടങ്ങള്‍ നിര്‍ണായക ഘട്ടത്തിലാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഏറെക്കുറെ അവസാനത്തിലേക്ക് എത്തിയെങ്കിലും ഒരു ടീമിനും ഇതേവരെ സെമി ഫൈനല്‍ യോഗ്യത ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കളിച്ച ആറ് മത്സരങ്ങളില്‍ മുഴുവന്‍ വിജയിച്ച ആതിഥേയരായ ഇന്ത്യയാണ് (Indian Cricket Team) നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

സെമി ഫൈനലിന് തൊട്ടടുത്താണെങ്കിലും സാങ്കേതികമായി ടീമിന് ഇതേവരെ അവസാന നാലിലേക്ക് യോഗ്യത ലഭിച്ചിട്ടില്ല. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകള്‍ക്ക് എതിരായി മൂന്ന് മത്സരങ്ങളാണ് ഇനി രോഹിത് ശര്‍മയ്‌ക്കും (Rohit Sharma) സംഘത്തിനും കളിക്കാനുള്ളത്. ഈ ഘട്ടത്തില്‍ നിന്നും ടീമിന്‍റെ സെമിഫൈനല്‍ സാധ്യതകള്‍ പരിശോധിക്കാം. (Semi Final Qualification Scenario For India in Cricket World Cup 2023 ).

കളിച്ച ആറ് മത്സരങ്ങളില്‍ നിന്നുള്ള വിജയത്തോടെ നിലവിൽ 12 പോയിന്‍റാണ് ഇന്ത്യയ്‌ക്ക് ഉള്ളത്. ടീമിനെ സംബന്ധിച്ച് ലോകകപ്പിന്‍റെ സെമി ബര്‍ത്ത് സാങ്കേതികമായി വെറും ഒരു പോയിന്‍റ് മാത്രം അകലെയാണ്. കളിക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണം വിജയിക്കുകയോ അല്ലെങ്കില്‍ സമനിലയിലാവുകയോ ചെയ്‌താല്‍ തന്നെ ഇന്ത്യയ്‌ക്ക് പാട്ടും പാടി അവസാന നാലിലേക്ക് എത്താം.

ഇനി ഇന്ത്യ മൂന്ന് മത്സരങ്ങളും തോറ്റാലും അഫ്‌ഗാനിസ്ഥാന്‍ ഒരു മത്സരത്തില്‍ തോല്‍വി വഴങ്ങിയാലും ഇന്ത്യയ്‌ക്ക് സെമിയിലേക്ക് എത്താം. കാരണം നിലവിലെ പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിന് പുറത്തുള്ള അഫ്‌ഗാനിസ്ഥാന്‍ ഒഴികെയുള്ള മറ്റ് ടീമുകള്‍ക്ക് 12 പോയിന്‍റേക്ക് എത്താന്‍ കഴിയില്ല. ഇതേവരെ കളിച്ച ആറ് മത്സരങ്ങളില്‍ മൂന്ന് വിജയം നേടിയ അഫ്‌ഗാനിസ്ഥാന് ആറ് പോയിന്‍റുണ്ട്.

ഇതോടെ ബാക്കിയുള്ള മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ അഫ്‌ഗാനിസ്ഥാന് 12 പോയിന്‍റിലേക്ക് എത്താനാവൂ. നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇനി അഫ്‌ഗാന്‍റെ എതിരാളികൾ. അതേസമയം നാളെ (നവംബർ 2) മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്ക് എതിരെയാണ് ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങുന്നത്. തുടര്‍ന്ന് നവംബർ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിക്കുന്ന ടീം നവംബർ 12-ന് അവസാന ഗ്രൂപ്പ് ഘട്ട നെതർലൻഡ്‌സിനെ നേരിടും.

ALSO READ: Shreyas Iyer pull shot ഷോട്ട് ബോളാണോ... അയ്യർ ഔട്ടായിരിക്കും...ഇതാണോ ഇന്ത്യയുടെ നാലാം നമ്പർ

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ്: രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍),രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി (Cricket World Cup 2023 India Squad).

ALSO READ: ഇന്ത്യ ജയിച്ചാലും വാങ്കഡെയില്‍ വെടിക്കെട്ടില്ല; കാരണം വ്യക്തമാക്കി ബിസിസിഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.