ETV Bharat / sports

Rohit Sharma Cricket World Cup Fifties : കോലിക്ക് ഒപ്പത്തിനൊപ്പം; എന്നാല്‍ രോഹിത്തിന് വമ്പന്‍ വേഗം - Rohit sharma

Rohit Sharma Cricket World Cup fifties : ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരെ നേടിയത് ഏകദിന ലോകകപ്പ് കരിയറിലെ 12-ാം അര്‍ധ സെഞ്ചുറി.

Rohit sharma equals virat kohli  Cricket World Cup 2023  രോഹിത് ശര്‍മ  വിരാട് കോലി  Rohit Sharma Cricket World Cup fifties  രോഹിത് ശര്‍മ ഏകദിന ലോകകപ്പ് അര്‍ധ സെഞ്ചുറി  ഏകദിന ലോകകപ്പ് 2023
Rohit Sharma Cricket World Cup fifties virat kohli Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Oct 29, 2023, 7:19 PM IST

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ (India vs England) വമ്പന്‍ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ താങ്ങി നിര്‍ത്തിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) പ്രകടനമാണ്. ഇംഗ്ലീഷ്‌ ബോളര്‍മാരെ ഏറെ ശ്രദ്ധയോടെ നേരിട്ട രോഹിത് അര്‍ധ സെഞ്ചുറി നേടിയാണ് തിരിച്ച് കയറിയത്. 101 പന്തില്‍ 87 റണ്‍സാണ് താരം നേടിയത്.

ഇതോടെ ഏകദിന ലോകകപ്പിലെ അര്‍ധ സെഞ്ചുറികളുടെ എണ്ണത്തില്‍ വിരാട് കോലിക്ക് (Virat Kohli) ഒപ്പമെത്താനും രോഹിത് ശര്‍മയ്‌ക്ക് കഴിഞ്ഞു (Rohit Sharma equals Virat Kohli in Cricket World Cup fifties). ഏകദിന ലോകകപ്പില്‍ ഇരുവരുടേയും അക്കൗണ്ടില്‍ 12 അര്‍ധ സെഞ്ചുറികളാണുള്ളത്. എന്നാല്‍ കോലിയേക്കാള്‍ ഏറെ വേഗത്തിലാണ് രോഹിത് ഏകദിനത്തില്‍ 12 അര്‍ധ സെഞ്ചുറികള്‍ നേടിയത് (Rohit Sharma Cricket World Cup fifties).

ടൂര്‍ണമെന്‍റില്‍ ഇത്രയും അര്‍ധ സെഞ്ചുറികളിലേക്ക് എത്താന്‍ 32 ഇന്നിങ്‌സുകളാണ് വിരാട് കോലി എടുത്തത്. എന്നാല്‍ വെറും 23 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് 12 അര്‍ധ സെഞ്ചുറികളിലേക്ക് എത്തിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളുള്ള താരം.

44 ഇന്നിങ്‌സുകളില്‍ നിന്നും 21 അര്‍ധ സെഞ്ചുറികളാണ് സച്ചിന്‍ നേടിയിട്ടുള്ളത്. സച്ചിന് പിന്നിലാണ് രോഹിത്തും കോലിയും ഉള്ളത്. ഇവരെ കൂടാതെ ശ്രീലങ്കയുടെ മുന്‍ താരം കുമാര്‍ സംഗക്കാരയും ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും ഏകദിന ലോകകപ്പില്‍ 12 അര്‍ധ സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. കുമാര്‍ സംഗക്കാര 35 ഇന്നിങ്‌സുകളില്‍ നിന്നും ഷാക്കിബ് അല്‍ ഹസന്‍ 34 ഇന്നിങ്‌സുകളില്‍ നിന്നുമാണ് 12 അര്‍ധ സെഞ്ചുറികളിലേക്ക് എത്തിയത്.

ALSO READ: Umar Gul Slams Shadab Khan : പരിക്ക് അഭിനയിച്ച് ഒളിച്ചോടി; ഷദാബ് ഖാനെതിരെ ഉമര്‍ ഗുല്‍

അതേസമയം മത്സരത്തില്‍ 47 റണ്‍സ് ചേര്‍ത്തതോടെ അന്താരാഷ്‌ട് ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നാഴികകല്ല് മറികടക്കാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നു. പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത് (Rohit Sharma international runs). സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar), സൗരവ് ഗാംഗുലി (Sourav Ganguly), രാഹുല്‍ ദ്രാവിഡ് (Rahul Dravid), വിരാട് കോലി (Virat Kohli) എന്നിവരാണ് രോഹിത്തിന് മുന്നെ ഈ നേട്ടത്തിലെത്തിയത്. അന്താരാഷ്‌ട്ര തലത്തില്‍ നേരത്തെ 19 താരങ്ങള്‍ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ALSO READ: Shubman Gill Opens up On Suffering From Dengue ഡെങ്കിപ്പനിയെടുത്തത് 6 കിലോ ഭാരം, എല്ലാം മറികടന്ന് മുന്നോട്ടുപോകാനായിരുന്നു ശ്രമം; ശുഭ്‌മാന്‍ ഗില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.