ETV Bharat / sports

Ramiz Raja slams Pakistan: 'ജയിക്കാനായില്ലെങ്കില്‍, കുറഞ്ഞത് പോരാടാനെങ്കിലും ശ്രമിക്കൂ'; ബാബര്‍ അസമിനെയും സംഘത്തെയും എടുത്തിട്ടലക്കി റമീസ് രാജ - ഇന്ത്യ vs പാകിസ്ഥാന്‍

Ramiz Raja On Pakistan cricket team: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്ക് എതിരായ തോല്‍വി പാകിസ്ഥാനെ വേദനിപ്പിക്കുമെന്ന് മുന്‍ താരം റമീസ് രാജ.

Ramiz Raja slams Pakistan  Cricket World Cup 2023  Babar Azam  India vs Pakistan  റമീസ് രാജ  ഏകദിന ലോകകപ്പ്  ഇന്ത്യ vs പാകിസ്ഥാന്‍  ബാബര്‍ അസം
Ramiz Raja slams Pakistan
author img

By ETV Bharat Kerala Team

Published : Oct 15, 2023, 12:43 PM IST

ദുബായ്‌ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയോട് വമ്പന്‍ തോല്‍വി വഴങ്ങിയ പകിസ്ഥാനെതിരെ ആഞ്ഞടിച്ച് മുന്‍ താരം റമീസ് രാജ (Ramiz Raja slams Pakistan). ഇന്ത്യയ്‌ക്കെതിരെ ഒരു പോരാട്ടം പോലും നടത്താനാവാതെയാണ് പാകിസ്ഥാന്‍ (India vs Pakistan) തോല്‍വി വഴങ്ങിയത്. അവസരത്തിനൊത്ത് ഉയരാന്‍ ബാബര്‍ അസമിനും (Babar Azam) സംഘത്തിനും കഴിഞ്ഞില്ലെന്നുമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്ന റമീസ് രാജ (Ramiz Raja) പറയുന്നത്.

ഇന്ത്യയ്‌ക്കെതിരായ തോല്‍വി തീര്‍ച്ചയായും പാക് ടീമിനെ വേദനിപ്പിക്കുമെന്നും റമീസ് രാജ കൂട്ടിച്ചേര്‍ത്തു. 'നിങ്ങൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ, വലിയൊരു ജനക്കൂട്ടവും അതില്‍ 99 ശതമാനം ഇന്ത്യൻ ആരാധകരുള്ള ഒരു അന്തരീക്ഷമാണ് അവിടെ ഉള്ളതെന്നും, വലിയ സമ്മര്‍ദം തന്നെ അനുഭവിച്ചേക്കാം എന്നതുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഞാന്‍ മനസിലാക്കുന്നു.

എന്നാൽ, നാലോ അഞ്ചോ വർഷമായി ബാബർ അസം ഈ ടീമിനെ നയിക്കുന്നുണ്ട്. അതിനാല്‍ ടീം അവസരത്തിനൊത്ത് ഉയരേണ്ടതുണ്ടായിരുന്നു. നിങ്ങൾക്ക് വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ കുറഞ്ഞത്, ഒരു പോരാട്ടമെങ്കിലും കാഴ്‌ച വയ്‌ക്കുക. പാകിസ്ഥാന് അതുപോലും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ പാകിസ്ഥാനെ ഈ തോല്‍വി തീര്‍ച്ചയായും വേദനിപ്പിക്കും' -റമീസ് രാജ വ്യക്തമാക്കി. ഐസിസി റിവ്യൂവിലാണ് 61-കാരന്‍റെ വാക്കുകള്‍.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏഴ്‌ വിക്കറ്റുകള്‍ക്കായിരുന്നു രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യയോട് പാകിസ്ഥാന്‍ തോല്‍വി സമ്മതിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാക് ടീം 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. ഭേദപ്പെട്ട തുടക്കം ലഭിച്ച ടീം മൂന്നിന് 155 എന്ന നിലയില്‍ നിന്നാണ് തകര്‍ന്നടിഞ്ഞത്.

ക്യാപ്റ്റന്‍ ബാബര്‍ അസം (58 പന്തില്‍ 50), മുഹമ്മദ് റിസ്‌വാന്‍ (69 പന്തില്‍ 49), ഇമാം ഉല്‍ ഹഖ്‌ (38 പന്തില്‍ 36) എന്നിവര്‍ മാത്രമാണ് പൊരുതിയത്. 7 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറയുടെ പ്രകടനമാണ് പാക് ടീമിനെ സമ്മര്‍ദത്തിലാക്കിയത്. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കും രണ്ട് വിക്കറ്റുകള്‍ വീതമുണ്ട്.

മറുപടിക്കിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം അടിച്ചെടുക്കുകയായിരുന്നു. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചത്. 63 പന്തില്‍ 86 റണ്‍സായിരുന്നു താരം നേടിയത്.

62 പന്തില്‍ 53 റണ്‍സടിച്ച് പുറത്താവാതെ നിന്ന ശ്രേയസ് അയ്യരുടെ പ്രകടനവും നിര്‍ണായകമായി. ഇതോടെ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനോട് തോറ്റിട്ടില്ലെന്ന റെക്കോഡും ഇന്ത്യ നിലനിര്‍ത്തി. ഇതടക്കം ഏകദിന ലോകകപ്പ് വേദിയില്‍ എട്ട് തവണ പോരടിച്ചപ്പോളും വിജയം ഇന്ത്യയ്‌ക്ക് ഒപ്പം തന്നെയായിരുന്നു നിന്നത്.

ALSO READ: Mohammed Siraj About His Performance : ആദ്യം ഷെഫീഖ്, പിന്നെ ബാബര്‍ ; പാകിസ്ഥാനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടത് മുഹമ്മദ് സിറാജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.