ETV Bharat / sports

ലോകകപ്പില്‍ ഒരു ഇന്ത്യ-പാകിസ്ഥാന്‍ സെമി ; സാധ്യതകള്‍ അറിയാം.. - ഇന്ത്യ vs പാകിസ്ഥാന്‍

Possibility of India vs Pakistan Semi-Final in Cricket World Cup 2023 ഏകദിന ലോകകപ്പില്‍ സെമി ഫൈനലിലെത്താനുള്ള പാകിസ്ഥാന്‍റെ സാധ്യതകള്‍ അറിയാം...

Babar Azam  Possibility of India vs Pakistan Semi Final  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍  Rohit Sharma
Possibility of India vs Pakistan Semi-Final in Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 8, 2023, 8:03 PM IST

മുംബൈ: ഏകദിന ലോകകപ്പ് (Cricket World Cup 2023) ഏറെക്കുറെ സെമി ഫൈനലിനോട് അടുത്തിരിക്കുകയാണ്. കളിച്ച എട്ട് മത്സരങ്ങളും വിജയിച്ച രോഹിത് ശര്‍മയുടെ (Rohit Sharma) ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. എട്ട് മത്സരങ്ങളില്‍ ആറെണ്ണം വീതം വിജയിച്ച് രണ്ടും മൂന്നും സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് സെമി ബെര്‍ത്തുറപ്പിച്ച മറ്റ് ടീമുകള്‍. അവസാന നാലില്‍ ബാക്കിയുള്ള ഒരു സ്ഥാനത്തിനായി ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ ടീമുകള്‍ തമ്മിലാണ് പ്രധാന മത്സരം.

കളിച്ച എട്ട് മത്സരങ്ങളില്‍ നാല് വീതം വിജയം നേടിയ ഈ ടീമുകള്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ നാല് മുതല്‍ ആറ് വരെ സ്ഥാനത്താണുള്ളത്. ഇനി ഈ ലോകകപ്പില്‍ ഒരു ഇന്ത്യ-പാകിസ്ഥാന്‍ സെമി ഫൈനല്‍ മത്സരമുണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനുള്ള സാധ്യതകള്‍ പരിശോധിക്കാം (Possibility of India vs Pakistan Semi-Final in Cricket World Cup 2023).

തുല്യപോയിന്‍റുകളാണെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂസിലന്‍ഡ് നാലാം സ്ഥാനം സ്വന്തമാക്കിയത്. +0.398 ആണ് കിവികളുടെ നെറ്റ് റണ്‍റേറ്റ്. അഞ്ചാമതുള്ള പാകിസ്ഥാന് +0.36 നെറ്റ് റണ്‍റേറ്റുള്ളപ്പോള്‍ താഴെയുള്ള അഫ്‌ഗാന്‍റെ നെറ്റ് റണ്‍റേറ്റ് -0.338 ആണ്. ഇതോടെ അവസാന നാലിലേക്ക് കടക്കാന്‍ മൂന്ന് ടീമുകള്‍ക്കും തങ്ങളുടെ അവസാന മത്സരത്തില്‍ വിജയം നേടേണ്ടതുണ്ട്. ഇതോടൊപ്പം റണ്‍ റേറ്റും പ്രധാനമാണ്.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയിലാണ് പാകിസ്ഥാന്‍റെ അവസാന മത്സരം. ഇതു മികച്ച രീതിയില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ തുടര്‍ന്ന് നടക്കുന്ന ന്യൂസിലന്‍ഡ്-ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- അഫ്‌ഗാന്‍ മത്സരങ്ങളുടെ ഫലമാവും പാകിസ്ഥാന്‍റെ മുന്നേറ്റം നിശ്ചയിക്കുക. അഫ്‌ഗാന്‍റെ മൈനസ് നെറ്റ് റണ്‍ റേറ്റും അവസാന മത്സരത്തില്‍ അവര്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നു എന്നതും പാകിസ്ഥാന് പ്രതീക്ഷ നല്‍കുന്നതാണ്.

എന്നാല്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റാവും ബാബര്‍ അസമിന്‍റേയും (Babar Azam) സംഘത്തിന്‍റേയും വിധി നിര്‍ണയിക്കുക. മുന്നേറ്റം സാധ്യമായാല്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യയുമായി ആയിരിക്കും നാലാം സ്ഥാനക്കാരായി എത്തുന്ന പാകിസ്ഥാന്‍ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടുക.

ALSO READ: 'കുറച്ചെങ്കിലും ഉളുപ്പ് വേണം, ഇത് കണ്ടം കളിയല്ല, ഐസിസി ടൂര്‍ണമെന്‍റാണ്' ; പാക് മുന്‍ താരത്തെ നിര്‍ത്തിപ്പൊരിച്ച് മുഹമ്മദ് ഷമി

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ (Cricket World Cup 2023 India Squad).

ഏകദിന ലോകകപ്പ് 2023 പാകിസ്ഥാന്‍ സ്ക്വാഡ്: അബ്‌ദുല്ല ഷഫീഖ്, ബാബർ അസം (ക്യാപ്‌റ്റന്‍), ഇമാം ഉല്‍ ഹഖ്, ഫഖർ സമാൻ, മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീൽ, ഷദാബ് ഖാൻ, ഇഫ്‌തിഖർ അഹമ്മദ്, സൽമാൻ അലി ആഘ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, ഹസൻ അലി, ഉസാമ മിർ (Cricket World Cup 2023 Pakistan Squad).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.