ETV Bharat / sports

Pakistan Wins Against Srilanka : വാരിക്കോരി നല്‍കി ബൗളര്‍മാര്‍ ; റിസ്‌വാന്‍-ഷഫീഖ് സഖ്യത്തിന് മുന്നില്‍ വിജയം പണയം വച്ച് ശ്രീലങ്ക

Pakistan Wins Against Srilanka In ICC Mens Cricket World Cup 2023: ബാറ്റിങ്ങില്‍ മികച്ച ടോട്ടല്‍ കണ്ടെത്തിയെങ്കിലും ബൗളര്‍മാര്‍ കൈയ്യയച്ച് സഹായിച്ചതാണ് ലങ്കന്‍ പടയ്‌ക്കെതിരെ പാകിസ്ഥാന് വിജയം സമ്മാനിച്ചത്

Pakistan Wins Against Srilanka  ODI World Cup 2023  Who Will Win ODI World Cup 2023  India Pakistan Match Time and Venue  ODI World Cup 2023 Indian Squad  വാരിക്കോരി നല്‍കി ബൗളര്‍മാര്‍  വിജയം പണയം വച്ച് ശ്രീലങ്ക  ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന് വിജയം  2023 ലെ ക്രിക്കറ്റ് ലോകകപ്പ് ആര് നേടും  ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
Pakistan Wins Against Srilanka In ODI World Cup 2023
author img

By ETV Bharat Kerala Team

Published : Oct 10, 2023, 10:39 PM IST

Updated : Oct 10, 2023, 11:03 PM IST

ഹൈദരാബാദ് : പതിവുപോലെ പടിക്കല്‍ കലമുടച്ച് ശ്രീലങ്ക (Srilanka). ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് (Pakistan vs Sri Lanka Match) വിജയത്തോളമടുത്ത കളി ശ്രീലങ്ക കൈവിട്ടത്. ബാറ്റിങ്ങില്‍ മികച്ച ടോട്ടല്‍ കണ്ടെത്തിയെങ്കിലും ബൗളര്‍മാര്‍ കൈയ്യയച്ച് സഹായിച്ചതാണ് ലങ്കന്‍ പടയ്‌ക്കെതിരെ പാകിസ്ഥാന് വിജയം സമ്മാനിച്ചത് (Pakistan Wins Against Srilanka).

നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ ലങ്ക ഉയര്‍ത്തിയ 344 റണ്‍സെന്ന സാമാന്യം മികച്ച സ്‌കോറിനെ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 10 പന്തുകള്‍ അവശേഷിക്കെ മറികടന്നാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്‍റിലെ തങ്ങളുടെ രണ്ടാം വിജയം നേടിയത്. നായകന്‍ ബാബര്‍ അസം നിറം മങ്ങിയ മത്സരത്തില്‍, കരുതലോടെ ബാറ്റുവീശിയ മുഹമ്മദ് റിസ്‌വാനും (120 പന്തില്‍ 130 റണ്‍സ്) ഓപ്പണര്‍ അബ്‌ദുള്ള ഷഫീഖും (103 പന്തില്‍ 113 റണ്‍സ്) നേടിയ സെഞ്ചുറികളാണ് പാക്‌ പടയ്‌ക്ക് ഇന്ധനമായത്. അതേസമയം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ, പാകിസ്ഥാനോട് കൂടി പരാജയമറിഞ്ഞത് ശ്രീലങ്കയ്‌ക്ക് ലോകകപ്പിലേക്കുള്ള ദൂരം വര്‍ധിപ്പിക്കുന്നു.

ആദ്യം ജയിച്ചു, പിന്നെ തോറ്റു : ശ്രീലങ്കയുടെ 345 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് പാകിസ്ഥാനായി അബ്‌ദുള്ള ഷഫീഖും ഇമാമുള്‍ ഹഖുമാണ് ആദ്യമായി ക്രീസിലെത്തിയത്. എന്നാല്‍ നാലാം ഓവറില്‍ ടീം സ്‌കോര്‍ 16ല്‍ നില്‍ക്കവെ, ഇമാമുള്‍ ഹഖിനെ മടക്കി ശ്രീലങ്ക പാകിസ്ഥാനെ ഞെട്ടിച്ചു. 12 പന്തില്‍ 12 റണ്‍സ് മാത്രമായി നില്‍ക്കവെ ദില്‍ഷന്‍ മധുഷങ്കയുടെ പന്തില്‍ കുശാല്‍ പെരേരയുടെ കൈയ്യിലൊതുങ്ങിയായിരുന്നു ഇമാമിന്‍റെ മടക്കം. തൊട്ടുപിന്നാലെ പാകിസ്ഥാന്‍റെ വിജയഭാരം ചുമലിലേറ്റി നായകന്‍ ബാബര്‍ അസം ക്രീസിലെത്തി. എന്നാല്‍ 15 പന്തില്‍ കേവലം പത്ത് റണ്‍സ് മാത്രമായിരിക്കെ ബാബര്‍ അസമിനെയും മധുഷങ്ക തന്നെ മടക്കി.

ഇതോടെ പാക് കൂടാരത്തില്‍ സമ്മര്‍ദ്ദത്തിന്‍റെ കാറ്റടിച്ചുതുടങ്ങി. എന്നാല്‍ പിന്നാലെയെത്തിയ മുഹമ്മദ് റിസ്‌വാന്‍, നായകനേക്കാളും മികച്ച സഹനായക പട്ടം എടുത്തണിയുകയായിരുന്നു. റണ്‍ ചേസില്‍ മികച്ച കൂട്ടാളിയെ കിട്ടിയതോടെ അബ്‌ദുള്ള ഷഫീഫ് തകര്‍ത്തടിച്ചുതുടങ്ങി. ഈസമയം കരുതലോടെ പതിയെ തുടങ്ങി, ലങ്കയ്‌ക്ക് മുകളില്‍ കൊടുങ്കാറ്റായി മാറുകയായിരുന്നു റിസ്‌വാന്‍. മാത്രമല്ല ഇവര്‍ ചേര്‍ന്ന് 150 റണ്‍സിലധികമുള്ള പൊന്നുംവിലയുള്ള കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

വിക്കറ്റ് മറന്ന ബൗളര്‍മാര്‍ : തുടക്കത്തില്‍ ഇമാമുള്‍ ഹഖിനെയും പിന്നാലെ ബാബര്‍ അസമിനെയും വീഴ്‌ത്തിയ മൂര്‍ച്ഛ പിന്നീട് ലങ്കന്‍ ബൗളര്‍മാര്‍ക്കിടയില്‍ കണ്ടില്ല. മാത്രമല്ല യാതൊരു പരിഭവവും കൂടാതെ റണ്‍സ് വാരിക്കോരി നല്‍കിയ ഇവര്‍, തുടക്കത്തില്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന മത്സരം അടിയറവ് വയ്‌ക്കുകയായിരുന്നു. ബൗളിങ്ങിലെ ഈ പരാജയം കാരണം പാകിസ്ഥാന്‍റേതായി മറ്റൊരു വിക്കറ്റ് വീഴുന്നത് 34ാം ഓവറിലായിരുന്നു. ഇതിനിടെ മൂന്ന് സിക്‌സറുകളും 10 ബൗണ്ടറികളുമായി പറ്റാവുന്നത്ര പൊരുതിയായിരുന്നു അബ്‌ദുള്ള തിരികെ കയറിയത്.

ഈ സമയം ക്രീസിലെത്തിയ സൗദ് ഷക്കീലിനെയും (30 പന്തില്‍ 31 റണ്‍സ്) ഇഫ്‌തിഖര്‍ അഹ്‌മദിനെയും (10 പന്തില്‍ 22 റണ്‍സ്) കൂടെക്കൂട്ടി റിസ്‌വാന്‍ പാകിസ്ഥാനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. അതേസമയം ശ്രീലങ്കയ്‌ക്കായി ദില്‍ഷന്‍ മധുഷങ്ക രണ്ടും മഹീഷ്‌ തീക്ഷണ, മതീഷ പതിരണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ലങ്കയ്ക്കാ‌യി പണിപ്പെട്ട് ബാറ്റര്‍മാര്‍ : എന്നാല്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 344 റണ്‍സാണ് ശ്രീലങ്ക നേടിയത്. ഇതില്‍ തന്നെ കുശാല്‍ മെന്‍ഡിസ് (77 പന്തില്‍ 122), സദീര സമരവിക്രമ (89 പന്തില്‍ 108) എന്നിവരുടെ സെഞ്ചുറി പ്രകടനമാണ് ടീമിന് കരുത്തായതും. പിന്നാലെയെത്തി 61 പന്തില്‍ 51 റണ്‍സെടുത്ത പാത്തും നിസ്സാങ്കയും നിര്‍ണായക സാന്നിധ്യമായി. അതേസമയം പാകിസ്ഥാനായി ഹസന്‍ അലി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി.

Last Updated : Oct 10, 2023, 11:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.