ETV Bharat / sports

Pakistan vs Bangladesh Babar Azam കമാന്‍ഡോകളുടെ അകമ്പടി; ബൗണ്ടറി ലൈനിലും കാവല്‍, ബാബര്‍ അസമിന് പ്രത്യേക സുരക്ഷയൊരുക്കി കൊല്‍ക്കത്ത പൊലീസ് - ബാബര്‍ അസം

ഏകദിന ലോകകപ്പില്‍ ഈഡൻ ഗാർഡൻസിൽ കളിക്കാനെത്തുന്ന പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് കൊല്‍ക്കത്ത പൊലീസിന്‍റെ പ്രത്യേക സുരക്ഷ (Special security arrangement for Babar Azam in Kolkata).

Cricket World Cup 2023  Special security for Babar Azam in Kolkata  Babar Azam  Pakistan vs Bangladesh  Kolkata Police  ഏകദിന ലോകകപ്പ് 2023  പാകിസ്ഥാന്‍ vs ബംഗ്ലാദേശ്  ബാബര്‍ അസം  കൊല്‍ക്കത്ത പൊലീസ്
Pakistan vs Bangladesh Babar Azam Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Oct 27, 2023, 3:26 PM IST

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഒക്‌ടോബര്‍ 31-നാണ് വിഖ്യാതമായ ഈഡൻ ഗാർഡൻസിൽ പാകിസ്ഥാന്‍ കളിക്കാനിറങ്ങുന്നത്. മത്സരത്തിനെത്തുന്ന പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനും ടീമിനും ക്രിക്കറ്റ് ലോകത്ത് മുമ്പ് കേട്ടുകേൾവിയില്ലാത്ത കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് (Special security arrangement for Babar Azam in Kolkata).

ലാൽബസാറിലെ കൊൽക്കത്ത പൊലീസ് (Kolkata Police) ഹെഡ്ക്വാർട്ടേഴ്‌സ് വൃത്തങ്ങൾ പറയുന്നതിങ്ങനെ... "ഈഡൻ ഗാർഡൻസിൽ ബാബർ അസം ബൗണ്ടറികളിൽ ഫീൽഡ് ചെയ്യുന്നുണ്ടെങ്കില്‍, ആരാധകരില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള അധിക്ഷേപമോ പ്രകോപനമോ ഇല്ലാതിരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ തന്നെ പൊലീസ് ക്രമീകരിച്ചിരിച്ചിട്ടുണ്ട്.

പൊലീസിലെ പ്രത്യേക പരിശീലനം ലഭിച്ച ഏതാനും ഉദ്യോഗസ്ഥരെ ഇതിനായി ബൗണ്ടറി ലൈനിന് പുറത്ത് വിന്യസിക്കും. തിരഞ്ഞെടുത്ത ഏതാനും പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ പാക് ടീം താമസിക്കുന്ന ഹോട്ടലിലെ മുറികളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്ന് കൊൽക്കത്ത പൊലീസ് അഡീഷണൽ കമ്മിഷണർ പറഞ്ഞു.

സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "കഴിഞ്ഞ കാലങ്ങളില്‍ ഇത്തരത്തില്‍ ഒരു സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നുവോ എന്ന് എനിക്ക് അറിയില്ല. പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിന് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താൻ ഞാന്‍ തയ്യാറല്ല", അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ക്യാപ്റ്റന്‍റെ സുരക്ഷയ്‌ക്കായി കൊൽക്കത്ത പൊലീസിന്‍റെ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോകളായ സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിനെ വിന്യസിക്കുമെന്നാണ് വിവരം. കൂടാതെ മറ്റ് അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ടീമിന് ടു-ടയര്‍ സുരക്ഷയാണ് പൊലീസ് ഒരുക്കുക.

കൊല്‍ക്കത്തയില്‍ ബംഗ്ലാദേശാണ് പാകിസ്ഥാന്‍റെ എതിരാളി (Pakistan vs Bangladesh). കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ തുടര്‍ന്നുള്ള ഓരോ മത്സരങ്ങളും പാക് ടീമിന് ഏറെ നിര്‍ണായകമാണ്.

ALSO READ: Mohammad Hafeez Against Babar Azam ബാബര്‍ ഇതിഹാസമല്ല; അങ്ങനെ വിളിക്കുന്നവര്‍ യഥാർത്ഥ ഇതിഹാസങ്ങളെ കണ്ടിട്ടില്ല; തുറന്നടിച്ച് മുഹമ്മദ് ഹഫീസ്

ഏകദിന ലോകകപ്പ് 2023 പാകിസ്ഥാൻ സ്ക്വാഡ്: മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, ഷദാബ് ഖാൻ, ഇമാം ഉൽ ഹഖ്, അബ്‌ദുല്ല ഷഫീഖ്, ബാബർ അസം (ക്യാപ്‌റ്റൻ), സൗദ് ഷക്കീൽ, സൽമാൻ അലി ആഘ, ഇഫ്‌തിഖർ അഹമ്മദ്, ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് വസീം, ഉസാമ മിർ (Pakistan Squad For Cricket World Cup 2023).

ALSO READ: Imad Wasim On Babar Azam Facing Criticism: 'അങ്ങനെയങ്കില്‍ മുഴുവന്‍ രാജ്യവും ക്ഷമിക്കും'; ബാബര്‍ മാപ്പുപറയണമെന്ന പ്രസ്‌താവനയോട് പ്രതികരിച്ച് ഇമദ് വസീം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.