ETV Bharat / sports

Michael Vaughan On Virat Kohli : 'കോലിയുടെ 50-ാം ഏകദിന സെഞ്ചുറി ലോകകപ്പ് ഫൈനലില്‍'; വമ്പന്‍ പ്രവചനവുമായി മൈക്കല്‍ വോണ്‍ - വിരാട് കോലി

ചേസിങ്ങില്‍ വിരാട് കോലിയേക്കാള്‍ മികച്ച മറ്റൊരു താരമില്ലെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ (Michael Vaughan).

Michael Vaughan on Virat Kohli  Michael Vaughan  Virat Kohli  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  വിരാട് കോലി  മൈക്കല്‍ വോണ്‍
Michael Vaughan on Virat Kohli Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Oct 25, 2023, 8:28 PM IST

മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി റണ്ണടിച്ച് കൂട്ടുകയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli). അഞ്ച് മത്സരങ്ങളില്‍ നിന്നും 354 റണ്‍സ് നേടിയ 34-കാരന്‍ നിലവിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ (Michael Vaughan).

ചേസിങ്ങില്‍ വിരാട് കോലിയേക്കാള്‍ മികച്ച മറ്റൊരു ബാറ്ററില്ലെന്നാണ് മുന്‍ ഇംഗ്ലീഷ് താരത്തിന്‍റെ വാക്കുകള്‍ (Michael Vaughan on Virat Kohli). തന്‍റെ മികവില്‍ ഇന്ത്യയെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാന്‍ വിരാട് കോലിക്ക് കഴിയുമെന്നും മൈക്കല്‍ വോണ്‍ പറഞ്ഞു.

"ചേസിങ്ങില്‍ വിരാട് കോലിയേക്കാള്‍ മികച്ചതായി ആരുമില്ല. ഏകദിന ലോകകപ്പ് ഫൈനലിന് മുമ്പ് കോലി തന്‍റെ 49-ാം സെഞ്ചുറിയും ഫൈനലില്‍ 50-ാം സെഞ്ചുറിയും നേടിയാല്‍ അതെന്നെ അത്ഭുതപ്പെടുത്തില്ല. മികച്ച കളിക്കാർ എപ്പോഴും ലോകകപ്പുകളിൽ എത്താറുണ്ട്.

അതവരുടെ പൈതൃകങ്ങളെ നിർവചിക്കുന്നു. ഫുട്ബോൾ കളിക്കാരെ നോക്കൂ, ലയണൽ മെസിയ്‌ക്ക് അർജന്‍റീനയ്ക്കായി ലോകകപ്പ് നേടേണ്ടതുണ്ടായിരുന്നു. അദ്ദേഹം അതു ചെയ്‌തു. എന്നാല്‍ കോലി ഇതിനകം ഒരു ലോകകപ്പ് നേടിയിട്ടുണ്ട്. ഇത്തവണയും തന്‍റെ ടീമിനെ കിരീടത്തിലേക്ക് എത്തിക്കാന്‍ താരത്തിന് കഴിയുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്", മൈക്കല്‍ വോണ്‍ പറഞ്ഞു.

കോലിയടക്കമുള്ള താരങ്ങളുടെ മികവില്‍ ഏകദിന ലോകകപ്പില്‍ കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യ തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ അഫ്‌ഗാനെ എട്ട് വിക്കറ്റിന് തകര്‍ത്ത ടീം മൂന്നാമത്തെ കളിയില്‍ ചിരവൈരികളായ പാകിസ്ഥാനെ ഏഴ്‌ വിക്കറ്റിനും കീഴടക്കി.

തുടര്‍ന്ന് ബംഗ്ലാദേശിനെ ഏഴ്‌ വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ രോഹിത് ശര്‍മയുടെ ടീം കളിച്ച അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ നാല് വിക്കറ്റുകള്‍ക്കായിരുന്നു വിജയത്തുടര്‍ച്ച ഉറപ്പിച്ചത്. ഇനി ഒക്‌ടോബര്‍ 29-ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെയാണ് ആതിഥേയര്‍ ഇറങ്ങുന്നത്.

ALSO READ: Aaqib Javed Against Babar Azam : ബാബറിനെ മാറ്റണം; പാക് ടീമിന്‍റെ ഭാവി അവനിലെന്ന് ആഖിബ് ജാവേദ്

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് : ശുഭ്‌മാൻ ഗിൽ, വിരാട് കോലി, രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി (Cricket World Cup 2023 India Squad).

ALSO READ: Shahid Afridi Against Babar Azam 'ബാബർ ഇനിയും ഒരുപാട് പഠിക്കാനുണ്ട്'... തോല്‍വികളില്‍ വിമർശനവുമായി അഫ്രീദി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.