ETV Bharat / sports

India vs Afghanistan Toss Report അഫ്‌ഗാന് ടോസ് ഭാഗ്യം; ആദ്യം ബോള്‍ ചെയ്യാന്‍ ഇന്ത്യ - ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍

India vs Afghanistan Toss Report : ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ അഫ്‌ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി ബാറ്റിങ് തിരഞ്ഞെടുത്തു.

India vs Afghanistan Toss Report  India vs Afghanistan  Cricket World Cup 2023  Rohit Sharma  Hashmatullah Shahidi  ഹഷ്‌മത്തുള്ള ഷാഹിദി  രോഹിത് ശര്‍മ  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍  Where to watch India vs Afghanistan
India vs Afghanistan Toss Report
author img

By ETV Bharat Kerala Team

Published : Oct 11, 2023, 1:51 PM IST

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ അഫ്‌ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് അഫ്‌ഗാന്‍ ഇറങ്ങുന്നത്.

രണ്ടാമത് ബാറ്റ് ചെയ്യാന്‍ തന്നെയായിരുന്നു ഇഷ്‌ടപ്പെട്ടിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന് സ്ഥാനം നഷ്‌ടമായപ്പോള്‍ പേസ് ഓള്‍റൗണ്ടര്‍ ശാർദുൽ താക്കൂർ ടീമിലെത്തി.

ഇന്ത്യ (പ്ലേയിങ് ഇലവൻ) India Playing XI against Afghanistan: രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

അഫ്‌ഗാനിസ്ഥാന്‍ (പ്ലേയിങ് ഇലവന്‍) Afghanistan Playing XI against India : റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി.

ALSO READ: Jarvo Claims Kohli Loves His Work | 'കോലി തന്‍റെ വീഡിയോകൾ ഇഷ്‌ടപ്പെടുന്നു' ; അവകാശവാദവുമായി ജാർവോ

ഏകദിന ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനാണ് ഇന്ത്യയും അഫാഗിനിസ്ഥാനും ഇറങ്ങുന്നത്. അഫ്‌ഗാനിസ്ഥാന്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റപ്പോള്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ എത്തുന്നത്. ഇതോടെ ആതിഥേയരായ ഇന്ത്യ വിജയത്തുടര്‍ച്ച ലക്ഷ്യം വയ്‌ക്കുമ്പോള്‍ ആദ്യ വിജയമാവും അഫ്‌ഗാനിസ്ഥാന്‍റെ മനസില്‍.

ALSO READ: Cricket World Cup 2023 Records തുടങ്ങിയിട്ടേയുള്ളൂ...റെക്കോഡ് മഴ തുടങ്ങി...ആരാധകർക്ക് ആവേശമായി 2023 ലോകകപ്പ് മത്സരങ്ങൾ

പക്ഷെ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ ഒരിക്കല്‍ വിറപ്പിച്ചുവെങ്കിലും ഇതേവരെ തോല്‍പ്പിക്കാന്‍ അഫ്‌ഗാന് കഴിഞ്ഞിട്ടില്ല. നേരത്തെ മൂന്ന് തവണയാണ് ഇരു ടീമുകളും പരസ്‌പരം പോരടിച്ചത്. ഇതില്‍ രണ്ട് മത്സരങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോള്‍ ഒരെണ്ണം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

മത്സരം ലൈവായി കാണാന്‍ (Where to watch India vs Afghanistan Cricket World Cup 2023 match): ഏകദിന ലോകകപ്പിലെ ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍ മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഈ മത്സരം ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും കാണാം.

ALSO READ: Robin Uthappa On Shubman Gill 'ഒരിക്കലും എളുപ്പമാവില്ല'; ഗില്ലിന്‍റെ തിരിച്ചുവരവില്‍ റോബിന്‍ ഉത്തപ്പ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.