ETV Bharat / sports

Harbhajan Singh Irfan Pathan Dance അഫ്‌ഗാന്‍റെ വിജയത്തില്‍ വീണ്ടും ഇര്‍ഫാന്‍റെ നൃത്തം, ഇത്തവണ ഹര്‍ഭജനും- വീഡിയോ കാണാം.. - ഇര്‍ഫാന്‍ പഠാന്‍

Harbhajan Singh Irfan Pathan Dance ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരായ അഫ്‌ഗാനിസ്ഥാന്‍റെ വിജയം കമന്‍ററി ബോക്‌സില്‍ നൃത്തം ചെയ്‌ത് ഇന്ത്യയുടെ മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനും ഹര്‍ഭജനും.

Harbhajan Singh Irfan Pathan Dance  Harbhajan Singh  Irfan Pathan  Afghanistan Vs Sri Lanka  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  ഹര്‍ഭജന്‍ സിങ്  ഇര്‍ഫാന്‍ പഠാന്‍  അഫ്‌ഗാനിസ്ഥാന്‍ vs ശ്രീലങ്ക
Harbhajan Singh Irfan Pathan Dance Afghanistan Vs Sri Lanka
author img

By ETV Bharat Kerala Team

Published : Oct 31, 2023, 5:25 PM IST

പൂനെ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കയ്‌ക്കെതിരായ അഫ്‌ഗാനിസ്ഥാന്‍റെ വിജയം നൃത്തം ചെയ്‌ത് ആഘോഷിച്ച് ഇന്ത്യയുടെ മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനും ഹര്‍ഭജന്‍ സിങ്ങും (Harbhajan Singh and Irfan Pathan celebrate Afghanisthan's win over Sri Lanka in Cricket World Cup 2023 with a dance). പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഏഴ്‌ വിക്കറ്റുകള്‍ക്കായിരുന്നു അഫ്‌ഗാനിസ്ഥാന്‍ ശ്രീലങ്കയെ തോല്‍പ്പിച്ചത് (Afghanistan Vs Sri Lanka). ഇതിന് പിന്നാലെയാണ് ഒഫീഷ്യൽ ബ്രോഡ്‌കാസ്റ്ററായ സ്റ്റാർ സ്‌പോർട്‌സിനായി മത്സരത്തിന്‍റെ കമന്‍ററി ചുമതലകൾ വഹിച്ചിരുന്ന ഇര്‍ഫാനും ഹര്‍ഭജനും ചേര്‍ന്ന് ബോക്‌സില്‍ നൃത്തം വച്ചത് (Harbhajan Singh Irfan Pathan Dance).

ഇതിന്‍റെ ദൃശ്യങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇര്‍ഫാന്‍ പഠാന്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. മത്സരത്തിന് പിന്നാലെ ആദ്യം നൃത്തം ചെയ്‌ത ഇര്‍ഫാന്‍ ഹര്‍ഭജനെ കൂടെച്ചേരാന്‍ ക്ഷണിക്കുന്നും തുടര്‍ന്ന് ഇരവും ചേര്‍ന്നുള്ള ആഘോഷവുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അതേസമയം അഫ്‌ഗാന്‍ ശ്രീലങ്കയ്‌ക്ക് എതിരെ നേടിയത് ടൂര്‍ണമെന്‍റില്‍ മൂന്നാം വിജമാണ്.

നേരത്തെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനേയും മുന്‍ ചാമ്പ്യന്മാരായ പാകിസ്ഥാനേയുമായിരുന്നു ഹഷ്‌മത്തുള്ള ഷാഹിദിയും (Hashmatullah Shahidi) സംഘവും തോല്‍പ്പിച്ചിരുന്നത്. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച അഫ്‌ഗാന്‍ ചെന്നൈയിലെ ചെപ്പോക്കിലായിരുന്നു പാകിസ്ഥാനെ കീഴടക്കിയത്. ചെപ്പോക്കില്‍ ബാബര്‍ അസമിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ പാകിസ്ഥാനെ അഫ്‌ഗാന്‍ തോല്‍പ്പിച്ചതിന് ശേഷം റാഷിദ്‌ ഖാനൊപ്പം നൃത്തം ചെയ്യുന്ന ഇര്‍ഫാന്‍ പഠാന്‍റെ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു.

പാകിസ്ഥാനെ അഫ്‌ഗാനിസ്ഥാന്‍ തോല്‍പ്പിക്കുമെന്ന് റാഷിദ് ഖാന്‍ തനിക്ക് ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെ എങ്കില്‍ താരത്തോടൊപ്പം ചേര്‍ന്ന് അതു ആഘോഷിക്കുമെന്ന് താന്‍ വാക്ക് നല്‍കിയിരുന്നു എന്നുമായിരുന്നു ഇതേക്കുറിച്ച് ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചത്. അതേസമയം ശ്രീലങ്കയ്‌ക്ക് എതിരായ വിജയത്തോടെ പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാന്‍ അഫ്‌ഗാനിസ്ഥാന് കഴിഞ്ഞു.

മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് എതിരായ വിജയത്തോടെ പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാന്‍ അഫ്‌ഗാനിസ്ഥാന് കഴിഞ്ഞു. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ശ്രീലങ്കയ്‌ക്ക് 49.3 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 241 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. അഫ്‌ഗാനിസ്ഥാനായി 10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ ഫസല്‍ഹഖ് ഫാറൂഖിയുടെ പ്രകടനമാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്.

ALSO READ: Mohammad Rizwan On Virat Kohli വിരാട് കോലിയുടെ പിറന്നാളിന് ഇത്തവണ മധുരമേറും...; പാക് താരം മുഹമ്മദ് റിസ്‌വാന്‍റെ പ്രവചനം ഇങ്ങനെ

പാത്തും നിസ്സാങ്ക (60 പന്തില്‍ 46 ), കുശാല്‍ മെന്‍ഡിസ് (50 പന്തില്‍ 39), സദീര സമരവിക്രമ (40 പന്തില്‍ 36), എയ്‌ഞ്ചലോ മാത്യൂസും (26 പന്തില്‍ 23) മഹേഷ് തീക്ഷണയും (31 പന്തില്‍ 29) എന്നിവരുടെ പ്രകടനമാണ് ലങ്കയ്‌ക്ക് നിര്‍ണായകമായത്. മറുപടിക്കിറങ്ങിയ അഫ്‌ഗാന്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 242 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അസ്‌മത്തുള്ള ഒമര്‍സായിയുമായി (63 പന്തില്‍ 73*), ഹഷ്‌മത്തുള്ള ഷാഹിദി (74 പന്തില്‍ 58*), റഹ്‌മത്ത് ഷാ (74 പന്തില്‍ 62) എന്നിവര്‍ ടീമിനായി തിളങ്ങി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.