ETV Bharat / sports

Gautam Gambhir hails Virat Kohli: 'വിരാട് കോലി ചേസ് മാസ്റ്റര്‍'; വാഴ്‌ത്തിപ്പാടി ഗൗതം ഗംഭീര്‍ - ഏകദിന ലോകകപ്പ് 2023

Gautam Gambhir On Virat Kohli's run chasing: ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയേക്കാള്‍ മികച്ച മറ്റൊരു ഫിനിഷറില്ലെന്ന് ഗൗതം ഗംഭീര്‍.

Gautam Gambhir hails Virat Kohli  Gautam Gambhir  Virat Kohli  Cricket World Cup 2023  India vs New Zealand  ഗൗതം ഗംഭീര്‍  വിരാട് കോലി  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ന്യൂസിലന്‍ഡ്
Gautam Gambhir hails Virat Kohli
author img

By ETV Bharat Kerala Team

Published : Oct 23, 2023, 12:40 PM IST

ധര്‍മ്മശാല : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി മിന്നും പ്രകടനം തുടരുകയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. മൂന്നാം നമ്പര്‍ ബാറ്ററാണെങ്കിലും ഏറെത്തവണയാണ് സൂപ്പര്‍ ഫിനിഷറുടെ റോളിലേക്ക് വിരാട് കോലി ഉയര്‍ന്നത്. സാഹചര്യത്തിന് അനുസരിച്ച് ഏറെ ഉത്തരവാദിത്തത്തോടെ കളിച്ചാണ് സമ്മര്‍ദ ഘട്ടങ്ങളില്‍ താരം ഇത്തരത്തില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന പ്രകടനങ്ങള്‍ തുടരുന്നത്.

കോലിയുടെ ഈ മികവിനെ വാഴ്‌ത്തിപ്പാടുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir hails Virat Kohli). ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയേക്കാള്‍ മികച്ച മറ്റൊരു ഫിനിഷറില്ലെന്നാണ് താരത്തിന്‍റെ കടുത്ത വിമര്‍ശകന്‍ കൂടിയായ ഗംഭീര്‍ പറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഫിനിഷിങ്ങില്‍ എംഎസ്‌ ധോണിയെക്കാള്‍ മികവ് വിരാട് കോലിയ്‌ക്കുണ്ടെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. 'വിരാട് കോലിയേക്കാള്‍ മികച്ച മറ്റൊരു ഫിനിഷറില്ല. അഞ്ചാം നമ്പറിലോ ഏഴാം നമ്പറിലോ ബാറ്റു ചെയ്യാന്‍ ഇറങ്ങുന്നവര്‍ മാത്രമല്ല ഫിനിഷര്‍. വിരാട് കോലി ഒരു ചേസ് മാസ്റ്ററാണ്' - ഗംഭീര്‍ വ്യക്തമാക്കി.

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ പ്രകടനത്തിന് പിന്നാലെയായിരുന്നു ഗംഭീറിന്‍റെ വാക്കുകള്‍ (India vs New Zealand). മത്സരത്തില്‍ 104 പന്തില്‍ 95 റണ്‍സ് നേടിയ 34-കാരന്‍ ഇന്ത്യയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചായിരുന്നു മടങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 273 റണ്‍സായിരുന്നു നേടിയിരുന്നത്.

ALSO READ: Most Runs In ODI Cricket: വിരാട് കോലിയുടെ റണ്‍വേട്ട, സനത് ജയസൂര്യയും പിന്നിലായി; ഇനി മുന്നിലുള്ളത് മൂന്ന് പേര്‍

ഡാരില്‍ മിച്ചല്‍ Daryl Mitchell (127 പന്തില്‍ 130), രചിന്‍ രവീന്ദ്ര Rachin Ravindra (87 പന്തില്‍ 75) എന്നിവരുടെ പ്രകടനമാണ് കിവീസ് ഇന്നിങ്‌സിന് തുണയായത്. 10 ഓവറില്‍ 54 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി (Mohammed Shami) ഇന്ത്യയ്‌ക്കായി തിളങ്ങി. മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.

ALSO READ: Indian Fielder Of The Match Against New Zealand: 'ഇങ്ങോട്ടേക്കല്ല, അങ്ങോട്ട് നോക്ക്' താരങ്ങളെ ത്രില്ലടിപ്പിച്ച് 'ബെസ്റ്റ് ഫീല്‍ഡര്‍' പ്രഖ്യാപനം

രോഹിത് മടങ്ങിയ ശേഷം ക്രീസിലെത്തിയ കോലി ഒരറ്റം കാത്തപ്പോള്‍ ഗില്ലും പിന്നാലെ ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് തിരിച്ച് കയറി. ഇതിനിടെ ധാരണപ്പിശകുവരുത്തി സൂര്യകുമാര്‍ യാദവിനെ റണ്ണൗട്ടാക്കിയെങ്കിലും പിന്നീടെത്തിയ രവീന്ദ്ര ജഡേജക്കൊപ്പം ടീമിനെ വിജയത്തിന് തൊട്ടടുത്ത് എത്തിക്കാന്‍ കോലിയ്‌ക്ക് കഴിഞ്ഞിരുന്നു. ഒടുവില്‍ 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 274 റണ്‍സെടുത്താണ് ഇന്ത്യ വിജയം ഉറപ്പിച്ചത്.

ALSO READ: Virat Kohli In ICC Limited Over Tournaments: 'റെക്കോഡ് മേക്കര്‍' കിങ് കോലി, ഇതിഹാസങ്ങള്‍ പിന്നില്‍; ചരിത്രനേട്ടം സ്വന്തമാക്കി വിരാട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.