ETV Bharat / sports

Cricket World Cup 2023 'വീട്ടില്‍ പോയി അടിച്ച് പൊളിച്ച് വാ മക്കളെ..'; ലോകകപ്പിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടവേള - രോഹിത് ശര്‍മ

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഇടവേള അനുവദിച്ചതായി റിപ്പോര്‍ട്ട് (India Team to a get break during Cricket World Cup 2023).

Cricket World Cup 2023  Rohit Sharma  Virat Kohli  India vs new zealand  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഇന്ത്യ vs ന്യൂസിലന്‍ഡ്  രോഹിത് ശര്‍മ  വിരാട് കോലി
Cricket World Cup 2023 Rohit Sharma Virat Kohli
author img

By ETV Bharat Kerala Team

Published : Oct 20, 2023, 12:29 PM IST

മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍വിജയങ്ങളുമായി കിരീടപ്പോരാട്ടം ശക്തമാക്കുകയാണ് ഇന്ത്യ. ടൂര്‍ണമെന്‍റില്‍ ഇതേവരെ കളിച്ച നാല് മത്സരങ്ങളിലും വിജയിക്കാന്‍ രോഹിത് ശര്‍മയുടെ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇനി ടേബിള്‍ ടോപ്പേഴ്‌സായ ന്യൂസിലന്‍ഡിനെതിരെയാണ് ആതിഥേയര്‍ കളത്തിലിറങ്ങുന്നത്.

ഒക്‌ടോബര്‍ 22-ന് ധര്‍മ്മശാലയിലെ ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് (India vs new zealand) മത്സരം നടക്കുന്നത്. ഇതിന് പിന്നാലെ രോഹിത് ശർമ (Rohit Sharma), വിരാട് കോലി (Virat Kohli), ശുഭ്‌മാൻ ഗിൽ (Shubman Gill), കെഎൽ രാഹുൽ (KL Rahul) , ശ്രേയസ് അയ്യർ (Shreyas Iyer), ജസ്പ്രീത് ബുംറ (Jasprit bhumrah), ഹാർദിക് പാണ്ഡ്യ (Hardik Pandya) എന്നിവരോടൊപ്പം ടീമിലെ മറ്റ് താരങ്ങള്‍ക്കും ബിസിസിഐ ചെറിയ വിശ്രമം അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്.

ന്യൂസിലൻഡിനെതിരായ മത്സരം കഴിഞ്ഞ് ഏഴ്‌ ദിവസങ്ങള്‍ക്ക് ശേഷം ഒക്‌ടോബര്‍ 29-ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ വീണ്ടും കളത്തിലിറങ്ങുന്നത്. ഇടവേളയിലെ രണ്ടോ-മൂന്നോ ദിവസങ്ങളില്‍ താരങ്ങളെ തങ്ങളുടെ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ അനുവദിക്കുമെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു (India Team to a get break during Cricket World Cup 2023).

"ന്യൂസിലൻഡിനെതിരായ മത്സരത്തിന് ശേഷം കളിക്കാർക്ക് രണ്ടോ-മൂന്നോ ദിവസത്തെ ഇടവേളയ്ക്കായി തങ്ങളുടെ വീടുകളിലേക്ക് പോകാനുള്ള ഒരു അവസരമുണ്ടാവും. രണ്ട് മത്സരങ്ങൾക്കിടയിൽ ഏഴ് ദിവസത്തെ ഇടവേള ഉള്ളതിനാൽ, കളിക്കാർക്ക് അവരുടെ കുടുംബത്തോടൊപ്പം കുറച്ച് സമയം ലഭിക്കുന്നത് ന്യായമാണ്" ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇടവേളയ്‌ക്ക് ശേഷം അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിനായി താരങ്ങള്‍ ഒക്‌ടോബർ 26-നകം ലഖ്‌നൗവിൽ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കളിക്കാരുടെ യാത്രയും ജോലിഭാരമുള്‍പ്പെടെയുള്ളവയും കണക്കിലെടുത്താണ് ടീമിന്‍റെ പരിശീലന സെഷനുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ലീഗ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളും ഒമ്പത് വേദികളിലായി ഷെഡ്യൂൾ ചെയ്തിട്ടുള്ള ഏക ടീം ഇന്ത്യയാണ്.

ALSO READ: Virat Kohli's Sorry To Ravindra Jadeja: 'മാമനോടൊന്നും തോന്നല്ലേ മക്കളേ' ; കളിയിലെ താരമായതിന് പിന്നാലെ ജഡേജയോട് ക്ഷമാപണം നടത്തി വിരാട് കോലി

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.

ALSO READ: India VS Bangladesh Wide Controversy : ഞെട്ടിച്ച് കെറ്റില്‍ബറോ, പിന്നാലെ കോലിയുടെ സെഞ്ച്വറി ; തുണയായത് വൈഡ് നിയമത്തിലെ പരിഷ്‌കാരമോ ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.