ETV Bharat / sports

ഇത് 'സിക്‌സര്‍ ലോകകപ്പ്'; അതിർത്തി കടത്തിയതിന് ഏകദിന ലോകകപ്പ് 2023ന് ലോക റെക്കോഡ്

Cricket World Cup 2023 most sixes record ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന പതിപ്പായി റെക്കോഡ് ബുക്കില്‍ ഇടം നേടി ഏകദിന ലോകകപ്പ് 2023.

Cricket World Cup 2023 most sixes record  Cricket World Cup 2023  Rohit Sharma  Bangladesh vs Sri Lanka  David Warner  രോഹിത് ശര്‍മ  ഏകദിന ലോകകപ്പ് 2023  ഡേവിഡ് വാര്‍ണര്‍  ബംഗ്ലാദേശ് vs ശ്രീലങ്ക
Cricket World Cup 2023 most sixes record Rohit Sharma
author img

By ETV Bharat Kerala Team

Published : Nov 6, 2023, 4:54 PM IST

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിലെ (Cricket World Cup 2023) സിക്‌സര്‍ മഴയ്‌ക്ക് ലോക റെക്കോഡ് (Cricket World Cup 2023 most sixes record). ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന പതിപ്പായാണ് ഏകദിന ലോകകപ്പ് 2023 മാറിയിരിക്കുന്നത് (Cricket World Cup 2023 set the record for most sixes ever hit in the history of the tournament). ഗ്രൂപ്പ് ഘട്ടം അവസാനിക്കും മുമ്പ് തന്നെയാണ് ഈ പതിപ്പില്‍ വമ്പന്‍ റെക്കോഡും പിറന്നത്.

ഡൽഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ്- ശ്രീലങ്ക (Bangladesh vs Sri Lanka) മത്സരത്തിലെ ആദ്യ സിക്‌സറോടെയാണ് ഈ പതിപ്പ് റെക്കോഡ് ബുക്കിലേക്ക് എത്തിയത്. ശ്രീലങ്കന്‍ ഇന്നിങ്‌സിന്‍റെ 11-ാം ഓവറിലെ ആദ്യ പന്തില്‍ തൻസിം ഹസൻ സാക്കിബിനെ കുശാല്‍ മെന്‍ഡിസ് അതിര്‍ത്തിക്ക് അപ്പുറം പായിച്ചതോടെ ടൂര്‍ണമെന്‍റിലെ ആകെ സിക്‌സറുകളുടെ എണ്ണം 464-ലേക്ക് എത്തി.

ഇതോടെ 2015 പതിപ്പിലെ 463 സിക്‌സറുകളുടെ റെക്കോഡാണ് പൊളിഞ്ഞത്. ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയുമായിരുന്നു 2015-ലെ പതിപ്പിന് ആതിഥേയരായത്. ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഈ പതിപ്പില്‍ ഏതാനും ഗ്രൂപ്പ് ഘട്ട മത്സരങ്ങളും തുടര്‍ന്ന് നോക്കൗട്ട് ഘട്ടവും നടക്കാനിരിക്കെ സിക്‌സറുകളുടെ എണ്ണം ഇനി 500 കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

ഏകദിന ലോകകപ്പ് 2023-ല്‍ ഏറ്റവും സിക്‌സറുകള്‍ അടിച്ച താരം നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (Rohit Sharma). എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി 22 സിക്‌സറുകളാണ് ഹിറ്റ്‌മാന്‍ തൂക്കിയിട്ടുള്ളത്. ഏഴ്‌ ഇന്നിങ്‌സില്‍ 20 സിക്‌സറിടച്ച ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (David Warner), മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 18 സിക്‌സറടിച്ച പാകിസ്ഥാന്‍റെ ഫഖര്‍ സമാന്‍ (Fakhar Zaman) എന്നിവരാണ് പിന്നിലുള്ളത്.

ALSO READ: 'ടീമില്‍ തന്‍റെ റോള്‍ അവന് നന്നായി അറിയാം...'; 'മാച്ച് വിന്നര്‍' രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ

അതേസമയം ശ്രീലങ്കയ്‌ക്ക് എതിരെ ടോസ് നേടി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ആദ്യം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ലങ്കയ്‌ക്ക് എതിരെ കളിക്കുന്നത്.

ALSO READ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളോട് 'കടക്ക് പുറത്ത്' എന്ന് സര്‍ക്കാര്‍; ഇടക്കാല ഭരണസമിതിയെ നിയമിച്ചു

മുസ്‌തഫിസ് റഹ്‌മാന്‍ പുറത്തായപ്പോള്‍ തൻസിം ഷാക്കിബാണ് ഇടം നേടിയത്. ശ്രീലങ്കയാവട്ടെ ഇന്ത്യയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. കുശാല്‍ പെരേര, ധനഞ്ജയ ഡി സിൽവ എന്നിവരാണ് പ്ലേയിങ് ഇലവനിലേക്ക് എത്തിയത്.

ALSO READ: 'ഇതാണ് നായകൻ', എതിരാളികളെ തല്ലിത്തകർത്തും സ്വന്തം താരങ്ങൾക്ക് കരുത്തുപകർന്നും രോഹിത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.