ETV Bharat / sports

Cricket World Cup 2023 India vs Pakistan അഹമ്മദാബാദില്‍ ഇന്ത്യയും പാകിസ്ഥാനും നേർക്ക് നേർ, മത്സരം ഒക്‌ടോബർ 14ന് - ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ റെക്കോഡ്

India vs Pakistan ODI World Cup Record : ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരിന് ഇന്ത്യയും പാകിസ്ഥാനും. ഇന്ത്യയ്‌ക്കെതിരെ ലോകകപ്പിലെ ആദ്യ ജയം ലക്ഷ്യമിട്ട് പാകിസ്ഥാന്‍. മത്സരം ഒക്‌ടോബര്‍ 14ന്

Cricket World Cup 2023  India vs Pakistan  India vs Pakistan ODI World Cup Record  India vs Pakistan Head To Head Stats in ODI WC  India vs Pakistan ODI World Cup History  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ ചരിത്രം  ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ റെക്കോഡ്  ഏകദിന ലോകകപ്പ് ഇന്ത്യ പാകിസ്ഥാന്‍
Cricket World Cup 2023 India vs Pakistan
author img

By ETV Bharat Kerala Team

Published : Oct 12, 2023, 3:02 PM IST

ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ (India vs Pakistan) പോരാട്ടത്തിന് ശേഷിക്കുന്നത് ഇനി മണിക്കൂറുകളുടെ മാത്രം ദൂരമാണ്. ശനിയാഴ്‌ച (ഒക്‌ടോബര്‍ 14) ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് ഒരു സമയം കാണാന്‍ സാധിക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മത്സരം ആവേശത്തിന്‍റെ കൊടുമുടി കയറുമെന്ന് ഉറപ്പാണ്.

ലോകകപ്പിന്‍റെ പതിമൂന്നാം പതിപ്പില്‍ മിന്നും ഫോമിലാണ് ഇന്ത്യയും പാകിസ്ഥാനും. കളിച്ച ആദ്യ രണ്ട് മത്സരങ്ങളും ഇരു ടീമും ജയിച്ചു. പാകിസ്ഥാന്‍ ആദ്യ കളിയില്‍ ദുര്‍ബലരായ നെതര്‍ന്‍ഡ്‌സിനെയാണ് തകര്‍ത്തത്.

ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 81 റണ്‍സിനായിരുന്നു പാക് പടയുടെ ജയം. രണ്ടാമത്തെ കളിയില്‍ ശ്രീലങ്കയെ ആണ് ബാബറും കൂട്ടരും തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്‌ത് ശ്രീലങ്ക ഉയര്‍ത്തിയ 345 റണ്‍സ് വിജയലക്ഷ്യം 10 പന്തും ആറ് വിക്കറ്റും ശേഷിക്കെ പാക് പട മറികടക്കുകയായിരുന്നു.

മറുവശത്ത് ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. ചെപ്പോക്കില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ ആദ്യ ജയം നേടിയത്. രണ്ടാമത്തെ കളിയില്‍ അഫ്‌ഗാനിസ്ഥാനെതിരെ 8 വിക്കറ്റും 90 പന്തപം ശേഷിക്കെയായിരുന്നു ടീം ഇന്ത്യ ജയം പിടിച്ചത്.

ജയം തുടരാനുറച്ച് തന്നെയാകും ഇരു ടീമും അഹമ്മദാബാദില്‍ പോരിനിറങ്ങുന്നത്. ശനിയാഴ്‌ച തമ്മില്‍ പോരടിക്കാനിറങ്ങുമ്പോള്‍ ലോകകപ്പില്‍ പാകിസ്ഥാനെതിരെയുള്ള അണ്‍ബീറ്റണ്‍ റണ്‍ തുടരാനാകും ഇന്ത്യയുടെ ശ്രമം. മറുവശത്ത് ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ആദ്യ ജയമാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യ -പാക് ലോകകപ്പ് ചരിത്രം (India vs Pakistan Head To Head Stats in ODI World Cup): ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ 100 ശതമാനം വിജയമാണ് ഇന്ത്യയ്‌ക്കുള്ളത്. ലോകകപ്പ് ചരിത്രത്തില്‍ ഏഴ് പ്രാവശ്യം തമ്മിലേറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.

1992ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വച്ചായിരുന്നു ആദ്യമായി ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. അന്ന് 43 റണ്‍സിനായിരുന്നു ഇന്ത്യ ജയം പിടിച്ചത്. അതിന് ശേഷം 1996ലും ഇരു ടീമുകളും തമ്മില്‍ പോരടിച്ചു.

ബെംഗളൂരുവില്‍ നടന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ 39 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. വഖാര്‍ യൂനസിനെതിരെ അജയ് ജഡേജയുടെ പ്രകടനവും ബൗണ്ടറിക്ക് പിന്നാലെ ആമിര്‍ സൊഹൈലിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ശേഷമുള്ള വെങ്കടേഷ് പ്രസാദിന്‍റെ സെലിബ്രേഷനും കൊണ്ട് ആരാധകര്‍ ഓര്‍ത്തിരിക്കുന്ന മത്സരമാണിത്.

1999ല്‍ തമ്മിലേറ്റുമുട്ടിയപ്പോള്‍ ഇന്ത്യയോട് 47 റണ്‍സിനാണ് പാകിസ്ഥാന്‍ കീഴടങ്ങിയത്. 2003ല്‍ നടന്ന ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്‍റെ കരുത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ പാക് പടയെ തകര്‍ത്തത്.

ഇതിന് ശേഷം 2011ലായിരുന്നു ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാന്‍ പോരിന് വേദിയൊരുങ്ങിയത്. ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടമായിരുന്നു അത്. മൊഹാലിയില്‍ അന്ന് 29 റണ്‍സിനായിരുന്നു ടീം ഇന്ത്യയുടെ ജയം.

2015ല്‍ അഡ്‌ലെയ്‌ഡില്‍ പാകിസ്ഥാനെ 76 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 2019ല്‍ മാഞ്ചസ്റ്ററിലായിരുന്നു ഇന്ത്യ പാക് ലോകകപ്പ് മത്സരം നടന്നത്. ഈ കളിയില്‍ 89 റണ്‍സിനായിരുന്നു ടീം ഇന്ത്യയുടെ ജയം.

Also Read : Rohit Sharma Breaks Chris Gayle Sixes Record: ക്രിസ് ഗെയിലിന്‍റെ റെക്കോഡ് പഴങ്കഥ, സിക്‌സര്‍ പട്ടികയുടെ തലപ്പത്ത് ഇനി 'ഹിറ്റ്‌മാന്‍'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.