മുംബൈ: ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ (India vs Afghanistan) പ്ലേയിങ് ഇലവനില്‍ മാറ്റം നിര്‍ദേശിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കർ (Sanjay Manjrekar). ആര്‍ അശ്വിന് R Ashwin പകരം മുഹമ്മദ് ഷമിയോ Mohammed Shami അല്ലെങ്കില്‍ ശാര്‍ദുല്‍ താക്കൂറോ Shardul Thakur കളിക്കണമെന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. മൂന്നാം പേസറാവുന്നത് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് Hardik Pandya സമ്മര്‍ദം നല്‍കുമെന്നും അതിനാല്‍ പ്ലേയിങ് ഇലവനില്‍ മറ്റൊരു പേസറുണ്ടാവണമെന്നുമാണ് 59-കാരന്‍റെ അഭിപ്രായം.
"ശക്തമായ കാരണങ്ങളില്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയെ മൂന്നാം പേസറാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ടീമിലെ മൂന്നാമത്തെ പേസര്‍ ആണെങ്കിൽ അവന് സമ്മർദം അനുഭവപ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്. ഡല്‍ഹിയിലെ പിച്ച് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തിന് സമാനമാണെങ്കില്‍ അവിടെ സ്‌പിന്നര്‍മാര്‍ക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല. അവിടെ അശ്വിന്‍ കളിക്കുമെന്നും എനിക്ക് തോന്നുന്നില്ല" സഞ്ജയ് മഞ്ജരേക്കർ വ്യക്തമാക്കി.
നാളെ ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ മത്സരം നടക്കുന്നത്. ഉച്ചയ്‌ക്ക് രണ്ട് മണി മുതലാണ് കളി ആരംഭിക്കുക. ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തങ്ങളുടെ രണ്ടാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ എത്തുമ്പോള്‍ അഫ്‌ഗാന്‍ ബംഗ്ലാദേശിനോട് തോറ്റിരുന്നു. ഇതോടെ ഇന്ത്യ വിജയത്തുടര്‍ച്ച ലക്ഷ്യം വയ്‌ക്കുമ്പോള്‍ ആദ്യ ജയമാണ് അഫ്‌ഗാന്‍റെ മനസില്‍.
ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.
ഏകദിന ലോകകപ്പ് 2023 അഫ്‌ഗാനിസ്ഥാന്‍ സ്‌ക്വാഡ് (Cricket World Cup 2023 Afganistan Squad): ഹഷ്‌മത്തുള്ള ഷാഹിദി Hashmatullah Shahidi (ക്യാപ്‌റ്റന്‍), റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റിയാസ് ഹസ്സൻ, റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, ഇക്രം അലിഖിൽ, അസ്‌മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസല്‍ഹഖ് ഫറൂഖി, അബ്‌ദുല്‍ റഹ്‌മാന്‍, നവീന്‍ ഉല്‍ ഹഖ്.