ചെന്നൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരെ അഫ്‌ഗാനിസ്ഥാന്‍ ചരിത്ര വിജയം നേടിയിരുന്നു (Afghanistan vs Pakistan). ഇതിന് മുന്നെ ഏകദിന ഫോര്‍മാറ്റില്‍ തന്നെ അഫ്‌ഗാനിസ്ഥാനോട് തോല്‍വി വഴങ്ങാത്ത ടീമായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.
-
Since I can't post my video of dancing, here is a fun one from our #Atalan. But rest assured, I danced with joy and will continue dancing for days to come, celebrating this sweet victory. Dance your hearts out, our heroes. You deserve all the happiness. Mashallah #AFGvPAK pic.twitter.com/xaXM5x7MYf
— Wazhma Ayoubi 🇦🇫 (@WazhmaAyoubi) October 23, 2023 " class="align-text-top noRightClick twitterSection" data="
">Since I can't post my video of dancing, here is a fun one from our #Atalan. But rest assured, I danced with joy and will continue dancing for days to come, celebrating this sweet victory. Dance your hearts out, our heroes. You deserve all the happiness. Mashallah #AFGvPAK pic.twitter.com/xaXM5x7MYf
— Wazhma Ayoubi 🇦🇫 (@WazhmaAyoubi) October 23, 2023Since I can't post my video of dancing, here is a fun one from our #Atalan. But rest assured, I danced with joy and will continue dancing for days to come, celebrating this sweet victory. Dance your hearts out, our heroes. You deserve all the happiness. Mashallah #AFGvPAK pic.twitter.com/xaXM5x7MYf
— Wazhma Ayoubi 🇦🇫 (@WazhmaAyoubi) October 23, 2023
ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായെത്തിയ പാകിസ്ഥാനെ എട്ട് വിക്കറ്റുകള്‍ക്കാണ് അഫ്‌ഗാനിസ്ഥാന്‍ തകര്‍ത്തത്. മത്സര ശേഷം ഗ്രൗണ്ടില്‍ മതി മറന്ന ആഘോഷങ്ങളാണ് അഫ്‌ഗാന്‍ താരങ്ങള്‍ നടത്തിയത്. കളിക്കളം വിട്ട ശേഷവും ഇതിന്‍റെ ഓളം അടങ്ങിയിരുന്നില്ല. ടീം ബസില്‍ ഷാറൂഖ് ഖാന്‍ (Shah Rukh Khan) ചിത്രം ചെന്നൈ എക്‌സ്‌പ്രസിനെ 'ലുങ്കി ഡാന്‍സ്' എന്ന ഗാനത്തിന് ചുവടുവയ്‌ക്കുന്ന അഫ്‌ഗാന്‍ താരങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് (Afghanistan cricketers celebrated their win over Pakistan by dancing to 'Lungi Dance' song in team bus).
അഫ്‌ഗാന്‍റെ കടുത്ത ആരാധികയും മുന്‍ മോഡലും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ വസ്‌മ അയൂബി (Wazhma Ayoubi ) ഉള്‍പ്പെടെയുള്ളവര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. അഫ്‌ഗാന്‍ താരങ്ങള്‍ ഈ സന്തോഷം അര്‍ഹിക്കുന്നതായും ഹൃദയം തുറന്ന് നൃത്തം ചെയ്യാനും വസ്‌മ അയൂബി ഇതൊടൊപ്പം കുറിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തിയ അഫ്‌ഗാനിസ്ഥാന്‍ ടീം ധരിച്ചിരുന്ന സ്യൂട്ടുകള്‍ ഫാഷന്‍ ഡിസൈനറായ വസ്‌മ ഡിസൈന്‍ ചെയ്തവയായിരുന്നു.
ദേശീയ ടീമിന്‍റെ വിജയം അഫ്‌ഗാനിസ്ഥാനില്‍ വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്. തോക്കുകള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി ആകാശത്തേക്ക് നിറയൊഴിച്ചും കരിമരുന്ന് പ്രയോഗം നടത്തിയും മറ്റുമാണ് ആരാധകര്‍ ടീമിന്‍റെ വിജയം ആഘോഷിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു.
അതേസമയം മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 282 റണ്‍സായിരുന്നു നേടിയത്. നായകന്‍ ബാബര്‍ അസം (74) അബ്‌ദുള്ള ഷെഫീഖ് (58) എന്നിവര്‍ ടീമിനായി അര്‍ധ സെഞ്ചുറി നേടി. അഫ്‌ഗാനിസ്ഥാനായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടിക്കിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 48 ഓവറില്‍ രണ്ട് വിക്കറ്റ നഷ്‌ടത്തില്‍ ലക്ഷ്യം അടിച്ചെടുക്കുകയായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസ് (65) ഇബ്രാഹം സദ്രാന്‍ (87), റഹ്‌മത്തുള്ള ഷാ (77*), ക്യാപ്‌റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി (48*) എന്നിവര്‍ ടീമിനായി തിളങ്ങി.
ALSO READ: Ibrahim Zadran "മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം പാകിസ്ഥാൻ തിരിച്ചയച്ച അഭയാർഥികൾക്ക്", ഇബ്രാഹിം സദ്രാൻ