ന്യൂഡല്‍ഹി: ശ്രീലങ്കയുടെ സെമി പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ്. 49.3 ഓവറില്‍ ചരിത് അസലങ്കയുടെ സെഞ്ചുറി ഉള്‍പ്പടെ ശ്രീലങ്ക നേടിയ 279 റണ്‍സ് 42-ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ അവശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. മത്സരത്തിലെ ജയത്തോടെ ഏറെ പിറകില്‍ പോയ ബംഗ്ലാദേശ്, ശ്രീലങ്കയുടെ സാധ്യതകളുടെ കവാടം കൂടി കൊട്ടിയടയ്‌ക്കുകയായിരുന്നു.
എട്ട് മത്സരങ്ങളില്‍ രണ്ട് വീതം വിജയങ്ങളുമായി പോയിന്‍റ് പട്ടികയില്‍ യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളിലാണ് ബംഗ്ലാദേശും ശ്രീലങ്കയുമുള്ളത്. അവശേഷിക്കുന്ന മത്സരത്തില്‍ വിജയിച്ചാലും ഇരു ടീമുകള്‍ക്കും സെമി സാധ്യതകള്‍ ഇല്ലെന്നുതന്നെ പറയാം.