ചെന്നൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പുറത്താവലിന്‍റെ വക്കിലാണ് പാകിസ്ഥാന്‍. ആറ് മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന്‍ ആദ്യ രണ്ട് കളികള്‍ വിജയിച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ നാല് തോല്‍വികളാണ് പാകിസ്ഥാനെ കാത്തിരുന്നത്.
ഇക്കാരണത്താല്‍ കനത്ത വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ് ക്യാപ്റ്റന്‍ ബാബര്‍ അസം. എന്നാല്‍ ഇതിനിടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തന്‍റെ പ്രിയപ്പെട്ട ബാറ്റര്‍മാരെ വെളിപ്പെടുത്തിയിരിക്കുകയാണ് ബാബര്‍ അസം (Babar Azam On Favourite Batters). ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli) എന്നിവരെ കൂടാതെ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണുമാണ് (Kane Williamson) തന്‍റെ പ്രിയ ബാറ്റര്‍മാരെന്നാണ് ബാബര്‍ (Babar Azam) പറയുന്നത്.
വിഷമകരമായ സാഹചര്യങ്ങളിൽ നിന്നും ടീമിനെ കരകയറ്റാനുള്ള കോലിയുടെയും രോഹിത്തിന്‍റെയും വില്യംസണിന്‍റെയും കഴിവാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്നും പാകിസ്ഥാന്‍ നായകന്‍ വെളിപ്പെടുത്തി. "രോഹിത് ശര്‍മ, വിരാട് കോലി, കെയ്ന്‍ വില്യംസണ്‍ ഇവരാണ് ലോകത്തില്‍ എനിക്ക് പ്രിയപ്പെട്ട ബാറ്റര്‍മാര്‍. ലോകോത്തര താരങ്ങളാണ് അവര്‍ മൂന്നുപേരും.
സാഹചര്യങ്ങള്‍ മനസിലാക്കിയാണ് അവര്‍ കളിക്കാറുള്ളത്. അതിനാലാണ് അവര്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായതും. ഞാനവരുടെ ആരാധകനാണ്. വിഷമകരമായ സാഹചര്യങ്ങളിൽ നിന്ന് ടീമിനെ കരകയറ്റുന്നതും കഠിനമായ ബൗളിംഗിനെതിരെ റൺസ് നേടുകയും ചെയ്യുന്നതാണ് അവരില്‍ എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള കാര്യം. മൂന്ന് പേരില്‍ നിന്നും ഞാന്‍ പഠിക്കാന്‍ ശ്രമിക്കുന്ന കാര്യവും ഇതു തന്നെയാണ്." ബാബര്‍ വ്യക്തമാക്കി.
-
.@babarazam258's batting idols are legends in their own right! 👏🏻
— Star Sports (@StarSportsIndia) October 29, 2023 " class="align-text-top noRightClick twitterSection" data="
Look what the Pakistani skipper has to say about his favourite batters in @imVkohli, @imRo45 & Kane Williamson! 💪🏻#CWC23 #Cricket pic.twitter.com/HQuP1yiTv7
">.@babarazam258's batting idols are legends in their own right! 👏🏻
— Star Sports (@StarSportsIndia) October 29, 2023
Look what the Pakistani skipper has to say about his favourite batters in @imVkohli, @imRo45 & Kane Williamson! 💪🏻#CWC23 #Cricket pic.twitter.com/HQuP1yiTv7.@babarazam258's batting idols are legends in their own right! 👏🏻
— Star Sports (@StarSportsIndia) October 29, 2023
Look what the Pakistani skipper has to say about his favourite batters in @imVkohli, @imRo45 & Kane Williamson! 💪🏻#CWC23 #Cricket pic.twitter.com/HQuP1yiTv7
ALSO READ: Rohit Sharma Cricket World Cup Fifties : കോലിക്ക് ഒപ്പത്തിനൊപ്പം; എന്നാല്‍ രോഹിത്തിന് വമ്പന്‍ വേഗം
ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനാണെങ്കിലും ലോകകപ്പില്‍ പ്രതീക്ഷയ്‌ക്ക് ഒത്ത് ഉയരാന്‍ ബാബര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതേവരെ കളിച്ച ആറ് മത്സരങ്ങളിലെ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 207 റണ്‍സ് മാത്രമാണ് പാകിസ്ഥാന്‍ നായകന് നേടാന്‍ കഴിഞ്ഞത്. 34.50 ശരാശരിയില്‍ 79-ല്‍ താഴെ സ്‌ട്രൈക്ക് റേറ്റിലാണ് ബാബറിന്‍റെ പ്രകടനം.
അതേസമയം ബാബറിനെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം ശക്തമാണ്. ബാബറിന് പകരം പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയ്‌ക്ക് (Shaheen Shah Afridi) ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരം ആഖിബ് ജാവേദ് രംഗത്ത് എത്തിയിരുന്നു.
ALSO READ: Umar Gul Slams Shadab Khan : പരിക്ക് അഭിനയിച്ച് ഒളിച്ചോടി; ഷദാബ് ഖാനെതിരെ ഉമര്‍ ഗുല്‍
വൈറ്റ് ബോൾ ഫോർമാറ്റുകളിൽ കഴിവുള്ള ക്യാപ്റ്റനാണ് താനെന്ന് തെളിയിക്കുന്നതിൽ ബാബർ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ആഖിബ് ജാവേദ് പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ മികച്ച ഭാവി ഷഹീന്‍ ഷാ അഫ്രീദിയിലാണെന്നുമാണ് അഭിപ്രായപ്പെട്ടത്.