ലഖ്‌നൗ: പന്തെറിയും മുമ്പ് നോൺ-സ്ട്രൈക്കിങ് ബാറ്ററെ ബോളര്‍ റണ്ണൗട്ടാക്കുന്ന രീതിയെ ഐസിസി നിയമമായി അംഗീകരിച്ചതാണ്. എന്നാല്‍ ചില താരങ്ങള്‍ക്കും ആരാധകര്‍ക്കും വിദഗ്‌ധര്‍ക്കും ഇടയില്‍ ഇതത്ര അംഗീകരിക്കപ്പെട്ടിട്ടില്ല. ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാത്ത പുറത്താക്കല്‍ രീതിയാണിതെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ബാറ്റര്‍ക്ക് ലഭിക്കുന്ന അമിത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ഈ റണ്ണൗട്ടുകൊണ്ട് കഴിയുമെന്നാണ് അനുകൂലികള്‍ പറയുന്നത്.
ഇതോടെ വിഷയത്തിലെ തര്‍ക്കം തീരാതെ തുടരുകയാണ്. ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കന്‍ ബാറ്റര്‍ കുശാൽ പെരേരയെ (Kusal Perera) നോൺ-സ്ട്രൈക്കിങ് എൻഡിൽ പുറത്താക്കാനുള്ള അവസരം ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ലഭിച്ചിരുന്നു (Mitchell Starc Avoids Running Out Non Striker Kusal Perera in Australia vs Sri Lanka Cricket World Cup 2023 match). എന്നാല്‍ റണ്ണൗട്ടാക്കാന്‍ മുതിരാതെ ലങ്കന്‍ ബാറ്റര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc ചെയ്‌തത്.
-
Starc giving warning to perera
— Preet (@PreetDhimanzz) October 16, 2023 " class="align-text-top noRightClick twitterSection" data="
Not leaving your crease#AUSvSL pic.twitter.com/UBZyLPFi0E
">Starc giving warning to perera
— Preet (@PreetDhimanzz) October 16, 2023
Not leaving your crease#AUSvSL pic.twitter.com/UBZyLPFi0EStarc giving warning to perera
— Preet (@PreetDhimanzz) October 16, 2023
Not leaving your crease#AUSvSL pic.twitter.com/UBZyLPFi0E
ഇതിന് ശേഷം പെരേര വീണ്ടും ക്രീസ് വിട്ടുവെന്ന് കരുതിയ സ്റ്റാർക്ക് തന്‍റെ റൺഅപ്പ് അവസാനിപ്പിച്ചുവെങ്കിലും കുശാൽ പെരേര ക്രീസിനകത്ത് ആയതോടെ ഇത്തവണ താരത്തിന്‍റെ കണക്കുകൂട്ടലുകള്‍ പിഴയ്‌ക്കുകയും ചെയ്‌തു. ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
-
Starc tried to give another warning but this time Kusal Perera was inside.....!!!!!! pic.twitter.com/MZqBRijiKB
— Johns. (@CricCrazyJohns) October 16, 2023 " class="align-text-top noRightClick twitterSection" data="
">Starc tried to give another warning but this time Kusal Perera was inside.....!!!!!! pic.twitter.com/MZqBRijiKB
— Johns. (@CricCrazyJohns) October 16, 2023Starc tried to give another warning but this time Kusal Perera was inside.....!!!!!! pic.twitter.com/MZqBRijiKB
— Johns. (@CricCrazyJohns) October 16, 2023
-
Mitchell Starc warned Perera!!! pic.twitter.com/kW3o7ZwmkW
— Lubana Warriors (@LovepreetS49) October 16, 2023 " class="align-text-top noRightClick twitterSection" data="
">Mitchell Starc warned Perera!!! pic.twitter.com/kW3o7ZwmkW
— Lubana Warriors (@LovepreetS49) October 16, 2023Mitchell Starc warned Perera!!! pic.twitter.com/kW3o7ZwmkW
— Lubana Warriors (@LovepreetS49) October 16, 2023
ടോസ് നേടിയ ശ്രീലങ്കയുടെ പകരക്കാരന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (Kusal Mendis ) ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ ദാസുന്‍ ഷനകയ്‌ക്ക് പരിക്കേറ്റതോടെയാണ് കുശാല്‍ മെന്‍ഡിസിന് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്.
പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്നും രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ശ്രീലങ്ക ഇറങ്ങിയിരിക്കുന്നത്. ഷനകയ്‌ക്ക് പുറമെ പരിക്കേറ്റ പേസര്‍ മതീഷ പതിരണയും പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തായി. ചാമിക കരുണരത്‌നെ, ലഹിരു കുമാര എന്നിവരാണ് ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങിയിരിക്കുന്നത്.
ALSO READ: Complaint Filed Against Mohammad Rizwan ഗ്രൗണ്ടില്‍ നിസ്‌കരിച്ചു; റിസ്‌വാനെതിരെ ഐസിസിക്ക് പരാതി
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസൽവുഡ്.
ശ്രീലങ്ക (പ്ലേയിങ് ഇലവൻ ): പാത്തും നിസ്സാങ്ക, കുസൽ പെരേര, കുസൽ മെൻഡിസ്(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ചാമിക കരുണരത്‌നെ, ദുനിത് വെല്ലലഗെ, മഹേഷ് തീക്ഷണ, ലഹിരു കുമാര, ദിൽഷൻ മധുശങ്ക.