മുംബൈ : ഏകദിന ലോകകപ്പില്‍ ( Cricket World Cup 2023) അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ അഫ്ഗാന് നായകന് ഹഷ്മത്തുള്ള ഷാഹിദി (Hashmatullah Shahidi) ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു (Australia vs Afghanistan Toss Report). മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
നെതര്‍ലന്‍ഡ്സിനെതിരായ അവസാന മത്സരത്തില്‍ ഒരു മാറ്റവുമായാണ് അഫ്ഗാനിസ്ഥാന് കളിക്കുന്നത്. ഫസല്‍ഹഖ് ഫാറൂഖി പുറത്തായപ്പോള്‍ നവീന്‍ ഉല് ഹഖാണ് പ്ലെയിങ് ഇലവനിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയ രണ്ട് മാറ്റങ്ങള്‍ വരുത്തിയതായി നായകന് പാറ്റ് കമ്മിന്‍സ് (Pat Cummins) അറിയിച്ചു. സ്റ്റീവ് സ്മിത്തും കാമറൂണ്‍ ഗ്രീനും പുറത്തായപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലും മിച്ചല്‍ മാര്‍ഷുമാണ് പ്ലെയിങ് ഇലവനിലെത്തിയത്.
ഓസ്ട്രേലിയ (പ്ലെയിങ് ഇലവൻ): ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, മർനസ് ലബുഷെയ്ന്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, മാർകസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (സി), മിച്ചൽ സ്റ്റാർക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
അഫ്ഗാനിസ്ഥാന് (പ്ലെയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (സി), അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, ഇക്രാം അലിഖിൽ, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, നവീൻ-ഉൽ-ഹഖ്.
ടൂര്‍ണമെന്റില്‍ തങ്ങളുടെ എട്ടാമത്തെ മത്സരത്തിനാണ് ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും ഇറങ്ങുന്നത്. കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയം നേടിയ ഓസീസ് നിലവിലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയതിന് ശേഷമായിരുന്നു പാറ്റ് കമ്മിന്‍സിന്റെ സംഘത്തിന്റെ കുതിപ്പ്. ഇന്ന് അഫ്ഗാനെ കീഴടക്കിയാല്‍ തുടര്‍ച്ചയായ ആറാം വിജയത്തിനൊപ്പം ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ ഏറെക്കുറെ ഓസീസിന് ഉറപ്പിക്കാം.
മറുവശത്ത് കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നും നാല് ജയത്തോടെ എട്ട് പോയിന്റുകളുമായി നിലവിലെ പട്ടികയില്‍ ആറാമതാണ് അഫ്ഗാന്. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും ടീം വിജയം നേടിയിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ നാലാം വിജയത്തിനൊപ്പം പോയിന്റ് ടേബിളിലെ നാലാം സ്ഥാനം കൂടിയാണ് അഫ്ഗാന് ഓസീസിനെതിരെ ലക്ഷ്യം വയ്ക്കുന്നത്.
ALSO READ: 'സ്വപ്നക്കുതിപ്പിന് ഇരട്ടിമധുരം...' അഫ്ഗാനിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത; ചരിത്രത്തിലാദ്യം
ഓസീസിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ നിലവിലെ പോയിന്റ് പട്ടികയില്‍ നാലാമതുള്ള ന്യൂസിലന്ഡിനെയാവും അഫ്ഗാന് പിന്നിലാക്കുക. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതേവരെ മൂന്ന് മത്സരങ്ങളിലാണ് ഓസീസ്-അഫ്ഗാന് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഒരൊറ്റ മത്സരത്തില്‍ പോലും ഓസീസിനെ കീഴടക്കാന്‍ അഫ്ഗാന് കഴിഞ്ഞിട്ടില്ല. ഇതോടെ ഈ ചരിത്രം കൂടി തിരുത്താനുറച്ചാവും ഇന്ന് ഹഷ്മത്തുള്ള ഷാഹിദിയുടെ സംഘം വാങ്കഡെയില്‍ ഇറങ്ങുക.
ALSO READ: 'ഇത്രയും തരംതാഴുന്ന മറ്റൊരു ടീമിനെ കണ്ടിട്ടില്ല', ടൈം ഔട്ടില്‍ എയ്ഞ്ചലോ മാത്യൂസിന് പറയാനുള്ളത്
മത്സരം തത്സമയം കാണാനുള്ള വഴി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഓസ്ട്രേലിയ vs അഫ്ഗാനിസ്ഥാന് മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്നി + ഹോട്സ്റ്റാര് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും ഈ മത്സരം ലഭ്യമാണ്. (Where to Watch Australia vs Afghanistan Cricket World Cup 2023 match).