ETV Bharat / sports

Aaron Finch on Jasprit Bumrah "ബുംറയെ എങ്ങനെ നേരിടാമെന്ന് ചോദ്യം... വിരമിച്ചാല്‍ മതിയെന്ന്" മുൻ ഓസീസ് നായകൻ ആരോൺ ഫിഞ്ച് - ആരോണ്‍ ഫിഞ്ച്

Aaron Finch on Jasprit Bumrah തന്ത്രങ്ങള്‍ എപ്പോള്‍ എങ്ങനെ പ്രയോഗിക്കണമെന്ന വ്യക്തമായ ധാരണയാണ് ജസ്‌പ്രീത് ബുംറയെ ഏറെ അപകടകാരിയാക്കുന്നതെന്ന് ഓസീസ് മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്.

Aaron Finch on Jasprit Bumrah  Cricket World Cup 2023  Aaron Finch  Jasprit Bumrah  ഏകദിന ലോകകപ്പ് 2023  ആരോണ്‍ ഫിഞ്ച്  ജസ്‌പ്രീത് ബുംറ
Aaron Finch on Jasprit Bumrah
author img

By ETV Bharat Kerala Team

Published : Oct 18, 2023, 4:22 PM IST

മുംബൈ: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാള്‍ എന്ന വിശേഷണം ഇതിനകം തന്നെ സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ (Jasprit Bumrah). ലോകത്തെ ഏതൊരു ബാറ്ററേയും വെല്ലുവിളിക്കുന്ന പ്രകടനം നിരവധി തവണയാണ് ബുംറ നടത്തിയിട്ടുള്ളത്. നിലവില്‍ ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി മിന്നും പ്രകടനമാണ് 29-കാരനായ ജസ്‌പ്രീത് ബുംറ നടത്തുന്നത്.

ചിരവൈരികളായ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഏഴ്‌ ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുനില്‍കിയ താരം രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ താരവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് (Aaron Finch) നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാവുകയാണ്.

ജസ്‌പ്രീത് ബുംറ ഉയര്‍ത്തുന്ന വെല്ലുവിളി ഒരു ബാറ്റര്‍ക്ക് എങ്ങനെ നേരിടാമെന്ന ചോദ്യത്തോട്, 'ഞാൻ ചെയ്തതുപോലെ വിരമിക്കുക' എന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ സംസാരിക്കവെ ആരോണ്‍ ഫിഞ്ച് പ്രതികരിച്ചത്. തന്‍റെ തന്ത്രങ്ങള്‍ എങ്ങനെ എപ്പോള്‍ പ്രയോഗിക്കണമെന്ന തിരിച്ചറിവുള്ള താരമാണ് ബുംറ. ഇക്കാരണത്താലാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരെ പോലും സ്ഥിരമായി പുറത്താക്കാന്‍ താരത്തിന് കഴിയുന്നതെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു (Aaron Finch on Jasprit Bumrah).

പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ജസ്പ്രീത് ബുംറയെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് സെലക്‌ടര്‍മാര്‍ തിരികെ എത്തിച്ചത്. 2022 സെപ്‌റ്റംബര്‍ മുതല്‍ക്കായിരുന്നു ബുംറ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായത്. മുതുകിനേറ്റ പരിക്കായിരുന്നു താരത്തിന് തിരിച്ചടിയായത്.

ALSO READ: Ricky Ponting About Rohit Sharma's Captaincy : സമ്മര്‍ദഘട്ടങ്ങളില്‍ വിരാട് കോലിയേക്കാള്‍ കേമന്‍ രോഹിത് ശര്‍മ : റിക്കി പോണ്ടിങ്

ഒടുവില്‍ ഈ പരിക്കിന് ന്യൂസിലൻഡിൽ വച്ച് താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് നടന്ന ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്കായി തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം നടത്തിയത്. നിലവില്‍ സ്വന്തം മണ്ണില്‍ പുരോഗമിക്കുന്ന ലോകകപ്പില്‍ താരത്തിന്‍റെ പ്രകടനത്തില്‍ ഇന്ത്യയ്‌ക്കും ആരാധകര്‍ക്കും വളരെ വലിയ പ്രതീക്ഷയാണുള്ളത്.

ALSO READ: Cricket World Cup 2023 'ഈ മൂന്ന് പേരുകൾ അവർ മറക്കില്ല', ഓറഞ്ച് വിപ്ലവത്തിന് പിന്നിലെ പ്രോട്ടീസ് രക്തം...

ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് (India Squad for ODI World Cup 2023) : രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

ALSO READ: Ricky Ponting About Indian Team : 'ഇനി ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാടുപെടേണ്ടിവരും' ; ടീമുകള്‍ക്ക് മുന്നറിയിപ്പുമായി റിക്കി പോണ്ടിങ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.